ലാഭ നഷ്ട്ട സമ്മിശ്രമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഓഹരി വിപണി. റിസ്ക്ക് സാധ്യതകൾ വർദ്ധിക്കുന്തോറും നേട്ടവും നഷ്ടവും കൂടും. പെട്ടെന്ന് കാശുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ മാർഗമായും നിക്ഷേപിക്കുന്ന പണത്തിന് യാതൊരു ഉറപ്പുമില്ലാത്ത നിക്ഷേപ മാർഗമായുമൊക്കെയാണ് ആളുകൾ ഓഹരി വിപണിയെ കാണുന്നത്. എന്നാൽ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെയെന്ന ധാരണയില്ലാത്ത നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവർക്ക് എങ്ങനെ നിക്ഷേപം ആരംഭിക്കാം എന്ന് പരിശോധിക്കാം.
പാൻ അല്ലെങ്കിൽ ആധാർ കാർഡ് നേടുക
ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് പാൻ കാർഡോ ആധാർ കാർഡോ നിർബന്ധമാണ്. മാർക്കറ്റ് റെഗുലേറ്ററായ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ ഒരു അക്കൗണ്ട് തുറക്കുമ്പോൾ കെവൈസി നടപടിക്രമത്തിന് ഇത് ആവശ്യമാണ്. ഇതിനുപുറമെ, പുതിയ നിയമപ്രകാരം ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് റദ്ദാക്കിയ ചെക്കിനൊപ്പം ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
ബ്രോക്കറെ കണ്ടെത്തുക
ഒരു വ്യക്തിക്ക് നേരിട്ട് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് ബ്രോക്കർമാർ വഴിയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം നടത്താൻ സെബിയിൽ രജിസ്റ്റർ ചെയ്തതും അധികാരപ്പെടുത്തിയതുമായ വ്യക്തികൾ, കമ്പനികൾ അല്ലെങ്കിൽ ഏജൻസികൾ ആവശ്യമാണ്. ഇവർ നൽകുന്ന സഹായത്തിന് ബ്രോക്കറേജ് ഫീസും ഈടാക്കും.
ഡീമാറ്റ് അക്കൗണ്ട്
നിങ്ങൾക്ക് ഒരു ബ്രോക്കറെ ലഭിച്ചു കഴിഞ്ഞാൽ, അടുത്ത ഘട്ടം ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുക എന്നതാണ്. ഈ അക്കൗണ്ട് നിങ്ങൾ വാങ്ങിയ സ്റ്റോക്കുകൾ കൈവശം വയ്ക്കുകയും അവ നിങ്ങളുടെ പേരിൽ കാണിക്കുകയും ചെയ്യും. ഓഹരികൾ ഭൗതിക രൂപത്തിൽ സൂക്ഷിക്കാൻ കഴിയില്ല, മാത്രമല്ല അവ ഡീമെറ്റീരിയലൈസ്ഡ് അല്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ടിന്റെ ഭാഗമാണ്. എന്താണ് ഡീമാറ്റ് അക്കൗണ്ട്? ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതെങ്ങനെ?
വാങ്ങലും വിൽപ്പനയും
ഷെയറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അളവും നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പണവും ബ്രോക്കറെ അറിയിക്കേണ്ടതുണ്ട്. നിങ്ങളുടെ നിക്ഷേപ ആവശ്യകത മനസിലാക്കുകയും അതിനനുസരിച്ചുള്ള തീരുമാനങ്ങളുമാണ് നിക്ഷേപം നടത്താൻ എടുക്കേണ്ടത്. കൂടാതെ നിങ്ങളുടെ ലക്ഷ്യം തീരുമാനിച്ച് അതിനനുസരിച്ച് നിക്ഷേപ തന്ത്രം ആസൂത്രണം ചെയ്യുക. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാൻ സാധ്യതയുള്ള സ്റ്റോക്കുകൾ കണ്ടെത്തുക. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടോ? ഇതാണ് പറ്റിയ സമയം
ശരിയായ സമയം
ശരിയായ സമയത്ത് വിപണിയിൽ പ്രവേശിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിപണി ദുർബലമാകുമ്പോൾ ഓഹരികൾ വാങ്ങുകയും മികച്ച നേട്ടം കൈവരിക്കുമ്പോൾ വിൽക്കുകയും ചെയ്യുക. ഈ രീതി പിന്തുടർന്നാൽ നിങ്ങൾക്ക് ഉയർന്ന വരുമാനം നേടാനാകും. ട്രേഡിംഗ് സമയത്ത് നിങ്ങളുടെ ബ്രോക്കറുമായി നിങ്ങളുടെ ആവശ്യങ്ങൾ പങ്കുവയ്ക്കണം. പിശകുകൾ ഒഴിവാക്കാൻ ബ്രോക്കർ നിങ്ങളുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 2019ല്‍ നിങ്ങള്‍ക്കായിതാ റിസ്‌ക കുറഞ്ഞ ചില നിക്ഷേപ പദ്ധതികള്‍
malayalam.goodreturns.in
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications