ഇന്ത്യയില്‍ യൂസ്ഡ് കാറുകള്‍ വാങ്ങുമ്പോള്‍ വായ്പ ലഭിക്കുമോ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പുതിയതു തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ ? പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് എല്ലായ്‌പ്പോഴും പ്രായോഗികമാകില്ല. അങ്ങനെയുളള സാഹചര്യങ്ങളില്‍ പലപ്പോഴും സെക്കന്‍ഡ് ഹാന്‍ഡിനെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റൊന്നും പറയാനില്ല.

 

അത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്ന വാഹന ലോണുകള്‍ ഇന്ന് ലഭ്യമാണ്. വാഹനങ്ങളുടെ പഴക്കത്തെ ആശ്രയിച്ചിരിക്കും കിട്ടുന്ന ലോണുകള്‍. പത്തുവര്‍ഷം പഴക്കമുളള കാര്‍ വാങ്ങാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ, അതിന് ഒരു വലിയ തുക വായ്പ പ്രതീക്ഷിക്കാനാവില്ല. നാലോ അഞ്ചോ വര്‍ഷം പഴക്കമുളള വാഹനങ്ങളാകുമ്പോള്‍ കിട്ടുന്ന ലോണിന്റെ കാര്യത്തിലും പരിമിതികളുണ്ടായിരിക്കും. ഇന്ത്യയില്‍ വാഹന വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക്...

യൂസ്ഡ് കാറുകള്‍ വാങ്ങുമ്പോള്‍ വായ്പ ലഭിക്കുമോ ?

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ പലിശനിരക്ക്‌

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കായി
വായ്പയെടുക്കുമ്പോള്‍ പലിശനിരക്ക് താരതമ്യേന കൂടുതലായിരിക്കും. അത് എത്രത്തോളം കൂടുതലാണെന്ന് പറയുക അസാധ്യമാണ്. വാഹനങ്ങളുടെ പഴക്കം കൂടുന്നതിനനുസരിച്ച് പലിശനിരക്കും വര്‍ധിക്കും.

കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍

വാഹനവായ്പയ്ക്ക് നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് ബാങ്കുകളെ ആശ്രയിക്കുന്നതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബാങ്കുകളാണെങ്കില്‍ ചെറിയ പലിശ നിരക്കില്‍ വായ്പ ലഭ്യമാകും.

വാഹനത്തിന്റെ പഴക്കം

വാഹനത്തിന്റെ പഴക്കം എത്രകണ്ട് കൂടുന്നോ പലിശനിരക്കിലും ആ വ്യത്യാസം പ്രകടമായിരിക്കും. എന്നാല്‍ പഴക്കമുളള വാഹനങ്ങള്‍ക്ക് വില കുറവായിരിക്കും.

വിശ്വസ്ത ഡീലറുടെ സഹായം

സര്‍ട്ടിഫൈഡ് കാറുകളെക്കുറിച്ച് കേട്ടിരിക്കുമല്ലോ. മിക്കവാറും എല്ലാ വാഹനകമ്പനികളും യൂസ്ഡ് കാറുകള്‍ വില്പന നടത്തുന്നുണ്ട്. ഉദാഹരമായി മാരുതിയുടെ ട്രൂ വാല്യുവില്‍ മാരുതി എഞ്ചിനീയര്‍മാര്‍ കാറിന്റെ ഗുണമേന്മ പരിശോധിക്കാറുണ്ട്. ഒട്ടനവധി ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് വാഹനത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത്.

കുറഞ്ഞ കാലയളവിലേക്കുളള ലോണുകള്‍

കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കാണ് ബാങ്കുകള്‍ ഓട്ടോ ലോണുകള്‍ നല്‍കുന്നതെങ്കില്‍ യൂസ്ഡ് കാറുകള്‍ക്ക് അത്രയും കിട്ടില്ലെന്ന് ഉറപ്പാണ്.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒരിക്കലും കൂടുതല്‍ പഴക്കമുളളവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോണുകള്‍ എളുപ്പത്തില്‍ കിട്ടാനും പലിശനിരക്ക് കുറക്കാനും ഇതുവഴി സാധിക്കും.

English summary

Auto loans for used or second hand cars in India


 Loans today are easily available for used cars, depending on the age of the car. You have to be careful before you take an auto or car loan in India. Interest rates are generally higher in the case of used cars.
English summary

Auto loans for used or second hand cars in India


 Loans today are easily available for used cars, depending on the age of the car. You have to be careful before you take an auto or car loan in India. Interest rates are generally higher in the case of used cars.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X