നിങ്ങളുടെ ബിസിനസ് സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കാം... സർക്കാർ 4 ലക്ഷം രൂപ നൽകും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇതാണ് അതിന് പറ്റിയ സമയം. നരേന്ദ്ര മോദി സർക്കാ‍ർ നാല് ലക്ഷം രൂപ വീതമാണ് ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിന് കയർ ഉദ്യമി യോജന പദ്ധതി പ്രകാരം നൽകുന്നത്. ഏതൊക്കെ ബിസിനസുകൾ പദ്ധതിയ്ക്ക് കീഴിൽ വരുമെന്നറിയണ്ടേ?

 

 എന്താണ് കയ‍ർ ഉദ്യമി യോജന?

എന്താണ് കയ‍ർ ഉദ്യമി യോജന?

കയര്‍ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പദ്ധതി പ്രകാരം കേന്ദ്രസർക്കാ‍ർ ഫണ്ട് അനുവദിക്കുക. കയർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വരെ ചെലവാകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. കാരണം ആകെ ചെലവിന്റെ 40 ശതമാനം സർക്കാ‍ർ സബ്സിഡിയായി നൽകും. 55 ശതമാനം ബാങ്ക് വായ്പയും ലഭിക്കും. ബാക്കി 5 ശതമാനം മാത്രം സംരംഭക‍ർ മുടക്കിയാൽ മതി.

ആർക്കൊക്കെ അപേക്ഷിക്കാം?

ആർക്കൊക്കെ അപേക്ഷിക്കാം?

 • വ്യക്തികൾ
 • കമ്പനികൾ
 • സ്വയം സഹായ സംഘങ്ങൾ
 • നോൺ ഗവൺമെൻറ് ഓർഗനൈസേഷൻസ്
 • സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860 പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ
 • പ്രൊഡക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ
 • ചാരിറ്റബിൾ ട്രസ്റ്റ്
 • അപേക്ഷിക്കേണ്ടത് എങ്ങനെ?

  അപേക്ഷിക്കേണ്ടത് എങ്ങനെ?

  കയർ ബോർഡ് ഓഫീസുകൾ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, കയർ പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. കയർബോർഡ് വെബ്സൈറ്റായ www.coirboard.gov.in ൽ നിന്നും ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ നേരിട്ട് കയർ ബോർഡ് ഫീൽഡ് ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ സമർപ്പിക്കണം.

  ആവശ്യമായ രേഖകൾ

  ആവശ്യമായ രേഖകൾ

  അപേക്ഷയ്ക്കൊപ്പം താഴെ പറയുന്ന രേഖകളും സമ‍ർപ്പിക്കേണ്ടതാണ്.

  • യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍
  • കയര്‍വ്യവസായത്തിലുള്ള പരിചയ സര്‍ട്ടിഫിക്കറ്റ്
  • കയര്‍ബോര്‍ഡില്‍നിന്നു ലഭിച്ച പരിശീലന സര്‍ട്ടിഫിക്കറ്റ്
  • വാങ്ങാന്‍ ഉദ്ദേശിക്കുന്ന മെഷിനറികളുടെ പെര്‍ഫോമ ഇന്‍വോയിസ്
  • ജില്ലാ വ്യവസായകേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എംഎസ്എംഇ ഇഎം പാര്‍ട്ട് 2 അക്നോളജ്മെന്റ്
  • ചാര്‍ട്ടേഡ് എന്‍ജിനിയര്‍ സര്‍ട്ടിഫൈചെയ്ത വര്‍ക് ഷെഡ്ഡിന്റെ പ്ലാനും എസ്റ്റിമേറ്റും
  • ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്
  • പട്ടികജാതി, പട്ടികവര്‍ഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്

malayalam.goodreturns.in

English summary

Start your business today, Modi govt will give you up to Rs. 4 Lakh

If you are planning to start your business on small scale then this is a right time. And the business which we are talking about, for that Narendra Modi's government will give you up to Rs. 4 lakhs. Check out what is this business and how you can get the benefit of this. The business comes under Coir Udyami Yojana.
Story first published: Saturday, March 10, 2018, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X