സമാന്യം ശമ്പളം കിട്ടുന്നൊരു ജോലിയുണ്ട്. വർഷങ്ങളായി ജോലി ചെയ്യുന്നു എന്നാൽ സമ്പാദ്യമെന്ന് പറയാൻ കാര്യമൊയൊന്നുമില്ല. ഇതായിരിക്കും പലരുടെയും അവസ്ഥ. ഇക്കാലത്തിനിടെ വായ്പയെടുത്ത് വാങ്ങിയ ഫോണും ബൈക്കും മാത്രമാണ് കയ്യിലുള്ളത്. ഇതിന്റെ ഇഎംഐ മാസം അടച്ചു കൊണ്ടിരിക്കുന്നു. മാസാവസാനം പണം എവിടെ പോയി എന്ന് ചിന്തിക്കുന്നവരാണെങ്കിൽ നിങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നത്. എന്തുകൊണ്ടാണ് നിങ്ങൾക്ക് സമ്പാദിക്കാൻ പറ്റാത്തത്, ജീവിതത്തിൽ മാറ്റേണ്ട 5 ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഷോപ്പിംഗ് ആവേശം
ഷോപ്പിംഗ് എന്നാൽ ആവശ്യമുള്ളത് വാങ്ങുക എന്നതാണ്. ഇതിന് സീറോ ഇഎംഐ കണ്ടാല്‍ ഉടനെ വാങ്ങിക്കൂട്ടുക, പകരം മാളിൽ കയറി കാണുന്നതെല്ലാം വാങ്ങുന്ന രീതി എന്നിവ ആദ്യം മാറ്റണം. നിയന്ത്രണമില്ലാതെയുള്ള വാങ്ങലുകൾ വഴി വലിയ തോതിൽ പണം നഷ്ടപ്പെടും. പ്ലാനിംഗില്ലാത്തെ ഷോപ്പിംഗ് നടത്തുന്നതാണ് ഇതിന് കാരണം. ഇതിനൊപ്പം പണമടയ്ക്കല്‍ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ വഴി ആകുമ്പോൾ അനാവശ്യ ചെലവ് പെരുകുകയും ചെയ്യും.
1 ലക്ഷത്തിന്റെ ഫോണ്‍ വാങ്ങി മാസത്തവണയായി അടച്ചാൽ മതിയല്ലോ എന്ന് ചിന്തിക്കുമ്പോൾ മാസത്തിൽ ഇത്തരത്തിൽ വരുന്ന 15000-17000 രൂപയുടെ അധിക ചെലവ് എങ്ങനെ കണ്ടെത്തും എന്നും ഉറപ്പാക്കണം. ഇത്തരത്തില്‍ ലൈഫ് സ്റ്റൈൽ ചിലവുകൾ പെരുകുമ്പോൾ എമര്‍ജന്‍സി ഫണ്ട്. നിക്ഷേപം എന്നിവയ്ക്ക് പണമില്ലാതാകും. എന്താണ് വേണ്ടതെന്ന് ലിസ്റ്റുണ്ടാക്കി ബജറ്റ് തയ്യാറാക്കി വേണം ചെലവഴിക്കാൻ.
ഇത്തരക്കാർക്ക് 50/30/20 റൂൾ പ്രകാരം ലെെഫ് സ്റ്റെെൽ ചെലവുകൾക്ക് 30 ശതമാനം ഉപയോഗിക്കാം. 50 ശതമാനം അത്യാവശ്യ ചെലവുകൾക്കും 20 ശതമാനം നിക്ഷേപത്തിനും മാറ്റിവെയ്ക്കാം.
2. ക്രെഡിറ്റ് കാര്‍ഡ് ചെലവുകൾ
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ കൃത്യസമയത്ത് അടയ്ക്കാതിരിക്കുന്നത് വഴി വലിയ പലിശ ഈടാക്കുന്നുണ്ട്. ഇക്കാര്യം അറിഞ്ഞ്, തിരിച്ചടവ് സാധ്യമാണെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡിലേക്ക് പോവുക. ചെലവേറിയ വായ്പയാണ് ക്രെഡിറ്റ് കാർഡ്.
30-40 ശതമാനം വാര്‍ഷിക പലിശ ക്രെഡിറ്റ് കാർഡിൽ അടയ്ക്കാത തുകയ്ക്ക് മേൽ ഈടാക്കുന്നുണ്ട്. ഉദാഹരണത്തിന് 15,000 രൂപ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവാക്കിയ ശേഷം 5000 രൂപ മാത്രം തിരിച്ചടച്ചാൽ ബാക്കി വരുന്ന 10,000 രൂപയ്ക്ക് ഉയർന്ന പലിശ നൽകേണ്ടി വരും.
3. നാട്ടുകാരെന്ത് കരുതും
നാട്ടുകാർ എന്ത് കരുതുമെന്ന് തോന്നിയുള്ള വാങ്ങിക്കൂട്ടലുകൾ പണം ചോർത്തികളയുകയാണ്. മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിച്ചു നടക്കാൻ ഫോണും വാഹനവും വാങ്ങുന്നുണ്ടെങ്കിൽ ഇത് തെറ്റായ രീതിയാണ്. ഇത്തരത്തിൽ ജീവിച്ചാൽ സമ്പാദ്യമൊന്നുമില്ലാതെ മുന്നോട്ട് പോകേണ്ടിവരും. ഇത് സ്വന്തം ബജറ്റിൽ താങ്ങുന്നതാണെങ്കിൽ മാത്രം വാങ്ങുകയാണ് വേണ്ടത്.
4. പണത്തോടുള്ള ആക്രാന്തം
എല്ലാവരും ക്രിപ്റ്റോയിൽ നിക്ഷേപിച്ച് പണമുണ്ടാക്കുന്നുണ്ട്. എനിക്കും വേണം, എന്ന ചിന്തയുമായി നടന്നാൽ പണി കിട്ടുമെന്നുറപ്പാണ്. ഇത്തരക്കാരെ പറ്റിക്കാൻ നിരവധി പേരുണ്ടാകും. നിക്ഷേപത്തെ പറ്റി സ്വയം അറിഞ്ഞ ശേഷം മാത്രമെ നിക്ഷേപിക്കാവൂ. ഇതുപോലെ 12 ശതമാനം പലിശ കിട്ടം, ഒരുമാസം കൊണ്ട് ഇരട്ടിയാക്കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുടെ പിന്നാലെ പോയാൽ കയ്യിലെ പണം നഷ്ടപ്പെടുക മാത്രമാകും ഫലം.
5. YOLO പർച്ചേസ്
YOLO പർച്ചേസ് എന്ന് അധികം കേട്ടിട്ടില്ലെങ്കിലും വിശദീകരിച്ചാൽ കാര്യം മനസിലാകും. ജീവിതം ഒന്നല്ലേയുള്ളൂ, എല്ലാം അനുഭവിക്കണം എന്നും പറഞ്ഞ് പണം ചെലവാക്കുന്നവരെ കണ്ടിട്ടില്ലേ. You Only Live Once എന്നതിന്റെ ചുരുക്കമാണ് YOLO എന്നത്. പിശുക്കി ജീവിച്ച് ജീവിതം ബോറാക്കി മാറ്റരുത്. എന്നാൽ YOLO മാത്രമാവുകയും അരുത്. ജീവിതം ഒന്നേയുള്ളൂ അത് കൊണ്ട് പണം ചെലവാക്കാം എന്ന മാനസികാവസ്ഥയിൽ പണം ചെലവാക്കരുത്. പകരം സ്വന്തം ബജറ്റിലൊതുങ്ങുന്നതാണെങ്കിൽ അതിനായി ചെലവാക്കുന്നത് തെറ്റില്ലാത്ത കാര്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
