വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പോളിസികളും, പോളിസി നിബന്ധനളും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന കുറേ പോളിസികളുണ്ട്. പൊതുവെ മിക്കവരും എടുക്കാറുള്ളത് വാഹന ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ്. എന്നാല്‍ വളരെ ആഡംബരമായി ജീവിക്കുന്നവര്‍പോലും തങ്ങളുടെ വീടിനുള്ളിലെ പ്രിയപ്പെട്ട വസ്തുക്കള്‍ക്ക് രക്ഷാകവചമൊരുക്കുന്നത് അപൂര്‍വ്വമാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം സംഭവിക്കുകയോ മോഷണം പോകുകയോ ചെയ്താല്‍ പൊന്നുപോലെ സൂക്ഷിക്കുന്ന പല സാധനങ്ങളും കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്. ഒരൊറ്റ ഇന്‍ഷുറന്‍സ് കവചംകൊണ്ട് ഇവയെയെല്ലാം നിങ്ങള്‍ക്ക് നിലനിര്‍ത്താം. കൂടാതെ ഈ രക്ഷാകവചം ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും ലഭ്യമാകും.

 

വിവാഹ ഇന്‍ഷുറന്‍സ്

വിവാഹ ഇന്‍ഷുറന്‍സ്

ഭൂരിഭാഗം വിവാഹ ഇന്‍ഷുറന്‍സുകളും വിവാഹത്തെ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്നതായിരിക്കും. വധുവിന്റേയും വരന്റേയും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിലയേറിയ ആഭരണങ്ങളും വിവാഹ ഇന്‍ഷുറന്‍സിലുള്‍പ്പെടും. ഇതിനായി ബന്ധുക്കള്‍ സമ്മാനം വാങ്ങുമ്പോഴുള്ള ബില്ല് മാത്രം മതിയാവും.

ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

അംഗീകരിക്കപ്പെട്ട ഗാര്‍ഹിക ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കീഴിലാണ് ആഭരണങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുക. മോഷണം, പ്രകൃതിക്ഷോഭം, അപകടം എന്നിവയില്‍ നിന്ന് ആഭരണങ്ങളെ സംരക്ഷിക്കാന്‍ സാധിക്കും. ഇന്‍ഷുറന്‍സിനനുസരിച്ചാവും പ്രീമിയം തുക നിശ്ചയിക്കപ്പെടുക. മോഷണത്തിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ അന്നത്തെ വിപണിവില അനുസരിച്ചാവും പോളിസി തുക ലഭിക്കുന്നത്.

ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ മികച്ച സേവനചരിത്രമുള്ള ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നെയുക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ വരുമ്പോള്‍ കാലതാമസവും മറ്റും അഭിമുഖീകരിക്കേണ്ടിവരും. കൂടാതെ ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ പോളിസികള്‍ തമ്മില്‍ താരതമ്യം ചെയ്ത് വേണം തിരഞ്ഞെടുക്കാന്‍.

ഇന്‍ഷുറന്‍സ് നിബന്ധനകള്‍

ഇന്‍ഷുറന്‍സ് നിബന്ധനകള്‍

പലരും ഇന്‍ഷുറന്‍സ്സിനെ നിക്ഷേപമായി മാത്രമല്ല് കാണുന്നത്, ജീവിതത്തിലെ പ്രധാനഭാഗമായി കണക്കാക്കുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസികളെടുക്കുമ്പോള്‍ ഓരോ പദത്തിന്റേയും അര്‍ത്ഥം മനസ്സിലാക്കിയില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കാം. ഒരു പോളിസി എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ മനസ്സിലാക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. ഓരോ ഇന്‍ഷുറന്‍സ് പോളിസിക്കും ഓരോ കാലാവധി ഉണ്ട്. ആ കാലാവധി കഴിഞ്ഞാല്‍ അതായത് മെച്ച്യൂരിറ്റി ആയാല്‍ ഇന്‍ഷുറന്‍സ്സ് തുക പൂര്‍ണ്ണമായും പോളിസി ഉടമയ്ക്ക് ലഭിക്കും.

  • ഇന്‍ഷുറന്‍സ്സ് പോളിസി ആര്‍ക്ക് വേണ്ടിയാണോടുക്കുന്നത് അല്ലെങ്കില്‍ ആരെ കവര്‍ ചെയ്യുന്നതാണോ് അവരെയാണ് ഇന്‍ഷുയേര്‍ഡെന്ന് പറയപ്പെടുന്നത്.
  • ഏത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണോ ഇന്‍ഷുറന്‍സ്സ് എടുക്കുന്നത് ആ കമ്പനിയെയാണ് ഇന്‍ഷുറര്‍ എന്ന് പറയുന്നത്
  • പോളിസി എടുത്തത് മുതലുള്ള 15 ദിവസത്തെയാണ് ഫ്രീ ലോക്ക് പിരീഡ് എന്നറിയപ്പെടുന്നത്. ഈ സമയത്തിനുളളില്‍ ഇന്‍ഷുറന്‍സ്സില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ വരുത്താവുന്നതാണ്.
  • ഇന്‍ഷുറന്‍സ്സ് എടുത്ത ശേഷം പോളിസി ധാതാവ് അടയ്ക്കുന്ന തവണകളെ പോളിസി പ്രീമിയം എന്നുപറയുന്നു. കഴിവതും പ്രീമിയം തുക അടക്കുന്നതില്‍ മുടക്കം വരുത്താന്‍ പാടില്ല. ഗ്രേസ്സ് പിരീഡിലും പ്രീമിയം അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനെയാണ് ലാപ്സ്സ് എന്നു പറയുന്നത്.
  • ഇന്‍ഷുറന്‍സ്സ് ഉടമയുടെ അഭാവത്തില്‍ പോളിസി തുക ലഭിക്കുന്ന വ്യക്തിയാണ് നോമിനി. ഇന്‍ഷുറന്‍സ് എടുക്കുന്ന സമത്ത് ആരെയാണോ നിങ്ങളുടെ അഭാവത്തില്‍ നോമിനിയാക്കാന്‍ ഉദ്ദേശിക്കുന്നത് അയാളുടെ പേര് നിര്‍ബന്ധമായും നല്‍കിയിരിക്കണം.
  • ഇന്‍ഷുറന്‍സ്സ് ധാതാവിനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് കിട്ടുന്ന തുകയാണ് സം അഷുയേര്‍ഡ്.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍ന്‍സ് പ്ലാനുകള്‍

English summary

Know more about different Insurance policies

Know more about different Insurance policies
Story first published: Thursday, February 23, 2017, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X