മോദിയ്ക്ക് പിഴച്ചതെവിടെ? നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് പോളിസി പരാജയങ്ങൾ

മോദി സർക്കാരിന് പറ്റിയ ചില പോളിസി പരാജയങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി സർക്കാരിന് പിഴച്ചത് എവിടെ? മോദിയുടെ പല വാ​ഗ്ദാനങ്ങളും പാതിവഴി പോലുമെത്താത്തത് പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിനും ഇതേ അബദ്ധങ്ങളാണ് പറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷക‍രുടെ അഭിപ്രായം. എന്നാൽ മോദി സർക്കാരിന് പറ്റിയ ചില പോളിസി പരാജയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ജിഎസ്ടി

ജിഎസ്ടി

ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്ര മോദിയുടെ ഏറ്റവും മികച്ച ഭരണ നേട്ടമായി വിലയിരുത്തപ്പെടുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ജിഎസ്ടി പലയിടങ്ങളിലും അതൃപ്തി ഉണ്ടാക്കി. കൂടാതെ സർക്കാരിന്റെ വരുമാനത്തിൽ ​ഗുണപരമായ മാറ്റമുണ്ടായിട്ടുമില്ല. ജിഎസ്ടിക്ക് ശേഷം ബിസിനസ് പകുതിയായി കുറഞ്ഞതായാണ് വ്യാപാരികളുടെ വെളിപ്പെടുത്തൽ. വാ‍ർഷിക വരുമാനം 18 ലക്ഷം വരെ ഉള്ളവ‍ർക്കും 4 ശതമാനം പലിശ സബ്സിഡിയോടെ ഭവന വായ്പ

നികുതി

നികുതി

നികുതി, വ്യവഹാര കുഴപ്പം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ ആസ്തി രണ്ട് കോടി; അരുൺ ജയ്റ്റ്ലി അതുക്കും മേലെ

ബിസിനസ് ഇന്ത്യ

ബിസിനസ് ഇന്ത്യ

ഇന്ത്യയിലെ ബിസിനസ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിലും നരേന്ദ്രമോദി സർക്കാർ വിജയിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ബിസിനസിന്‍റെ പേരില്‍ ലോകം മുഴുവന്‍ ചുറ്റി നടന്നു ബിസിനസ്‌ ജനതയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനു പകരം ഇന്ത്യയില്‍ ബിസിനസ്‌ വളരാന്‍ വേണ്ട സാഹചര്യങ്ങൾ വിലയിരുത്തുകയാണ് വേണ്ടതെന്നാണ് ബിസിനസ് മേഖലകളിലുള്ളവരുടെ വിലയിരുത്തൽ. നിങ്ങളുടെ ബിസിനസ് സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കാം... സർക്കാർ 4 ലക്ഷം രൂപ നൽകും

വൈദ്യുതി വിതരണം

വൈദ്യുതി വിതരണം

വൈദ്യുതി വിതരണം, ടാക്സ് അഡ്മിനിസ്ട്രേഷൻ മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവയിലും നരേന്ദ്രമോദി സർക്കാർ ഇപ്പോഴും പിന്നിലാണ്. ഇന്ത്യയിൽ പലിയിടങ്ങളും ഇന്നും ഇരുട്ടിലാണ്.

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണു സൃഷ്ടിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 18-നും 29 നും ഇടയ്ക്കുള്ള 30% ൽ അധികം യുവാക്കൾ തൊഴിൽ രഹിതരാണ്.

ബാങ്കിങ് മേഖല

ബാങ്കിങ് മേഖല

ജനങ്ങൾക്ക് കറൻസിയിലും ബാങ്കിംഗ് സംവിധാനത്തിലും വന്ന വിശ്വാസ്യതക്കുറവ് അത്ര വേഗം പരിഹരിക്കാനാവില്ല. ബാങ്കുകളുടെ കിട്ടാക്കടങ്ങൾ കുതിച്ചുയരുകയാണ്.

ഇന്ധന വില

ഇന്ധന വില

പെട്രോൾ, ഡീസൽ വില ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഇന്ധന വില പ്രത്യക്ഷമായും പരോക്ഷമായും മറ്റ് മേഖലകളെയും സ്വാധീനിക്കും. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ വാഹന നി‍‍ർമ്മാതാക്കളും ആശങ്കയിലാണ്. വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്.

വാ​ഗ്ദാനങ്ങൾ നിരവധി

വാ​ഗ്ദാനങ്ങൾ നിരവധി

മോഡി സർക്കാർ വാഗ്ദാനങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, എന്നാൽ അവ നടപ്പാക്കുന്ന കാര്യത്തിലാണ് പിന്നിൽ. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റികൾ ഇവയൊക്കെ വാ​ഗ്ദാന പട്ടികയിൽ മുൻ നിരയിലുള്ള കാര്യങ്ങളാണ്. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്ലാനിം​ഗുകൾ എങ്ങുമെത്തിയിട്ടില്ല. നരേന്ദ്ര മോദി പവ‍ർഫുളാണ്!! ഫോബ്സ് ലിസ്റ്റിൽ ആദ്യ പത്ത് പേരിൽ മോദിയും

English summary

PM Narendra Modi Performance: 8 Critical Failures

Narendra Modi may well be looking at the future, but his failures speak volumes about delivery on promises made so far - significantly, PM Manmohan Singh too had failed in similar manner and the Congress paid the price during the elections. Check out the top 8 policy failures of the Narendra Modi government.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X