പഴ്‌സ് പോക്കറ്റടിച്ചാല്‍ വഴിയില്‍ കുടുങ്ങില്ല, വണ്ടിക്കൂലി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ പണത്തിന് പകരം ക്രഡിറ്റ്/ഡെബിറ്റ്/എടിഎം കാര്‍ഡുകള്‍ കൈയില്‍ സൂക്ഷിക്കുന്ന കാലമാണിത്.പഴ്‌സ് പോക്കറ്റടിച്ചുപോയാല്‍ കാര്‍ഡും പണവും ലൈസന്‍സുമെല്ലാം ഒറ്റയടിയ്ക്ക് നഷ്ടപ്പെടും.

 

കാര്‍ഡ് മോഷണങ്ങളും തട്ടിപ്പുകളും ഒരു തുടര്‍കഥയാകുന്ന ഈ അവസ്ഥയില്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ പരിഗണിക്കണം.

കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍

കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍

കാര്‍ഡ് കളഞ്ഞുപോയാല്‍,മോഷ്ടിക്കപ്പെട്ടാല്‍, തട്ടിപ്പിനിടയായാല്‍ എല്ലാം പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് പോലെ ഒരു വര്‍ഷകാലാവധിയിലാണ് സംരംക്ഷണം ലഭിക്കുക.

ഒറ്റ കോളില്‍ ബ്ലോക്ക് ചെയ്യാം

ഒറ്റ കോളില്‍ ബ്ലോക്ക് ചെയ്യാം

സാധാരണ പഴ്‌സിലാണ് എല്ലാവരും കാര്‍ഡുകള്‍ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ നഷ്ടപ്പെടുമ്പോള്‍ രേഖകളെല്ലാം ഒന്നിച്ച് പോകും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുണ്ടെങ്കില്‍ ഒരുമിച്ച് ഈ കാര്‍ഡുകളെല്ലാം ഒറ്റ കോളില്‍ ബ്ലോക്ക് ചെയ്യാം. സിപിപിയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മാത്രം മതി.

കാര്‍ഡ് പോയാല്‍ പൈസ

കാര്‍ഡ് പോയാല്‍ പൈസ

യാത്രയ്ക്കിടയില്‍ കാര്‍ഡും പഴ്‌സും നഷ്ടപ്പെട്ടാല്‍ പണത്തിന് വിഷമിക്കണ്ട. ബില്ലടയ്ക്കാനും ടിക്കറ്റിനും പൈസ ലഭിക്കും. പക്ഷേ ഇതിന് പരിധിയുണ്ടാകുമെന്ന് മാത്രം. സിപിപി ചില സാഹചര്യങ്ങളില്‍ പണം അഡ്വാന്‍സായി നല്‍കും. ഒരു മാസത്തിനകം തിരികെ കൊടുത്താല്‍ മതി ഈ തുക.

പാന്‍കാര്‍ഡ്, ലൈസന്‍സ്

പാന്‍കാര്‍ഡ്, ലൈസന്‍സ്

പാന്‍കാര്‍ഡ്, ലൈസന്‍സ് എന്നിവയുടെ വിവരങ്ങളെല്ലാം ബാങ്ക് രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാന്‍ സമ്മതിക്കും. ഈ ഡാറ്റ ആവശ്യം വന്നാലെടുക്കാം. പോയ കാര്‍ഡിന് പകരം കാര്‍ഡും സംഘടിപ്പിക്കാന്‍ ബാങ്ക് സഹായിക്കും.

ഫോണ്‍ പോയാല്‍

ഫോണ്‍ പോയാല്‍

ഫോണ്‍ നഷ്ടപ്പെട്ടാല്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡറെ അറിയിച്ച് സിം ബ്ലോക്ക് ചെയ്യും സിപിപി. പരാതിയും രജിസ്റ്റര്‍ ചെയ്യാം.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍

യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടമായാല്‍ യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങില്ല. സിപിപി ബാങ്കുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള സഹായങ്ങള്‍ നല്‍കും. ഓരോ ബാങ്കിനും നിബന്ധനകള്‍ വ്യത്യസ്തമാണ്.

സിപിപി ചിലവ് കുറവ്

സിപിപി ചിലവ് കുറവ്

ക്യാഷ് അഡ്വാന്‍സ്, പാസ്‌പോര്‍ട്ട് അസിസ്റ്റന്‍സ്,ഹോട്ടല്‍ ബില്‍,ടിക്കറ്റ് ബില്‍ എന്നിവയെല്ലാം ട്രാവല്‍ ഇന്‍ഷുറന്‍ില്‍ ലഭിക്കും. എന്നാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സില്‍ പ്രീമിയം തുക വളരെക്കൂടുതലായിരിക്കും. സിപിപി ചിലവ് കുറവാണ് താരതമ്യേന.

ക്ലെയിം നിരസിക്കപ്പെടുന്നതെപ്പോള്‍

ക്ലെയിം നിരസിക്കപ്പെടുന്നതെപ്പോള്‍

കാര്‍ഡുകളും രേഖകളും നഷ്ടപ്പെടുന്നത് ഉടമയുടെ ശ്രദ്ധക്കുറവ് കാരണമാണെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ക്ലെയിം നിരസിക്കപ്പെട്ടേക്കാം.

English summary

Card Protection Plan: Should you have one?

It is human nature to stuff all cards- be it debit or credit, driving license or PAN -in a wallet which is always carried around. And when such a wallet is lost, it's a nightmare. However, the turnout wouldn't be so bad if one has subscribed to the card protection plans (CPP) offered by banks.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X