എമര്‍ജന്‍സി ഫണ്ടില്‍ നിന്നും വരുമാനം പ്രതീക്ഷിക്കാമോ?

ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കുള്ള ചിലവുകളെങ്കിലും കണക്ക് കൂട്ടിയായിരിക്കണം എമര്‍ജന്‍സി ഫണ്ട് കരുതേണ്ട്. ഒരു വര്‍ഷമെന്നത് ഏറ്റവും ചുരുങ്ങിയ കാലയളവാണ്, അതെത്ര കൂടുന്നോ അത്രയും നല്ലത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 രോഗ വ്യാപനം നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പാഠം എമര്‍ജന്‍സി ഫണ്ട് (അടിയന്തിര ശേഖരം) കരുതേണ്ടതിന്റെ ആവശ്യതകയാണ്. എമര്‍ജന്‍സി ഫണ്ട് എന്നത് പേരിന് മാത്രമുള്ള ഒരു ഫണ്ടാകരുതെന്നും എല്ലാ വ്യക്തികള്‍ക്കും ഇക്കാലയളവില്‍ ബോധ്യമാവുകയും ചെയ്തു. അതായത് ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കുള്ള ചിലവുകളെങ്കിലും കണക്ക് കൂട്ടിയായിരിക്കണം എമര്‍ജന്‍സി ഫണ്ട് കരുതേണ്ട്. ഒരു വര്‍ഷമെന്നത് ഏറ്റവും ചുരുങ്ങിയ കാലയളവാണ്, അതെത്ര കൂടുന്നോ അത്രയും നല്ലത്.

എമര്‍ജന്‍സി ഫണ്ടില്‍ നിന്നും വരുമാനം പ്രതീക്ഷിക്കാമോ?

മിക്കവര്‍ക്കും ഇത്തരം എമര്‍ജന്‍സി ഫണ്ടില്‍ നിന്നും ആദായം പ്രതീക്ഷിക്കാമോ എന്ന ആശങ്കകള്‍ ഉണ്ടാകാറുണ്ട്. വരുമാനം പ്രതീക്ഷിച്ചു കൊണ്ട് എമര്‍ജന്‍സി ഫണ്ട് മറ്റേതെങ്കിലും രീതിയിലേക്ക് വകമാറ്റുന്നത് വഴി പലര്‍ക്കും അബദ്ധങ്ങളും സംഭവിച്ചേക്കാം.

എമര്‍ജന്‍സി ഫണ്ട് എന്നതിന്റെ പ്രധാന ലക്ഷ്യം തന്നെ ലിക്വിഡിറ്റി (പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുന്നത്)യും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ്. നിങ്ങള്‍ എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കുന്നുവെങ്കില്‍ അതില്‍ നിന്നുള്ള വരുമാനത്തെപ്പറ്റി കാര്യമാക്കേണ്ടതില്ല എന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

എമര്‍ജന്‍സി ഫണ്ടിനല്ലാതെ നിങ്ങള്‍ പണം സൂക്ഷിക്കുന്നുണ്ടെങ്കില്‍ ലിക്വിഡ് ഫണ്ടുകളോ മറ്റ് നിക്ഷേപങ്ങളെയോ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാണ്. മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തി ഉയര്‍ന്ന പലിശ നിരക്ക് വാദ്ഗാനം ചെയ്യുന്ന സേവിംഗ്‌സ് അക്കൗണ്ടുകളിലും നിക്ഷേപിക്കാം.

എമര്‍ജന്‍സി ഫണ്ടുകള്‍ക്കായി നിക്ഷേപിക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് പലിശ നിരക്കിനല്ല, ലിക്വിഡിറ്റിയ്ക്കാണ്.

എമര്‍ജന്‍സി ഫണ്ട് കണക്കാക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഓരോ മാസത്തേയും ഒഴിവാക്കാനാകാത്ത ചിലവുകള്‍ എന്തൊക്കെയെന്ന് പരിശോധിച്ച് പട്ടിക തയ്യാറാക്കുകയാണ്. വായ്പ്പാ തിരിച്ചടുവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, ജീവിതച്ചിലവുകള്‍ എന്നിങ്ങനെ അത്യാവശ്യ ചിലവുകള്‍ക്കായി നിര്‍ബന്ധമായും കരുതിയിരിക്കേണ്ട തുക എത്രയെന്നാണ് കണക്കാക്കേണ്ടത്.

ഈ തുക കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ വരുമാനം ഏതൊക്കെ വഴിയില്‍ നിന്നും എത്രയൊക്കെ ഉണ്ടാകുമെന്ന് പരിശോധിക്കുക. സ്ഥിര നിക്ഷേപത്തിലുള്ളതും മറ്റ് അക്കൗണ്ടുകളിലുമുള്ള നിങ്ങളുടെ നിക്ഷേപങ്ങളും എത്രയെന്ന് വിലയിരുത്തുക. ഈ എല്ലാ നിക്ഷേപങ്ങളും ഒരൊറ്റ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കുക. എമര്‍ജന്‍സി ഫണ്ടിനായി കണക്കാക്കിയ തുക തയ്യാറാകും വരെ കുറച്ചു കാലത്തേത്ത് നിങ്ങളുടെ മറ്റ് നിക്ഷേപങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചാലും കുഴപ്പമില്ല. എത്രയാണോ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്ന എമര്‍ജന്‍സി ഫണ്ട് അതിനേക്കാള്‍ കുറച്ചധികം തുക കരുതുന്നതാണ് എപ്പോഴും നല്ലത്. എന്തെന്നാല്‍ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ചില ചിലവുകള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Read more about: emergency fund
English summary

what is emergency fund ? can we expect return from emergency fund?

what is emergency fund ? can we expect return from emergency fund?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X