എന്താണ് ഡീമാറ്റ് അക്കൗണ്ട്? ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതെങ്ങനെ?

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതെങ്ങനെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെബി (SEBI) യുടെ നിയമപ്രകാരം ഒാഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ സാധിക്കൂ. അതുകൊണ്ട് നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്ചേഞ്ച് മുഖേന ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരൂ. കൂടാതെ സർക്കാർ സെക്യൂരിറ്റികൾ, എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നതിനും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

 

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതെങ്ങനെ?

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതെങ്ങനെ?

നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കണമെങ്കിൽ, ഏതെങ്കിലും ഡിപോസിറ്ററി പാർട്ടിസിപന്റ് (ഡിപി) യിൽ നിന്ന് അപേക്ഷാ ഫോം വാങ്ങണം. ഡിപോസിറ്ററിയിലോ സെബിയിലോ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിപി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, പാൻ കാർഡ്, വിലാസത്തിന്റെ തെളിവ് എന്നിവ സമർപ്പിക്കണം. കൂടുതൽ കാശ് വാരാം... ബാങ്ക് ഓഹരികളാണ് ബെസ്റ്റ്!!!

രേഖകൾ

രേഖകൾ

വിലാസം തെളിയിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ ഏതെങ്കിലും ഉപയോ​ഗിക്കാം

  • പാസ്പോർട്ട്
  • വോട്ടേഴ്സ് ഐഡി കാർഡ്
  • ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (സെൻട്രൽ ​ഗവൺമെന്റ്, സ്റ്റേറ്റ് ​ഗവൺമെന്റ്, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി അം​ഗീകൃത കോളേജുകൾ) 
  • ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് 
  • ഡെബിറ്റ് കാർഡ് സ്റ്റേറ്റ് 
  • ബാങ്ക് പാസ്ബുക്ക് 
  • റേഷൻ കാർഡ് 
  • ഇലക്ട്രിസിറ്റി ബില്ല് 
  • ടെലിഫോൺ ബിൽ (രണ്ടുമാസത്തിനുള്ളിലുള്ളത്) 
  • അവധി, ലൈസൻസ് കരാർ

നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻനിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

വേരിഫിക്കേഷൻ

വേരിഫിക്കേഷൻ

രേഖകൾ സമ‍ർപ്പിക്കുന്ന സമയത്ത്, ഡിപി പരിശോധനയ്ക്ക് ഒറിജിനൽ രേഖകൾ കാണിക്കാൻ താങ്കളോട് ആവശ്യപ്പെട്ടേക്കാം. നിക്ഷേപകനും ‍ഡിപിയും തമ്മിലുള്ള കരാ‍ർ ഒപ്പിട്ട് കഴിഞ്ഞാൽ തുട‍ർന്ന് നിക്ഷേപകന്റെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച വിശദാംശങ്ങൾ നൽകും. ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??

കരാ‍ർ

കരാ‍ർ

അപേക്ഷകന് ഭാവിയിലെ റഫറൻസിനായി കരാറിൻറെയും ഷെഡ്യൂൾ ചാർജന്റെയും പകർപ്പ് ലഭിക്കും. ആവശ്യമുള്ള രേഖകൾ സമർപ്പിക്കുകയും കരാർ ഒപ്പിടുകയും ചെയ്താൽ ഡിപി അക്കൗണ്ട് തുറന്ന് നിങ്ങളുടെ 16 അക്ക ‍ഡീമാറ്റ് അക്കൗണ്ട് നമ്പർ (8 അക്ക DPID, 8 അക്ക ക്ലയന്റ് ഐഡി) നൽകും. ഈ നമ്പർ ബെനഫിഷ്യൽ ഓണർ ഐഡന്റിഫിക്കേഷൻ നമ്പർ (ബിഒ ഐഡി) എന്നും അറിയപ്പെടുന്നു. നിങ്ങളുടെ ഓഹരി വാങ്ങലുകളും സെക്യൂരിറ്റികളിലെ നിക്ഷേപവും ഈ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ട്

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ട്

നിങ്ങൾ സെക്യൂരിറ്റികൾ വിൽക്കുമ്പോൾ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഡെബിറ്റ് ചെയ്യപ്പെടും. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡിമാറ്റ് അക്കൗണ്ടുകൾ വേണമെന്നുണ്ടെങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാക്കാവുന്നതാണ്. ഡീമാറ്റ് അക്കൗണ്ടിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെ?

ഫീസ്

ഫീസ്

  • ട്രാൻസാക്ഷൻ ഫീസ്
  • അക്കൗണ്ട് മെയിന്റനൻസ് ചാ‍ർജ്
  • സെക്യൂരിറ്റിയുടെ ‍ഡീമെറ്റീരിയലൈസേഷൻ റീമെറ്റീരിയലൈസേഷൻ ചാ‍ർജ്

ബാങ്ക് ഫിക്‌സഡ് പോലെ സുരക്ഷിതമായ അഞ്ച് നിക്ഷേപങ്ങള്‍ബാങ്ക് ഫിക്‌സഡ് പോലെ സുരക്ഷിതമായ അഞ്ച് നിക്ഷേപങ്ങള്‍

malayalam.goodreturns.in

English summary

How To Open A Demat Account?

Demat Account or dematerialized account holds all the investments an individual makes in shares, government securities, exchange-traded funds, bonds and mutual funds in one place. This account is needed to hold the stocks in electronic format.Demat account functions like a bank account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X