എന്‍പിഎസ് പോര്‍ട്ട്‌ഫോളിയോ വിന്യാസത്തില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്താമെന്നറിയേണ്ടേ?

നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസിന്റെ നേട്ടങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നത് വഴി ഒരു വര്‍ഷം 2 ലക്ഷം രൂപ വരെയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസിന്റെ നേട്ടങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നത് വഴി ഒരു വര്‍ഷം 2 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുക. അതായത് വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപയും വകുപ്പ് 80സിസിഡി പ്രകാരം അധികമായി 50,000 രൂപയും. ടയര്‍ 1, ടയര്‍ 2 അക്കൗണ്ടുകളില്‍ കൃത്യമായി വിഹിതം നല്‍കുന്നതിലൂടെ ഉപയോക്താവിന് മികച്ച തുക റിട്ടയര്‍മെന്റ് സമ്പാദ്യമായി സ്വന്തമാക്കുവാന്‍ എന്‍പിഎസിലൂടെ സാധിക്കുന്നു.

 
എന്‍പിഎസ് പോര്‍ട്ട്‌ഫോളിയോ വിന്യാസത്തില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്താമെന്നറിയേണ്ടേ?

എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് വിവിധ ആസ്തികളില്‍ ഫണ്ട് വിന്യസിക്കണോ, ഓട്ടോ ചോയിസ് തെരഞ്ഞെടുത്താല്‍ മതിയോ എന്ന് ഓരോ ഉപയോക്താവും തീരുമാനിക്കേണ്ടതുണ്ട്. ഉപയോക്താവിന്റെ പ്രായത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓട്ടോ ചോയിസില്‍ ഫണ്ട് വിന്യസിക്കുന്നത്. സ്വതന്ത്ര പോര്‍ട്ടോ ഫോളിയോ മാനേജര്‍മാരാണ് എന്‍പിഎസില്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ഉപയോക്താവിന് ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാം.

 

1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

എന്നാല്‍ ഇവിടെ അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം നിക്ഷേപ തെരഞ്ഞെടുപ്പുകളും, പോര്‍ട്ട് ഫോളിയോ മാനേജരെയും പിന്നീട് ഓണ്‍ലൈനായി മാറ്റുവാന്‍ ഉപയോക്താവിന് സാധിക്കും എന്നതാണ്. എന്‍പിഎസ് പോര്‍ട്ടല്‍ വഴിയോ സേവനദാതാവിന്റെ ഏതെങ്കിലും പോയിന്റ് ഓഫ് പ്രോസെന്‍സ് (പിഒപി)ല്‍ ചെന്നോ ഇത് ചെയ്യാവുന്നതാണ്. എന്‍പിഎസ് പോര്‍ട്ടലിലൂടെ എങ്ങനെയാണ് എന്‍പിഎസ് പോര്‍ട്ട്‌ഫോളിയോവില്‍ മാറ്റം വരുത്തുക എന്ന് നമുക്ക് നോക്കാം.

1. httsp://cra-nsdl.com/CRA/ എന്ന എന്‍പിഎസ് ഉപഭോക്തൃ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ഇവിടെ ലോഗ് ഇന്‍ ഐഡി ഉപയോക്താവിന്റെ PRAN നമ്പര്‍ ആയിരിക്കും.

2. സ്‌കീം മുന്‍ഗണന മാറ്റുക
ട്രാന്‍സാക്ട് ഓണ്‍ലൈന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് ചേഞ്ച് സ്‌കീം പ്രിഫറന്‍സ് തെരഞ്ഞെടുക്കുക. പിന്നീട് ഏത് അക്കൗണ്ടിലാണോ നിങ്ങള്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത്, ടയര്‍ 1ലാണോ ടയര്‍ 2വിലാണോ, ആ അക്കൗണ്ട് തെരഞ്ഞെടുക്കുക. ഇനി തീരുമാനിച്ച സ്‌കീമില്‍ ക്ലിക്ക് ചെയ്യുക. ആക്ടിവ് ചോയ്‌സില്‍ ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെബ്റ്റ്, ഗവണ്‍മെറ്റ് ബോണ്ട് ഫണ്ട് എന്നിങ്ങനെ ഓരോ ആസ്തി വിഭാഗത്തിനും അനുസരിച്ച ആസ്തി വിന്യാസ ശതമാനം നിങ്ങള്‍ നല്‍കേണ്ടതായി വരും.

എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപഎല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപ

3. പോര്‍ട്ട് ഫോളിയോ മാനേജരെ മാറ്റാം : പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജരെയും മാറ്റുവാന്‍ ഉപയോക്താവിന് സാധിക്കും. ട്രാന്‍സാക്ട് ഓണ്‍ലൈന്‍ ടാബില്‍ ചേഞ്ച് പിഎഫ്എം ആണ് ഇതിനായി തെരഞ്ഞടുക്കേണ്ടത്. അവിടെ കാണിക്കുന്നവയില്‍ നിന്നും ആഗ്രഹിക്കുന്ന പിഎഫഎം തെരഞ്ഞെടുത്ത് അപേക്ഷ സബ്മിറ്റ് ചെയ്യാം.

Read more about: nps
English summary

What Is NPS investment? How To Make Changes In Portfolio Allocation, Step-by-step Guide | എന്‍പിഎസ് പോര്‍ട്ട്‌ഫോളിയോ വിന്യാസത്തില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്താമെന്നറിയേണ്ടേ?

What Is NPS investment? How To Make Changes In Portfolio Allocation, Step-by-step Guide
Story first published: Wednesday, May 26, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X