എന്തെങ്കിലും കാരണത്താൽ നിങ്ങളൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ സമർപ്പിക്കുന്നതിന് ഒരു വിശ്വസ്ത പ്രതിനിധിയെ കണ്ടെത്താം.
നിങ്ങൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്തോ? പല കാരണങ്ങളാൽ ചിലർക്കെങ്കിലും റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചിട്ടുണ്ടാകില്ല. അതായത് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയത്ത് നിങ്ങൾ ചിലപ്പോൾ രാജ്യത്തിന് പുറത്തായിരിക്കാം അല്ലെങ്കിൽ മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങളാൽ നിങ്ങൾക്ക് റിട്ടേൽ ഫയൽ ചെയ്യാൻ സാധിക്കാതെ വരാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് മറ്റൊരാളുടെ സഹായം തേടാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
വിശ്വസ്തനെ കണ്ടെത്തുക
എന്തെങ്കിലും കാരണത്താൽ നിങ്ങളൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ സമർപ്പിക്കുന്നതിന് ഒരു വിശ്വസ്ത പ്രതിനിധിയെ കണ്ടെത്താം. ഈ പ്രതിനിധി ടാക്സ് ഫയൽ ചെയ്യാൻ രജിസ്റ്റർ ചെയ്യുകയും വേണം.
എസ്എംഎസ് വഴി
നിങ്ങളുടെ പ്രതിനിധിയെ സംബന്ധിച്ച റിപ്പോർട്ട് ടാക്സ് ഡിപ്പാർട്ട്മെന്റ് പരിശോധിച്ച ശേഷമാകും അംഗീകരിക്കുക. ഈ വിവരം എസ്എംഎസിലൂടെയോ ഇ- മെയിലിലൂടെയോ നിങ്ങളെ അറിയിക്കും. ഇ-ഫയലിംഗ് അഡ്മിനിസ്ട്രേറ്ററാകും റിപ്പോർട്ട് പരിശോധിക്കുക.
പ്രതിനിധി ആവശ്യമുള്ളത് ആർക്കൊക്കെ?
- മാനസിക വൈകല്യമുള്ളവർക്ക്
- നികുതിദായകൻ മരിച്ചു പോയാൽ
- നികുതിദായകന് പ്രായപൂർത്തിയായില്ലെങ്കിൽ
ചെയ്യേണ്ട കാര്യങ്ങൾ
- ആദ്യമായി ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (Https://incometaxindiaefiling.gov.in/) തുറക്കുക.
- ഇവിടെ പ്രതിനിധി തന്റെ സ്വന്തം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
- അതിനുശേഷം ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറന്നു വരും. അതിൽ നിന്ന് My Account തിരഞ്ഞെടുത്ത ശേഷം Add / Register as representative ക്ലിക്ക് ചെയ്യുക.
- തുടർന്ന് 'New request' ടാബിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം Register yourself on behalf of another person എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് പ്രൊസീഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അതിനുശേഷം നിങ്ങളുടെ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം സബ്മിറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications