പ്രവാസികളേ നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണോ? എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ 24,000 ശാഖകളുടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻആർഐ ബാങ്കിം​ഗ് സേവനങ്ങളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നോൺ റസിഡന്റ് ഓർഡിനറി അക്കൗണ്ട്, നോൺ റസിഡന്റ് എക്സ്റ്റേണൽ (എൻആർഇ) അക്കൗണ്ട്, ഫോറിൻ കറൻസി നോൺ റീപാട്രിയബിൾ ബാങ്ക് അക്കൗണ്ട്, എഫ്സിഎൻആർ അക്കൗണ്ടുകൾ തുടങ്ങിയവയാണ് ബാങ്കിന്റെ പ്രധാന സേവനങ്ങൾ. എസ്ബിഐയിൽ ഇവയിൽ ഏതെങ്കിലും അക്കൗണ്ടുള്ളവരും അക്കൗണ്ട് തുടങ്ങാൻ താത്പര്യമുള്ളവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

 

എൻആർഇ അക്കൗണ്ട്

എൻആർഇ അക്കൗണ്ട്

നോൺ റസിഡന്റ് എക്സ്റ്റേണൽ (എൻആർഇ) അക്കൗണ്ട് ഒരാൾക്ക് ഒറ്റയ്ക്കോ അല്ലെങ്കിൽ സംയുക്തമായോ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങുന്നവർ ഇന്ത്യൻ വംശജനായ വ്യക്തിയോ അല്ലെങ്കിൽ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരനോ ആയിരിക്കണം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ടേം ഡെപ്പോസിറ്റ്, സ്പെഷ്യൽ ടേം ഡെപ്പോസിറ്റ്, റിക്കറിം​ഗ് ഡെപ്പോസിറ്റ് തുടങ്ങിയവയാണ് എസ്ബിഐയുടെ എൻആർഇ അക്കൗണ്ടിന് കീഴിൽ ലഭിക്കുന്ന സേവനങ്ങൾ. എൻആർഇ അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയെ ഇന്ത്യൻ ഇൻകം ടാക്സ് നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എൻആർഒ അക്കൗണ്ട്

എൻആർഒ അക്കൗണ്ട്

ഇന്ത്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ടാണ് നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ട്. എൻആർഇ അക്കൗണ്ടിലേത് പോലെ തന്നെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ടേം ഡെപ്പോസിറ്റ്, സ്പെഷ്യൽ ടേം ഡെപ്പോസിറ്റ്, റിക്കറിം​ഗ് ഡെപ്പോസിറ്റ് തുടങ്ങിയവ സേവനങ്ങൾ എൻആർഒ അക്കൗണ്ടിന് കീഴിലും ലഭ്യമാണ്.

എഫ്സിഎൻആർ അക്കൗണ്ട്

എഫ്സിഎൻആർ അക്കൗണ്ട്

ഫോറിൻ കറൻസി നോൺ റീപാട്രിയബിൾ ബാങ്ക് അക്കൗണ്ട് (എഫ്സിഎൻആർ) വി​ദേശ കറൻസിയിൽ തന്നെ നിലനിർത്താവുന്ന അക്കൗണ്ടാണ്. യുഎസ് ഡോളർ, ഗ്രേറ്റ് ബ്രിട്ടൺ പൗണ്ട്, കനേഡിയൻ ഡോളർ, ജാപ്പനീസ് യെൻ, ഓസ്ട്രേലിയൻ ഡോളർ തുടങ്ങിയവ എസ്ബിഐ എഫ്സിഎൻആർ അക്കൗണ്ടിൽ സ്വീകരിക്കും. മൂലധനവും പലിശയും വിദേശ കറൻസിയിൽ തന്നെയായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. എസ്ബിഐ ടേം ഡിപ്പോസിറ്റ്, സ്പെഷ്യൽ ടേം ഡിപ്പോസിറ്റ് എന്നീ സേവനങ്ങൾ മാത്രമാണ് എഫ്സിഎൻആർ അക്കൗണ്ടിന് കീഴിൽ ലഭിക്കുക. അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ ഇന്ത്യൻ ആദായ നികുതി നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിയമക്കുരുക്ക്

നിയമക്കുരുക്ക്

വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങളുടെ അക്കൗണ്ടുകൾ മുകളിൽ പറഞ്ഞ ഏതെങ്കിലും അക്കൗണ്ടുകളാക്കി മാറ്റിയില്ലെങ്കിൽ നിങ്ങൾ നിയമത്തിന് മുന്നിൽ കുറ്റവാളിയാണ്. ജോലിയ്ക്കോ ബിസിനസിനോ യാത്രയ്ക്കോ ആയി ദീർഘകാലം വിദേശത്ത് കഴിയുന്നവരെ പ്രവാസികളായാണ് പരി​ഗണിക്കുന്നത്.

malayalam.goodreturns.in

English summary

SBI NRI Account Details

These are State Bank Of Indias NRI Accounts. Key things to know about the nri accounts.
Story first published: Saturday, May 11, 2019, 10:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X