നികുതി കിഴിവിനായി നിങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും സഹായിക്കാം! എങ്ങനെയാണെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി കിഴിവിനായി ആദായനികുതി വകുപ്പിലെ സെക്ഷന്‍ 80C ആണ് ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും വന്‍ തുക നികുതി ഇനത്തില്‍ അടയ്ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കാനാകും. ഇത് എങ്ങനെ എങ്ങനെ ചെയ്യാമെന്ന് നോക്കാം.

 

വാട്ട്‌സ്ആപ്പില്‍ പുതുതായി വരുന്ന കിടിലന്‍ ഫീച്ചറുകള്‍! ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ മുതല്‍ ഫിംഗവാട്ട്‌സ്ആപ്പില്‍ പുതുതായി വരുന്ന കിടിലന്‍ ഫീച്ചറുകള്‍! ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ മുതല്‍ ഫിംഗ


1. നിങ്ങളുടെ പങ്കാളിയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുക

1. നിങ്ങളുടെ പങ്കാളിയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുക

നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഇതുവരെയില്ലെങ്കില്‍ അവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാം. കാരണം പ്രായമായതിനാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആശുപത്രി ചെലവുകള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഉപകാരപ്പെടും. സെക്ഷന്‍ 80D പ്രകാരം 60 വയസിന് താഴെയുള്ള മാതാപിതാക്കള്‍ക്ക് 25,000 രൂപയും 60 വയസിന് മുകളിലുള്ളവര്‍ക്ക് 50,000 രൂപയുമാണ് ഇളവ് ലഭിക്കുക. നിങ്ങളുടെയും ജീവിതപങ്കാളിയുടെയും കുട്ടികളുടെയും ആരോഗ്യ ഇന്‍ഷൂറന്‍സ് തുക സെക്ഷന്‍ 80D പ്രകാരം 25,000 രൂപയാണ്.

2. ആശ്രിതരില്‍ വൈകല്യമുള്ളവരോ രോഗം ഉള്ളവരോ ഉണ്ടെങ്കില്‍

2. ആശ്രിതരില്‍ വൈകല്യമുള്ളവരോ രോഗം ഉള്ളവരോ ഉണ്ടെങ്കില്‍

നിങ്ങളുടെ ആശ്രിതരില്‍ വൈകല്യമുള്ളവരോ രോഗം ഉള്ളവരോ ഉണ്ടെങ്കില്‍ സെക്ഷന്‍ 80 ഡിഡി പ്രകാരവും സെക്ഷന്‍ 80 ഡിഡിബി പ്രകാരവും നികുതിയിളവ് ലഭിക്കും. നഴ്‌സിങിനായും വൈകല്യമുള്ള ആശ്രിതരുടെ പുനരധിവാസവും പരിശീലനവുമടക്കമുള്ള കാര്യങ്ങള്‍ക്കായി ചിലവാക്കുന്ന തുക നികുതി ഇളവിനായി ക്ലെയിം ചെയ്യാം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി), യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (യുടിഐ) അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിശ്ചിത സ്‌കീമുകള്‍ ഇവര്‍ക്കായി ഉപകാരപ്പെടും. ഈ ക്ലെയിം ഉന്നയിക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആ സര്‍ട്ടിഫിക്കറ്റില്‍ ആശ്രിതന്റെ അസുഖവും ആശ്രയിക്കുന്നയാളുമായുള്ള ബന്ധവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും ബാങ്ക് ബസാര്‍ സിഇഒ ആദില്‍ ഷെട്ടി പറയുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കാലാകാലങ്ങളില്‍ പുതുക്കേണ്ടി വരും. 'വൈകല്യമുള്ള ആശ്രിതര്‍/ ആശ്രിത ബന്ധുക്കള്‍ നിങ്ങളുടെ പങ്കാളിയോ മാതാപിതാക്കളോ കുട്ടികളോ സഹോദരങ്ങളോ ആണെങ്കില്‍ മാത്രമേ സെക്ഷന്‍ 80 ഡിഡി പ്രകാരം നിങ്ങള്‍ക്ക് കിഴിവ് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3. നിങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വീട്ടുവാടക നല്‍കുന്നത് വഴി നികുതി ലാഭിക്കാം

3. നിങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വീട്ടുവാടക നല്‍കുന്നത് വഴി നികുതി ലാഭിക്കാം

ശമ്പളക്കാരായ വ്യക്തികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ വീട്ടുവാടക നല്‍കുകയാണെങ്കില്‍ നികുതി ഇളവ് ലഭിക്കും. അതിനായി വീട് നിങ്ങളുടെ മാതാപിതാക്കളില്‍ ഒരാളുടെയോ അല്ലെങ്കില്‍ രണ്ടു പേരുടെയോ ഉടമസ്ഥതതയിലായിരിക്കണം. നിങ്ങള്‍ ഒരിക്കലും വീട്ടിന്റെ സഹഉടമസ്ഥനായിരിക്കരുത്. നിങ്ങളുടെ അടയ്ക്കുന്ന വാടക മാതാപിതാക്കളുടെ കൈകളിലെ വരുമാനമാണ്. മാത്രമല്ല നിങ്ങളുടെ മാതാപിതാക്കളുടെ വരുമാനം 1 ലക്ഷം രൂപയില്‍ കവിയുകയാണെങ്കില്‍ അവരുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ നിങ്ങളുടെ തൊഴിലുടമയ്ക്ക് സമര്‍പ്പിക്കണം.

4. നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ പണം നിക്ഷേപിക്കുക

4. നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ പണം നിക്ഷേപിക്കുക

നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ മാതാപിതാക്കള്‍ താഴ്ന്ന ടാക്‌സ് സ്ലാബിലാണെങ്കില്‍ അവരുടെ പേരില്‍ നിക്ഷേപം നടത്തുക വഴി നികുതി ലാഭിക്കാനാകും. ഈ തുക ഉപയോഗിച്ച് നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ സ്ഥിര നിക്ഷേപം തുറക്കാം. നിങ്ങളുടെ മാതാപിതാക്കള്‍ താഴ്ന്ന ടാക്‌സ് സ്ലാബിലാണെങ്കില്‍, ഫിക്‌സഡ് ഡെപ്പോസിറ്റിനായി നിങ്ങളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നികുതിയേ മാതാപിതാക്കളില്‍ നിന്നും ഈടാക്കുകയുള്ളൂ. നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍, സ്ഥിര നിക്ഷേപങ്ങള്‍ വഴി ഉയര്‍ന്ന വരുമാന വരുമാനം നേടാന്‍ അവര്‍ നിങ്ങളെ സഹായിച്ചേക്കാം, കാരണം മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സെക്ഷന്‍ 80 ടിടിബി വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം വിവിധ ഫിക്‌സഡ് നിക്ഷേപങ്ങളില്‍ നിന്ന് 50,000 രൂപ വരെ നികുതിയില്ലാതെ പലിശ ലഭിക്കും.പങ്കാളിയുടെ പേരില്‍ പണം നിക്ഷേപിക്കുന്നത് സഹായിക്കില്ല;

ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ ഒരു ആസ്തിയില്‍ നിക്ഷേപിച്ചാല്‍, അത്തരം ആസ്തിയില്‍ നിന്നുള്ള വരുമാനം ഭര്‍ത്താവിന്റെ വരുമാനത്തില്‍ ഒത്തുചേരുകയാണെന്ന് എഎംആര്‍ജി ആന്‍ഡ് അസോസിയേറ്റ്‌സ് പാര്‍ട്ണര്‍ രജത് മോഹന്‍ പറയുന്നു.

 

5. സ്വത്ത് വാങ്ങുമ്പോള്‍ പങ്കാളിയോടൊപ്പം ജോയിന്റായി വാങ്ങുക

5. സ്വത്ത് വാങ്ങുമ്പോള്‍ പങ്കാളിയോടൊപ്പം ജോയിന്റായി വാങ്ങുക

ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ ജോയിന്റായി സ്വത്ത് വാങ്ങുമ്പോള്‍ നല്‍കുന്ന ടാക്‌സ് മറ്റു ടാക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭകരമാണ്. സ്വത്തിന്റെ ഉടമസ്ഥാവകാശം ഭാഗികമായി പങ്കാളിക്കും ലഭിക്കുമ്പോള്‍ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. സെക്ഷന്‍ 80 സി പ്രകാരം കടം വാങ്ങുന്ന പണത്തിന്റെ തിരിച്ചടവിലും ഭാര്യക്കും ഭര്‍ത്താവിനും ഒരേ പോലെ ലാഭകരമാണ്. എന്നിരുന്നാലും, സ്വത്തിന്റെ തുക ഭാഗികമായി മാത്രമേ നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കു. അതായത് രണ്ടു പേര്‍ക്കും ഒരേ തുക ക്ലെയിം ചെയ്യാന്‍ കഴിയില്ല.

6. കുട്ടികളുടെ ട്യൂഷന്‍ ഫീസ് വഴി അടയ്ക്കുക വഴി നികുതി ഇളവ് നേടാം

6. കുട്ടികളുടെ ട്യൂഷന്‍ ഫീസ് വഴി അടയ്ക്കുക വഴി നികുതി ഇളവ് നേടാം

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ ഫീസ് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം കിഴിവ് ലഭിക്കാന്‍ യോഗ്യമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് സെക്ഷന്‍ 80 സി പ്രകാരം കിഴിവ് ലഭിക്കും. ട്യൂഷന് ഫീസ് നല്‍കുന്ന തുക മാതാപിതാക്കള്‍ക്ക് നികുതി ഇളവിനായി ക്ലെയിം ചെയ്യാം. എന്നാല്‍ ഈ ഇളവ് ട്യൂഷന്‍ ഫീസുകളില്‍ മാത്രമേ ലഭിക്കൂ. പരീക്ഷാ ഫീസ്, മറ്റു വികസന ഫണ്ടുകള്‍ എന്നിവയ്ക്ക് ലഭിക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Read more about: tax നികുതി
English summary

Your parents, your children, and your children can help with the tax deduction

Your parents, your children, and your children can help with the tax deduction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X