രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേർന്ന് റിലയൻസ് പേയ്മെന്റ് ബാങ്കിന് തുടക്കം കുറിക്കുന്നു. റിലയൻസിന്റെ മൊബൈൽ വിഭാഗമായ ജിയോക്ക് കീഴിലാവും പേയ്മെന്റ് ബാങ്ക് ആരംഭിക്കുക.
റിസർവ് ബാങ്ക് അനുമതി
റിലയൻസ് പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഫിൻകോ, ആദിത്യ ബിർള, പേടിഎം തുടങ്ങിയ കമ്പനികളും പേയ്മെന്റ് ബാങ്ക് സേവനത്തിനായി റിസർവ് ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. ജിയോയിൽ 3000 തൊഴിലവസരങ്ങൾ!! നിങ്ങൾക്കും അപേക്ഷിക്കാം
ഓഹരികൾ
പേയ്മെന്റ് ബാങ്കിൽ 70 ശതമാനം ഒാഹരികൾ റിലയൻസിനും 30 ശതമാനം എസ്ബിഐക്കും ആയിരിക്കും. ഭാരതി എയർടെല്ലാണ് രാജ്യത്ത് ആദ്യമായി പേയ്മെൻറ് ബാങ്ക് സേവനം ആരംഭിച്ചത്. ജിയോയുടെ കിടിലൻ കാഷ്ബാക്ക് ഓഫർ; ഓരോ റീചാർജിനും ഇരട്ടി തുക തിരികെ ലഭിക്കും
പേയ്മെന്റ് ബാങ്കിന്റെ പ്രത്യേകതകൾ
നിക്ഷേപങ്ങൾക്ക് മറ്റ് ബാങ്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്ന സംവിധാനമാണ് പേയ്മെന്റ് ബാങ്കുകളുടേത്. മിനിമം ബാലൻസ് നിബന്ധനയില്ലാതെ പേയ്മെന്റ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ജിയോ ഉപഭോക്താക്കൾക്ക് ഇരുട്ടടി!!! നിരക്കുകൾ കുത്തനെ കൂട്ടി; കാലാവധി വെട്ടിക്കുറച്ചു
ലോൺ ലഭിക്കില്ല
ഒരു ലക്ഷം രൂപ വരെയാണ് പേയ്മെന്റ് ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുക. എന്നാൽ മറ്റ് ബാങ്കുകളിലേതു പോലെ ലോൺ ലഭിക്കുന്നതല്ല. പണം നിക്ഷേപിക്കാനും പിൻവലിക്കാനും മാത്രമുള്ള സൗകര്യം മാത്രമേ പേയ്മെന്റ് ബാങ്ക് നൽകുന്നുള്ളൂ. ഇന്ത്യ ഉടൻ അമേരിക്കയെ കടത്തി വെട്ടും!!! 4 ജി ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്തേയ്ക്ക്
നിലവിൽ ഇന്ത്യയിലുള്ള പ്രധാന പേയ്മെന്റ് ബാങ്കുകൾ
- എയർടെൽ പേയ്മെന്റ് ബാങ്ക്
- പേടിഎം പേയ്മെന്റ് ബാങ്ക്
- ഫിനോ പേയ്മെന്റ് ബാങ്ക്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
