നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുണ്ടോ? കുറഞ്ഞ നിരക്കിൽ ലോൺ ലഭിക്കും

നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുണ്ടോ? എങ്കിൽ തീർച്ചയായും കുറഞ്ഞ നിരക്കിൽ ലോൺ ലഭിക്കും. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയായ ട്രാൻസ് യൂണിയൻ സിബിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുണ്ടോ? എങ്കിൽ തീർച്ചയായും കുറഞ്ഞ നിരക്കിൽ ലോൺ ലഭിക്കും. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയായ ട്രാൻസ് യൂണിയൻ സിബിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലോണിന്റെ ഭാവി ക്രെഡിറ്റ് സ്കോറിൽ

ലോണിന്റെ ഭാവി ക്രെഡിറ്റ് സ്കോറിൽ

നിങ്ങളുടെ സിബില്‍ സ്‌കോര്‍ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കില്‍ ലോണും ക്രെഡിറ്റ് കാര്‍ഡുമെല്ലാം വളരെ വേഗത്തില്‍ ലഭിക്കും. എന്ത് ബാങ്കിംഗ് ഇടപാട് നടത്തിയാലും അത് സിബില്‍ സ്‌കോറിനെ ബാധിക്കും. സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്‌മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും. നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ്.

പോയിന്റുകൾ ഇങ്ങനെ

പോയിന്റുകൾ ഇങ്ങനെ

300നും 900നും ഇടയിലാണ് ക്രെഡിറ്റ് സ്‌കോര്‍ പരിധി. ക്രെഡിറ്റ് സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്. 750നു മുകളിലാണെങ്കില്‍ അപേക്ഷ തള്ളാന്‍ സാധ്യത തീരെ കുറവാണ്.

ക്രെഡിറ്റ് സ്കോർ 760 പോയിന്റിന് മുകളിലാണെങ്കിൽ

ക്രെഡിറ്റ് സ്കോർ 760 പോയിന്റിന് മുകളിലാണെങ്കിൽ

ക്രെഡിറ്റ് സ്കോർ 760 പോയിന്റിന് മുകളിലാണെങ്കിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വായ്പ വളരെ വേഗം ലഭിക്കും. കൂടാതെ 30 ലക്ഷമോ അതിനു മുകളിലോ ഉള്ള വായ്പ എടുക്കുമ്പോൾ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറവായിരിക്കും.

ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ

ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ

ക്രെഡിറ്റ് സ്കോർ കുറഞ്ഞ വായ്പക്കാർക്ക് 10 ബേസിസ് പോയിന്റ് കൂടുതൽ പലിശ നൽകേണ്ടി വരും. എന്നാൽ ഉയർന്ന സ്കോർ ഉള്ളവർക്ക് ഒരു വർഷം വരെ പലിശ നിരക്കിൽ ഇളവ് ഉണ്ടാകുകയും ചെയ്യും.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 2018 ജൂൺ 30 വരെ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭിക്കും. 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ഇത് ബാധകമാകുന്നത്.

malayalam.goodreturns.in

English summary

Good credit score can get you a cheaper home loan

A higher credit score may now get you a cheaper loan. Credit information bureau Transunion Cibil has announced that Bank of India will be offering preferential pricing to home loan borrowers with a Cibil score of 760 or above.
Story first published: Saturday, June 2, 2018, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X