വസ്തു ഈടു നൽകി വായ്പ എടുക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്തുവകകൾ ഈടു നൽകി എടുക്കുന്ന വായ്പ്പ (LAP) എന്നത് വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ഒരു സുരക്ഷിത മാർഗ്ഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, അടിയന്ത ആവശ്യങ്ങൾ,വിവാഹങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത ആവശ്യങ്ങൾ ബിസിനസ്സ് സംബന്ധമായ ലക്ഷ്യങ്ങൾ എന്നിവയ്ക്കായി ഇത്തരം വായ്പകള്‍ എടുക്കാവുന്നതാണ്.

 
വസ്തു ഈടു നൽകി വായ്പ എടുക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ

വസ്തു ഈടു നൽകിയുള്ള ഇത്തരം വായ്‌പകൾ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. മറ്റുതരം വായ്പകളേക്കാൾ, ഒരു സ്വത്ത് നൽകി വായ്പ്പ എടുക്കുമ്പോൾ ബാങ്കുകൾ താരതമ്യേന വലിയ തുക വാഗ്ദാനം ചെയ്യുന്നു.എന്നിരുന്നാലും, നിങ്ങൾ അടയ്‌ക്കേണ്ട ഇ.എം.ഐ നിങ്ങളുടെ വരുമാനത്തിന്റെ 60 ശതമാനത്തിൽ കൂടുകയും ഇല്ല.

തിരിച്ചടവ്

തിരിച്ചടവ്

വായ്പ അനുവദിക്കുന്നതിന് മുമ്പ്,ബാങ്കുകൾ പേയ്മെന്റ് ട്രാക്ക് റെക്കോർഡുകൾ,വ്യക്തിയുടെ തിരിച്ചടവ് തുടങ്ങിയ ചില രേഖകൾ പരിശോധിക്കുന്നു.നിങ്ങൾക്ക് മറ്റ് വായ്പകളോ നിലവിൽ ബാധ്യതകളോ ഉണ്ടെങ്കിൽ മറ്റൊരു വായ്പയ്ക്ക് നിങ്ങൾ അർഹനായിരിക്കില്ല.ചില ബാങ്കുകൾ നിങ്ങളുടെ വരുമാനം ആശ്രയിച്ചു കഴിയുന്ന എത്ര പേർ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടെന്നും പരിശോധിക്കുന്നതാണ്.

കാലാവധി

കാലാവധി

ഈ വായ്പകൾ 15 വർഷം വരെ നീണ്ട കാലാവധിയിൽ ലഭ്യമാണ്. വസ്തു ഈടു നൽകിയുള്ള വായ്പകൾ വേഗത്തിൽ ലഭിക്കുന്നതാണ്. വസ്തുവകകൾക്കെതിരെയുള്ള വായ്പ സംബന്ധിച്ച രേഖകൾ ചിട്ടപ്പെടുത്താൽ താരതമ്യേന എളുപ്പമാണ്.എന്നിരുന്നാലും, ഈടായി സമർപ്പിക്കാൻ എടുത്തിരിക്കുന്ന വസ്തു തർക്കത്തിലായോ അല്ലെങ്കിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത ഇല്ലെങ്കിലോ ബാങ്കുകൾ നിങ്ങളുടെ വായ്പയ്ക്കുള്ള അപേക്ഷ അംഗീകരിച്ചെന്നു വരില്ല .

വസ്തുവിന്റെ മൂല്യം (LTV) അനുപാതം സാധാരണ മാർക്കറ്റ് വിലയുടെ മൂല്യത്തിന്റെ 50-60% വരെ നിയന്ത്രിച്ചിരിക്കുന്നു.വായ്പ 5 ലക്ഷം മുതൽ 500 കോടി വരെയാകാം, കാലാവധി 20 വർഷം വരെ ഉയരും.

 

 

 ഇ. എം. ഐ.

ഇ. എം. ഐ.

നിങ്ങൾ ഇ. എം. ഐ. കൃത്യമായി അടച്ചില്ലെങ്കിൽ വസ്തുവകകൾക്കെതിരെ നടപടിയെടുക്കുന്ന സ്ഥിതി വരെ ഉണ്ടായേക്കാം. ഈടായി നൽകപ്പെട്ട വസ്തു തർക്കത്തിൽ വന്നാൽ, നിങ്ങളുടെ വായ്പാ അപേക്ഷയും നിരസിക്കപ്പെടാം.

പലിശ തിരിച്ചടവിനായി പ്രതിവർഷം 200,000 രൂപ വരെ നികുതി ആനുകൂല്യം നൽകുന്നതും, പ്രധാന വായ്പയുടെ അടിസ്ഥാനത്തിൽ 150,000 രൂപ നികുതി ആനുകൂല്യവും വസ്തു ഈടു നൽകിയുള്ള വായ്പ്പകൾക്ക് ബാധകമല്ല

 

 

 

English summary

things to know before taking loan against property

Loan against property (LAP) is a secured loan is taken to fund for various purposes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X