വിദേശ രാജ്യങ്ങളിലേക്ക് എങ്ങനെയൊക്കെ പണമയക്കാം?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍കാലങ്ങളില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമെത്തുന്ന വഴികളെ കുറിച്ചായിരുന്നു നമ്മുടെ ആലോചന. എന്നാല്‍ പഠനാവശ്യത്തിനും ബിസിനസ് ആവശ്യത്തിനും മറ്റുമായി വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പണം അയക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. ഔട്ട് വാര്‍ഡ് റെമിറ്റന്‍സ് എന്നാണ് രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നതിന് പറയുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണിത്. രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നതിനുള്ള സുരക്ഷിത വഴികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

ഏറ്റവും സുരക്ഷിതം ബാങ്കുകള്‍ വഴി

ഏറ്റവും സുരക്ഷിതം ബാങ്കുകള്‍ വഴി

വിദേശരാജ്യങ്ങളിലേക്ക് പണം അയക്കാന്‍ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ വഴി ബാങ്കുകള്‍ തന്നെ. രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും ഔട്ട് വാര്‍ഡ് റെമിറ്റന്‍സ് സേവനം നല്‍കുന്നവയാണ്. പക്ഷെ, ഇതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ബാങ്കുകളില്‍ അല്‍പം കൂടുമെന്നതാണ് പ്രശ്‌നം.

ബാങ്കുകള്‍ സന്ദര്‍ശിച്ച് ഇതിനുള്ള ഫോം പൂരിപ്പിച്ച് നല്‍കുകയും ആവശഅയമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണം. എന്തിനു വേണ്ടിയാണ് പണം അയക്കുന്നതെന്നും ബോധിപ്പിക്കണം. ചില ബാങ്കുകള്‍ ഓണ്‍ലൈനായി വിദേശത്തേക്ക് പണം അയക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

ഫോറിന്‍ കറന്‍സി ഡിമാന്റ് ഡ്രാഫ്റ്റ്

ഫോറിന്‍ കറന്‍സി ഡിമാന്റ് ഡ്രാഫ്റ്റ്

വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കാന്‍ ബാങ്കുകള്‍ കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതവും വലിയ ബുദ്ധിമുട്ടില്ലാത്തതും ഫോറിന്‍ കറന്‍സി ഡിമാന്റ് ഡ്രാഫ്റ്റാണ്. ആര്‍ക്കാണോ പണം അയക്കുന്നത് ആ വ്യക്തിയുടെ പേരില്‍ പേപ്പര്‍ ഡ്രാഫ്റ്റുകള്‍ എടുത്ത് നേരിട്ട് അയച്ചുകൊടുക്കുന്ന രീതിയാണിത്. ഡിമാന്റ് ഡ്രാഫ്റ്റ് അവിടെയെത്തി പണമായി മാറാന്‍ അല്‍പം കാലതാമസം എടുക്കുമെങ്കിലും സര്‍വീസ് ചാര്‍ജ് ലാഭിക്കാന്‍ എളുപ്പവഴി ഇതാണ്.

മണി ട്രാന്‍സ്ഫര്‍ കമ്പനികള്‍ വഴി

മണി ട്രാന്‍സ്ഫര്‍ കമ്പനികള്‍ വഴി

വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കാന്‍ നമ്മെ സഹായിക്കുന്ന നിരവധി തേഡ്-പാര്‍ട്ടി മണി ട്രാന്‍സ്ഫര്‍ കമ്പനികള്‍ നമ്മുടെ നാട്ടിലുണ്ട്. വെസ്റ്റേണ്‍ യൂനിയന്‍, മണിഗ്രാം തുടങ്ങിയ ഈ രീതിയില്‍ ഔട്ട് വാര്‍ഡ് റെമിറ്റന്‍സ് സേവനം നല്‍കുന്നവയാണ്. ഇതില്‍ പണം എത്തേണ്ട വേഗതയ്ക്കനുസരിച്ച് സര്‍വീസ് ഫീസില്‍ വ്യത്യാസമുണ്ട്. എളുപ്പത്തിലും വേഗത്തിലും മണി ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് സേവനങ്ങളും ഇത്തരം കമ്പനികള്‍ നല്‍കുന്നുണ്ട്.

മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയും പണമയക്കാം

മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയും പണമയക്കാം

മണി എക്‌സ്‌ചേഞ്ചുകള്‍ അഥവി കറന്‍സി എക്‌സ്‌ചേഞ്ച് ബ്രോക്കര്‍മാര്‍ വഴിയും വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കാന്‍ സാധിക്കും. പെട്ടെന്ന് തന്നെ പണം എത്തിക്കാന്‍ ഇവയ്ക്കാകും എന്നതാണ് സവിശേഷത. പക്ഷെ അതിന് ചെലവ് കൂടും. അയക്കുന്ന ആള്‍ക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന് ഇതില്‍ നിര്‍ബന്ധമില്ല. പകരം വിശ്വാസയോഗ്യമായ തെളിവുകള്‍ നല്‍കിയാല്‍ മതി. അതേസമയം എല്ലാ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും സുരക്ഷിതവും വിശ്വാസ്യയോഗ്യമാണെന്ന് പറയാനാവില്ല.

English summary

how to send money abroad

how to send money abroad
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X