ഇന്ത്യ ഉടൻ അമേരിക്കയെ കടത്തി വെട്ടും!!! 4 ജി ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്തേയ്ക്ക്

4 ജി ഫോൺ വിപണിയിൽ ഇന്ത്യ അടുത്ത വർഷം രണ്ടാം സ്ഥാനം സ്വന്തമാക്കുമെന്ന് റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4 ജി ഫോൺ വിപണിയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ ആകർഷകമായ ഓഫറുകൾ നൽകാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിൽ ഡാറ്റാ ഉപയോഗം വൻ തോതിൽ വർദ്ധിച്ചത്. ഇതോടെ 4 ജി ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്ത വർഷത്തോടെ രണ്ടാം സ്ഥാനത്തേയ്ക്കെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

ഒന്നും രണ്ടും സ്ഥാനം

ഒന്നും രണ്ടും സ്ഥാനം

4 ജി ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം ചൈനയ്ക്ക് സ്വന്തമാണ്. രണ്ടാം സ്ഥാനം ഇപ്പോൾ അമേരിക്കയ്ക്കാണ്. എന്നാൽ 340 മില്യൺ 4 ജി ഡിവൈസുകളുമായി അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

യുഎസ്

യുഎസ്

അമേരിക്കയ്ക്ക് നിലവിൽ 225 മില്യൺ 4ജി ഡിവൈസുകളാണുള്ളത്. ഇത് 245 മില്യണായി ഉയരുമെന്നാണ് പ്രവചനം. അതേസമയം മൊബൈൽ ഇൻറർനെറ്റ് ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യൻ വിപണി അതിവേഗം വളരുമെന്നാണ് പ്രതീക്ഷയെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ചൈന

ചൈന

740 മില്യൺ 4 ജി ഡിവൈസുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. അടുത്ത വർഷം ചൈനയിൽ 780 മില്യൺ 4 ജി ഡിവൈസുകളുണ്ടാകുമെന്നാണ് വിവരം.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

സ്മാർട്ട് ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് അടുത്തിടെ ജിയോ സ്മാ‍ട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ സ്മാർട്ട് ഫോൺ ആണ് ജിയോ സ്മാർട്ട് ഫോണുകൾ. അൺലിമിറ്റഡ് ഡേറ്റാ ഉപയോഗവും സൗജന്യ കോളിംഗ് സേവനവും നൽകുന്ന ജിയോ ഫോണുകൾ ആ​ഗസ്റ്റ് 24 രൂപ ബുക്ക് ചെയ്യാവുന്നതാണ്.

സാംസംങ്

സാംസംങ്

സ്മാ‍ർട്ട് ഫോൺ രം​ഗത്ത് ഒന്നാം സാംസംങിന് സ്വന്തമാണ്. സിയോമി, വിവോ, ഒപ്പൊ, ലെനോവോ എന്നിവ അടുത്ത സ്ഥാനങ്ങൾ നിലനി‍ർത്തിയിരിക്കുന്നത്.

കയറ്റുമതി

കയറ്റുമതി

ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ മൊബൈൽ ഫോൺ കയറ്റുമതിയിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2017 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 30.4 മില്യൺ സ്മാർട്ട്ഫോണുകളും 35.3 മില്യൺ ഫീച്ചർ ഫോണുകളും കയറ്റുമതി ചെയ്തു കഴിഞ്ഞു. അടുത്ത പാദത്തിൽ കയറ്റുമതി ഇതിലും കൂടാനാണ് സാധ്യത.

malayalam.goodreturns.in

English summary

India To Overtake US As Second Largest 4G Phone Market

Explosive growth in data usage, driven by attractive offers from operators like Reliance Jio and Airtel, is likely to catapult India as the second largest 4G handset market by next year, a report by Counterpoint said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X