അറിവും ഹോബികളും കരവിരുതും പണമാക്കാം, വീട്ടിലിരുന്ന് സമ്പാദിക്കാനുള്ള 12 മാര്‍ഗ്ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ലാഭകരമായ ചെറുകിട ബിസിനസ് ഐഡിയ എന്താണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അത് വീട് കേന്ദ്രീകരിച്ചുള്ള ഒരു ആശയത്തിലാവും എത്തി നില്‍ക്കുക. കെട്ടിടങ്ങളുടെ വാടകയിലുള്ള ക്രമാതീതമായ വര്‍ദ്ധനവാണ് പലരെയും ഇത്തരത്തിലുള്ള ചിന്തയിലേക്ക് നയിക്കുന്നത്. 

പാചകവാതക സിലിണ്ടറുകളുടെ വില കൂടി; മൂന്നു മാസത്തിനുള്ളിൽ ആദ്യമായാണ് വില ഉയരുന്നത്പാചകവാതക സിലിണ്ടറുകളുടെ വില കൂടി; മൂന്നു മാസത്തിനുള്ളിൽ ആദ്യമായാണ് വില ഉയരുന്നത്

സെക്യൂരിറ്റി ഡിപ്പോസിറ്റായി വലിയൊരു തുക നല്‍കേണ്ടി വരും. കൂടാതെ പ്രതിമാസം വാടകയും. കൈയില്‍ ഇഷ്ടം പോലെ പണമുള്ളവരെ സംബന്ധിച്ച് പ്രശ്‌നമില്ല. അവര്‍ക്ക് സ്ഥലം വാങ്ങാനും കെട്ടിടം ഉണ്ടാക്കാനും ബുദ്ധിമുട്ട് കാണില്ല. എന്നാല്‍ ബഹുഭൂരിഭാഗം പേരും കുറച്ച് പണമുണ്ടാക്കാനാണ് ബിസിനസ്സില്‍ ഏര്‍പ്പെടുന്നത്. ഇത്തരക്കാര്‍ക്ക് തീര്‍ച്ചയായും ഏറ്റവും നല്ല മാര്‍ഗ്ഗം വീട് കേന്ദ്രീകരിച്ചുള്ള ബിസിനസ് തന്നെയാണ്.

പി.എം. കിസാൻ സമ്മാൻ നിധി: രണ്ടാമത്തെ ഗഡു ലഭിക്കാൻ ആധാർ നിർബന്ധമില്ലപി.എം. കിസാൻ സമ്മാൻ നിധി: രണ്ടാമത്തെ ഗഡു ലഭിക്കാൻ ആധാർ നിർബന്ധമില്ല

അതേ സമയം പുറത്ത് വാടക കൊടുക്കുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി മാത്രം വീട്ടില്‍ നിന്നും ബിസിനസ് ആരംഭിക്കുന്നത്. നിങ്ങള്‍ ലക്ഷ്യം വെയ്ക്കുന്ന ബിസിനസ് ഈ മോഡലിന് യോജിച്ചതാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നും ചെയ്യാവുന്ന ചില ബിസിനസ് ആശയങ്ങള്‍ നമുക്ക് പരിശോധിക്കാം.

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് അല്ലെങ്കില്‍ എംഎല്‍എം

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് അല്ലെങ്കില്‍ എംഎല്‍എം

ഇന്ത്യയുടെ സാഹചര്യത്തിന് ഏറ്റവും യോജിച്ച ഒരു ബിസിനസ് ആശയമാണിത്. സൗന്ദര്യ വര്‍ധക വസ്തുക്കളും ഹെല്‍ത്ത് ഫുഡ്‌സും ചില മരുന്നുകളും എളുപ്പത്തില്‍ വിറ്റഴിക്കാനാകും. നല്ല മാര്‍ജിന്‍ ലഭിക്കുന്ന ബിസിനസ്സാണിത്. നിങ്ങളുടെ ചുറ്റുപ്പാടില്‍ നിന്നും വിശ്വസ്തരായ കസ്റ്റമേഴ്‌സിനെ കണ്ടെത്തണമെന്നു മാത്രം. കൂടാതെ ഇത്തരം വില്‍പ്പനയ്ക്കായി നിങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറും ഉണ്ടാക്കാവുന്നതാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ ബിസിനസ് തഴച്ചു വളരുന്ന കാലം കൂടിയാണിത്.

ബേബി സിറ്റിങ്

ബേബി സിറ്റിങ്

ഇന്ന് ഒട്ടുമിക്ക വീടുകളിലും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണ്. ഇത്തരം അണുകുടുംബങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളാണ് കുട്ടികളെ നോക്കുന്നത്. എന്തുകൊണ്ട് നിങ്ങള്‍ക്ക് വീട് കേന്ദ്രീകരിച്ച് ഒരു ബേബി സിറ്റിങ് കേന്ദ്രം തുടങ്ങിക്കൂടാ..മണിക്കൂറിനാണ് പല സ്ഥാപനങ്ങളും ഫീസ് ഈടാക്കുന്നത്. 5000 രൂപ പ്രതിമാസം വാങ്ങിയാല്‍ പോലും 20 കുട്ടികളുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ വരുമാനമായി. ഹെല്‍പ്പേഴ്‌സിനും മറ്റു ചെലവുകള്‍ക്കുമായി 30000 രൂപ മാറ്റിവെച്ചാലും ഇത്രയും പ്രോഫിറ്റ് കിട്ടുന്ന മറ്റൊരു ബിസിനസ്സ് ഇല്ലെന്നു വേണമെങ്കില്‍ പറയാം.

കാറ്ററിങ് ബിസിനസ്

കാറ്ററിങ് ബിസിനസ്

കേരളത്തില്‍ വളരെ സാവധാനം ക്ലിക്കായി കൊണ്ടിരിക്കുന്ന ബിസിനസ്സാണിത്. ഇന്നും കാറ്ററിങ് ബിസിനസ്സ് സ്ഥാപനങ്ങളുടെ കുത്തകയുള്ള ഏരിയ ആണ്. ബ്രെയ്ക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും പ്രാദേശികമായി സപ്ലൈ ചെയ്യാന്‍ സാധിച്ചാല്‍ മാത്രം മതി. ഇന്ന് സ്വിഗി, യൂബര്‍ ഈറ്റ്, ഫുഡ് പാണ്ട പോലുള്ള അപ്ലിക്കേഷനുകളിലൂടെയും ധാരാളം ഓര്‍ഡറുകള്‍ നിങ്ങളെ തേടിയെത്തുകയും ചെയ്യും. ഭക്ഷണം പാചകം ചെയ്യാനുള്ള അല്ലെങ്കില്‍ ചെയ്യിക്കാനുള്ള താത്പര്യവും ഇത്തിരി ഭരണ നൈപുണ്യവും മാത്രം കൈമുതലുണ്ടായാല്‍ മതി. അച്ചാര്‍, പപ്പടം പോലുള്ള പരമ്പരാഗത ഉത്പന്നങ്ങളും ഇതോടൊപ്പം സപ്ലൈ ചെയ്യാവുന്നതാണ്.

ഫോട്ടോഗ്രഫി/വീഡിയോഗ്രഫി

ഫോട്ടോഗ്രഫി/വീഡിയോഗ്രഫി

വീട് കേന്ദ്രീകരിച്ച് ചെയ്യാന്‍ പറ്റുന്ന നല്ലൊരു സംരംഭമാണിത്. പ്രാദേശികമായ ഓര്‍ഡറുകള്‍ ലഭിക്കും. മികച്ച ക്വാളിറ്റി ഉറപ്പാക്കിയാല്‍ നിങ്ങളെ തേടി ഇഷ്ടം പോലെ ഓര്‍ഡറുകളെത്തും. ഇതിനു വേണ്ടത് നല്ലൊരു ക്യാമറയും ലൈറ്റിങ് സൗകര്യങ്ങളും മാത്രമാണ്. എഡിറ്റിങിനായി ഒരു നല്ല കംപ്യൂട്ടറും റെഡിയാക്കണം. ആവര്‍ത്തിച്ചു വരുന്ന ചെലവുകള്‍ വളരെ കുറവാണെന്നതാണ് ഈ ബിസിനസ്സിന്റെ ഏറ്റവും വലിയ മെച്ചം.

പാക്കിങ് ബിസിനസ്

പാക്കിങ് ബിസിനസ്

പാക്കിങ് ആന്റ് റീ പാക്കിങ് ബിസിനസ് വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഗാര്‍ഹിക ബിസിനസ്സാണ്. ഉത്പന്നങ്ങള്‍ നിശ്ചിത പാക്കുകളില്‍ നിറയ്ക്കുക, നിറച്ച് വരുന്ന പാക്കുകള്‍ പരിശോധിക്കുക, അതിന്റെ ക്വാളിറ്റി ഉറപ്പാക്കുക എന്നിവ വീട്ടിലിരുന്ന് ചെയ്യാവുന്ന ബിസിനസ്സാണ്. എന്നാല്‍ വാണിജ്യകേന്ദ്രങ്ങള്‍ക്ക് അടുത്തായി താമസിക്കുന്നവര്‍ക്കാണ് ഇത് ഏറെ ആദായകരണം. ഉദാഹരണത്തിന് ചെരുപ്പുണ്ടാക്കുന്ന ഒരു കമ്പനിയില്‍ നിന്നും പല സബ് വര്‍ക്കുകളും എളുപ്പത്തില്‍ നേടിയെടുക്കാനാകും.

നൃത്തം, ചിത്രരചന, സംഗീതം, യോഗ

നൃത്തം, ചിത്രരചന, സംഗീതം, യോഗ

എല്ലാവരിലും മാനസിക സമ്മര്‍ദ്ദം കൂടി വരികയാണ്. നിങ്ങളുടെ പ്രദേശത്ത് നല്ലൊരു യോഗ പരിശീലന കേന്ദ്രം തുടങ്ങുന്നത് ഒരു എളുപ്പമാര്‍ഗ്ഗമാണ്. ചെലവ് വളരെ കുറവാണെന്നതാണ് ഈ ബിസിനസ് ആശയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അതു പോലെ ഒരു ഹോബി ഹട്ട് എന്ന രീതിയില്‍ നിങ്ങളുടെ വീട്ടില്‍ ഒരു സെന്റര്‍ ഉണ്ടാക്കാന്‍ സാധിച്ചും അതും വിജയകരമാകും. സംഗീതവും നൃത്തവും ചിത്രരചനയും മറ്റും പഠിപ്പിക്കാനായി ഒരു കേന്ദ്രം. തീര്‍ച്ചയായും കുറച്ച് മാനേജ്‌മെന്റ് കഴിവുള്ള ആര്‍ക്കും വിജയിപ്പിക്കാവുന്ന പരിപാടിയാണിത്.

ടെയ്‌ലറിങ് യൂനിറ്റ്

ടെയ്‌ലറിങ് യൂനിറ്റ്

ടെയ്‌ലറിങ് കരിയര്‍ ഏറെ ലാഭം തരുന്ന ഒരു ജോലിയാണ്. പുതിയ പുതിയ ട്രെന്‍ഡുകള്‍ ആളുകളിലെത്തിക്കാനും സ്വന്തമായി ഡൈസന്‍ ചെയ്യാനും സാധിച്ചാല്‍ ഈ മേഖലയില്‍ ലക്ഷങ്ങള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും. തൊട്ടടുത്ത സ്‌കൂളുകളുടെയും കമ്പനികളുടെയും മറ്റും യൂനിഫോം വര്‍ക്കിനായി കരാര്‍ ഏര്‍പ്പെടുന്നതിലൂടെ സ്ഥിരം വര്‍ക്ക് ഉറപ്പാക്കാനാകും.

വെബ് / ഗ്രാഫിക് ഡിസൈനിങ്

വെബ് / ഗ്രാഫിക് ഡിസൈനിങ്

കൊച്ചു കടകളുടെ പേരില്‍ പോലും വെബ് സൈറ്റ് ഉണ്ടാക്കുന്ന കാലമാണ്. ഓണ്‍ലൈന്‍ ബിസിനസ് ആയതിനാല്‍ പ്രാദേശികമായും അല്ലാതെയും ധാരാളം ജോലികള്‍ കിട്ടാനുള്ള സാധ്യതയുണ്ട്. ഈ മേഖലയില്‍ വിശ്വസ്തതയാണ് മുഖമുദ്രയാകേണ്ടത്. ചെറിയ ലാഭത്തില്‍ കൂടുതല്‍ എണ്ണം ചെയ്യേണ്ട രീതിയിലുള്ള ബിസിനസ് അല്ല ഇത്. കസ്റ്റമേഴ്‌സിന് മികച്ച വില്‍പ്പനാനന്തര സേവനം ഓഫര്‍ ചെയ്യാന്‍ സാധിക്കണം. അതുകൊണ്ട് കാണുന്നതെല്ലാം ചാടിപിടിച്ച് ചെയ്യരുത്.

അലങ്കാര മത്സ്യകൃഷി

അലങ്കാര മത്സ്യകൃഷി

വീട്ടില്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്ന നല്ലൊരു ബിസിനസ്സാണ് അലങ്കാര മത്സ്യകൃഷി. കേവലം ഒരു ഹോബിയെന്ന രീതിയില്‍ നിന്ന് ഇത് വന്‍ വ്യവസായമായി ഉയര്‍ന്നു കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു ഹോം ബിസിനസ് കൂടിയാണിത്. മേഖലയുമായി ബന്ധപ്പെട്ട അറിവും ചെറിയൊരു മൂലധനവും വേണം. മികച്ച റിട്ടേണ്‍ ഗ്യാരണ്ടിയാണ്.

ട്രാന്‍സലേഷന്‍/കണ്ടന്റ് വര്‍ക്കുകള്‍

ട്രാന്‍സലേഷന്‍/കണ്ടന്റ് വര്‍ക്കുകള്‍

വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറ്റവും നല്ല വര്‍ക്കുകളിലൊന്നായി എക്കാലത്തും പരിഗണിക്കപ്പെടുന്നതാണ് ട്രാന്‍സലേഷനും കണ്ടന്റ് റൈറ്റിങും. എല്ലാം പ്രാദേശികഭാഷകളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ വന്‍ തൊഴിലവസരങ്ങളാണുള്ളത്. പോര്‍ട്ടലുകള്‍ക്ക് വേണ്ടത്ര ഉള്ളടക്കം ആവശ്യമാണ്. എല്ലാവരെയും സ്റ്റാഫായി എടുക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പലരും ഫ്രീലാന്‍സ് റൈറ്റേഴ്‌സിനെയും ആശ്രയിക്കുന്നുണ്ട്. എഴുതാന്‍ അറിയുന്നവര്‍ക്ക് എളുപ്പം പണമുണ്ടാക്കാനാകും.

കരകൗശലവസ്തുക്കള്‍

കരകൗശലവസ്തുക്കള്‍

കുറഞ്ഞ അധ്വാനത്തിലൂടെ മാക്‌സിമം വരുമാനമുണ്ടാക്കാവുന്ന ജോലിയാണ് കരകൗശലവസ്തുക്കളുടെ വില്‍പ്പന. ഗ്ലാസ് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, എംബ്രോയ്ഡറി, ത്രെഡ് വര്‍ക്‌സ്, പാവ നിര്‍മാണം, ഫ്‌ളവര്‍ മേക്കിങ്, സാരി ഫാന്‍സി വര്‍ക്ക, മറ്റു കരകൗശല വസ്തുക്കള്‍ എന്നിവയിലൂടെ പണമുണ്ടാക്കാം. ഒരു ഫേസ് ബുക്ക് പേജിലൂടെ പോലും വിപണിയുണ്ടാക്കാന്‍ സാധിക്കും.

കണ്‍സള്‍ട്ടിങ് സര്‍വീസ്

കണ്‍സള്‍ട്ടിങ് സര്‍വീസ്

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും നിക്ഷേപത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു സ്ഥാപനം തുടങ്ങാവുന്നതാണ്. ഓഹരി വിപണി, മ്യൂച്ചല്‍ ഫണ്ട്, വിവിധ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍, സ്ഥലം വാങ്ങല്‍,വില്‍ക്കല്‍ എന്നിവയ്ക്കുള്ള മൂന്നാമന്‍ എന്നീ നിലകളിലും നേട്ടമുണ്ടാക്കാവുന്നതാണ്. ഒരു ഫോണും നല്ല പെരുമാറ്റവും മേഖലയിലുള്ള അറിവും മാത്രമാണ് മുടക്ക് മുതല്‍.

English summary

Successful 12 Home Based Business Ideas

Successful 12 Home Based Business Ideas
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X