റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച ബാങ്ക് നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റുകൾ.
റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച ബാങ്ക് നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റുകൾ. അച്ചടക്കമുള്ള ഈ നിക്ഷേപ പദ്ധതിയിലൂടെ നിങ്ങളുടെ പണം സുരക്ഷിതമാക്കാനും മികച്ച വരുമാനം നേടാനും സാധിക്കും.
എന്താണ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി) ?
നിക്ഷേപകർ ഒരു നിശ്ചിത കാലയളവിലേക്ക് ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കണം. നിക്ഷേപ തുക പലിശയടക്കം കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് തിരികെ ലഭിക്കും.
പലിശ നിർണയിക്കുന്ന ഘടകങ്ങൾ
റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിങ്ങൾ ഓരോ മാസവും നിക്ഷേപിക്കുന്ന പണത്തെയും നിക്ഷേപ കാലാവധിയെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സാധാരണയായി 15 മാസം മുതൽ 24 മാസം വരെയുള്ള കാലയളവിൽ നിക്ഷേപിക്കുന്ന ആർഡിക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുക. കൂടാതെ ചില ബാങ്കുകളിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഉയർന്ന പലിശ നിരക്ക് ലഭിക്കാറുണ്ട്.
ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ
താഴെ പറയുന്നവയാണ് റിക്കറിംഗ് ഡിപ്പോസിറ്റിന് ഏറ്റവും കുടുതൽ പലിശ നൽകുന്ന ബാങ്കുകൾ. ഓരോ ബാങ്കുകളും പലിശ നിരക്കും എത്രയാണെന്ന് നോക്കാം
ഡച്ച് ബാങ്ക്
റിക്കറിംഗ് ഡിപ്പോസിറ്റിന് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലൊന്നാണ് ഡച്ച് ബാങ്ക്. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപത്തിന് 7.25 ശതമാനമാണ് ഇവിടുത്തെ പലിശ നിരക്ക്.
നൈനിറ്റാൾ ബാങ്ക്
നൈനിറ്റാൾ ബാങ്ക് അഞ്ച് വർഷ കാലാവധിയ്ക്ക് 7.5 ശതമാനം പലിശയാണ് നൽകുന്നത്. ഒരു വർഷ കാലാവാധിയ്ക്കും ഇതേ പലിശ നിരക്ക് ലഭിക്കും. രണ്ട് വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 7.90 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിൽ ഐഫ്ലെക്സി എന്ന ആർ.ഡി പ്ലാൻ ആണുള്ളത്. ഓരോ മാസവും പണം നിക്ഷേപിക്കേണ്ട അവസാന തീയതി കഴിഞ്ഞാലും ബാങ്ക് പിഴ ഈടാക്കുന്നതല്ല. ഐസിഐസിഐ ബാങ്കിൽ ആർഡിക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 7.10 ശതമാനമാണ്. 13 മാസം മുതൽ 24 മാസം വരെ കാലാവധി ഓപ്ഷനുകളുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ആർഡിയുടെ പരമാവധി പലിശ നിരക്ക് 6.95 ശതമാനമാണ്. കാലാവധി 12 മാസം മുതൽ 120 മാസം വരെ വ്യത്യാസപ്പെടുന്നു. നിക്ഷേപകൻ മാസം കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിക്കണം.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റെ ആർഡി സ്കീമുകൾ ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയിലാണുള്ളത്. 7.00 ശതമാനം വരെയാണ് പലിശ നിരക്ക്. കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കേണ്ടത്.
ഫെഡറൽ ബാങ്ക്
6.7 ശതമാനമാണ് ഒരു വർഷ കാലാവധിയുള്ള റിക്കറിംഗ് ഡിപ്പോസിറ്റുകൾക്ക് ഫെഡറൽ ബാങ്ക് നൽകുന്ന പലിശ നിരക്ക്. 2 വർഷ കാലാവാധിയ്ക്ക് 6.25 ശതമാനവും മൂന്ന് മുതൽ അതിന് അതിന് മുകളിലേയ്ക്കുള്ള കാലാവധിയ്ക്ക് ആറ് ശതമാനവുമാണ് പലിശ നിരക്ക്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6.25 ശതമാനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒന്നു മുതൽ രണ്ട് വർഷം കാലാവധിയുള്ള റിക്കറിംഗ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക്. അതിനു മുകളിലേയ്ക്കുള്ള കാലാവധിയ്ക്ക് 6 ശതമാനമാണ് പലിശ ലഭിക്കുക.
അലഹബാദ് ബാങ്ക്
അലഹബാദ് ബാങ്കിന്റെ റിക്കറിംഗ് ഡിപ്പോസിറ്റ് സംബന്ധിച്ച പലിശ നിരക്ക് 6.50% മുതൽ 6.60% വരെയാണ്. 180 ദിവസം മുതൽ 2 വർഷം വരെ കാലാവധിയുള്ള ഡിപോസിറ്റുകൾക്കാണ് ഈ നിരക്കിലുള്ള പലിശ ലഭിക്കുക.
സിറ്റി ബാങ്ക്
റിക്കറിംഗ് ഡിപ്പോസിറ്റിന് ഏറ്റവും കുറവ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സിറ്റി ബാങ്കാണ്. വെറും അഞ്ച് ശതമാനം മാത്രമാണ് ഇവിടുത്തെ പലിശ നിരക്ക്. ഒരു വർഷം മുതൽ അഞ്ച് വർഷത്തിന് മുളകിലുള്ള കാലാവധിയിൽ വരെ നിക്ഷേപം നടത്താം. എന്നാൽ ഏത് കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കും വെറും അഞ്ച് ശതമാനം മാത്രമാണ് സിറ്റി ബാങ്കിലെ പലിശ നിരക്ക്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
