ടേം ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നവയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. ഒരു കുടുംബത്തിന്റെ അന്നദാതാവും ഏക ആശ്രയവുമായൊരു വ്യക്തി പെട്ടെന്ന് മരണമടയുകയാണെങ്കില്‍ ആ കുടുംബം കടുത്ത സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് വഴുതിവീഴും. ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ വളരെയേറെ സഹായകരമാണ് ടേം ഇന്‍ഷുറന്‍സ് പോളിസികള്‍.

 

എന്താണ് ടേം ഇന്‍ഷുറന്‍സ്?

എന്താണ് ടേം ഇന്‍ഷുറന്‍സ്?

ലൈഫ് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന രൂപമാണ് ടേം ഇന്‍ഷുറന്‍സ്. പരമ്പരാഗത ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ പോളിസി ഉടമ മരണമടയുകയാണെങ്കില്‍ മാത്രമേ പോളിസി തുക ലഭിക്കുകയുള്ളൂ. പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ യാതൊന്നും തിരികെ ലഭിക്കുകയുമില്ല. ഇക്കാരണത്താല്‍ പരമ്പരാഗത ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ജനപ്രിയമായിരുന്നില്ല. പോളിസി കാലാവധിക്കുള്ളിലെ റിസ്‌ക്ക് കവറേജ് മാത്രമാണ് ഇത്തരം പോളിസികള്‍ നല്‍കുന്നത്. അതിനാല്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് നല്‍കുമെന്നതാണ് പരമ്പരാഗത ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ ആകര്‍ഷണീയത.

ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ വന്ന മാറ്റം

ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ വന്ന മാറ്റം

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരണമായി ടേം ഇന്‍ഷുറന്‍സ് പോളിസികളിലും അടുത്തകാലത്തായി ഒട്ടേറെ മാറ്റങ്ങളുണ്ടായി. അനേകം പുതുതലമുറ ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ രൂപംകൊണ്ടുവെന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. സമ്പാദ്യവും നിക്ഷേപവും ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. പോളിസി കാലാവധി പൂര്‍ത്തിയാകുന്നത് വരെ ഉടമ ജീവിച്ചിരുന്നാല്‍ അടച്ച പ്രീമിയം തുക മാത്രം തിരികെ നല്‍കുന്നവ, റിട്ടയര്‍മെന്റിന് ശേഷമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നവ, പ്രതിമാസ വരുമാനം നല്‍കുന്നവ, പെന്‍ഷന്‍ നല്‍കുന്നവ, ജോയിന്റ് ലൈഫ് പോളിസികള്‍, ഓണ്‍ലൈനില്‍ മാത്രം വാങ്ങാവുന്നവ തുടങ്ങിയ നിരവധി സവിശേഷകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അനേകം ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ചില ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ അധിക നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറ്റുള്ള പോളിസികളില്‍ വിവിധ റൈഡറുകളിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം ആനുകൂല്യങ്ങളില്ലാത്ത ശുദ്ധവും പരമ്പരാഗത ശൈലിയിലുള്ളതുമായ ടേം ഇന്‍ഷുറന്‍സ് പോളിസികളും വിപണിയിലുണ്ട്. വ്യക്തികളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് പരമ്പരാഗത പോളിസികളോ അല്ലെങ്കില്‍ പുതുതലമുറ പോളിസികളോ ഇവയില്‍ നിന്നും തെരെഞ്ഞെടുക്കാനാകും. പരമ്പരാഗത ടേം ഇന്‍ഷുറന്‍സ് പോളിസികളെക്കാള്‍ അധിക നേട്ടം ലഭ്യമാക്കുന്നതിനാല്‍ പുതുതലമുറ ടേം പോളിസികളുടെ പ്രീമിയം തുകയിലും നേരിയ വ്യത്യാസം ഉണ്ടാകും.

പുതുതലമുറ ടേം പോളിസികളുടെ സവിശേഷതകള്‍

പുതുതലമുറ ടേം പോളിസികളുടെ സവിശേഷതകള്‍

  • റിട്ടേണ്‍ ഓഫ് പ്രീമിയം: പോളിസി കാലാവധി പൂര്‍ത്തിയാകും വരെ ഉടമ ജീവിച്ചിരുന്നാല്‍ അത്രയും കാലം അടച്ച എല്ലാ പ്രീമിയവും തിരികെ ലഭിക്കുന്ന ടേം പോളിസിയാണിത്. സാധാരണ ടേം പോളിസികളെക്കാള്‍ ഇവയ്ക്ക് പ്രീമിയം തുക അല്‍പം കൂടുതലായിരിക്കും
  • ആക്സിഡന്റ് ഡെത്ത് ബെനിഫിറ്റ്: പോളിസി ഉടമ അപകടത്തില്‍പ്പെട്ട് മരിക്കുകയാണെങ്കില്‍ ഇതിലേക്കായി എടുത്തിട്ടുള്ള അധിക പോളിസി തുക കൂടി അവകാശിക്ക് ലഭിക്കും. സ്ഥിരം പ്രീമിയത്തോടൊപ്പം ചെറിയ തുകയുടെ ഒരു അധിക പ്രീമിയം കൂടി നല്‍കിക്കൊണ്ട് ഈ റൈഡര്‍ പോളിസിയോട് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. എന്നാല്‍ അപകടമല്ലാതെ മറ്റുള്ള കാരണങ്ങളാല്‍ മരണമടഞ്ഞാല്‍ ഈ റൈഡറിന്റെ നേട്ടം ലഭിക്കുകയില്ല
  • ഇന്‍കം ബെനിഫിറ്റ് : പോളിസി ഉടമ മരണമടഞ്ഞാല്‍ അനന്തരാവകാശിക്ക് പോളിസി തുക ലഭിക്കുന്നതിന് പുറമേ ഈ റൈഡര്‍ എടുത്തിട്ടുണ്ടെങ്കില്‍ നിശ്ചിത കാലയളവിലേക്ക് വരുമാനവും ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം
  • വെയ്വര്‍ ഓഫ് പ്രീമിയം : പോളിസി ഉടമയ്ക്ക് ജോലി ചെയ്യാനാകാത്ത വിധം എന്തെങ്കിലും ഗുരുതരമായ അവസ്ഥയുണ്ടായാല്‍ പോളിസിയുടെ ഭാവികാല പ്രീമിയങ്ങള്‍ അടക്കുന്നതില്‍ നിന്നും ഇളവ് നല്‍കുന്നൊരു റൈഡറാണിത്. പ്രീമിയം അടക്കാനാകാത്ത സാഹചര്യമുണ്ടായാലും പോളിസിയുടെ കവറേജ് നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും
  • ക്രിറ്റിക്കല്‍ ഇല്‍നെസ് : പോളിസിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും മാരകമായ രോഗങ്ങള്‍ പോളിസി ഉടമയ്ക്കുണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു നിശ്ചിത തുക ലഭ്യമാക്കുന്നൊരു റൈഡറാണിത്. ആശുപത്രി ചിലവുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പബ്ലിക് പ്രോവിഡന്റ് ഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary

You should have to know about Term insurance policies

You should have to know about Term insurance policies
Story first published: Monday, February 6, 2017, 16:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X