പ്രധാനമന്ത്രിയുടെ ആസ്തി രണ്ട് കോടി; അരുൺ ജയ്റ്റ്ലി അതുക്കും മേലെ

പ്രധാനമന്ത്രിയുടെയും മറ്റ് 15 കേന്ദ്രമന്ത്രിമാരുടെയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‌ ജയ്റ്റ്‌ലി. 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടു കോടി രൂപയുടെ സ്വത്താണുള്ളത്.

 

ഗാന്ധിനഗറിലെ വസതികൾ

ഗാന്ധിനഗറിലെ വസതികൾ

നരേന്ദ്ര മോദിയുടെ ഗാന്ധിനഗറിലെ രണ്ടു വസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് രണ്ട് കോടി രൂപ. രണ്ട് വീടുകൾക്കും കൂടി ഒരു കോടി രൂപയോളം വരും മൂല്യം. കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി വേറെയുമുണ്ട്. കേരളത്തിലെ കോടീശ്വരന്മാര്‍ ഇവരാണ്...ഒന്നാമൻ യൂസഫ് അലി

അരുൺ ജയ്റ്റ്ലി

അരുൺ ജയ്റ്റ്ലി

കഴിഞ്ഞവര്‍ഷം 60.99 കോടിയായിരുന്നു അരുൺ ജയ്റ്റ്ലിയുടെ ആസ്തി മൂല്യം. എന്നാൽ ഇത്തവണ അത് 67.62 കോടിയിലെത്തി. നാല് ബാങ്ക് അക്കൗണ്ടുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വര്‍ണാഭരണങ്ങളും ജെയ്റ്റ്ലിയുടെ പേരിലുണ്ട്. അമിത്ഷായുടെ ആസ്തിയിൽ വൻ വ‍‍ർദ്ധനവ്; അഞ്ച് വര്‍ഷം കൊണ്ട് എട്ടര കോടി 34 കോടിയായി

സുഷമ സ്വരാജ്

സുഷമ സ്വരാജ്

വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെ സ്വത്താണുള്ളത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. 92 അംഗ കേന്ദ്രമന്ത്രിസഭയില്‍ ഇവരടക്കം 15 പേര്‍ മാത്രമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ. പെണ്‍കുട്ടികളെ പഠിപ്പിക്കാം കല്യാണം കഴിപ്പിക്കാം

സ്വത്ത് വെളിപ്പെടുത്താത്തവർ

സ്വത്ത് വെളിപ്പെടുത്താത്തവർ

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, മേനകാ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഓഗസ്റ്റ് 31 ആയിരുന്നു വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

malayalam.goodreturns.in

English summary

Apart From PM Narendra Modi, Only 15 Ministers Have Disclosed Assets

Prime Minister Narendra Modi has disclosed that he has assets worth two crores. He has shared details on a government website in keeping with a rule he introduced after taking office.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X