കൂടുതൽ കാശ് വാരാം... ബാങ്ക് ഓഹരികളാണ് ബെസ്റ്റ്!!!

ബാങ്കിം​ഗ് ഓഹരി വിലകള്‍ കുതിച്ചുയരുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ ബാങ്കുകളിലെ മൂലധന അടിത്തറ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തോടെ ബാങ്കിം​ഗ് ഓഹരി വിലകള്‍ കുതിച്ചുയരുന്നു. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാ‍ർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകളാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഇന്ദ്ര ധനുഷ് പദ്ധതി

ഇന്ദ്ര ധനുഷ് പദ്ധതി

2.11 ല‍ക്ഷം കോടി രൂപയാണ് ബാങ്കുകളിലെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് ഇന്ദ്ര ധനുഷ് പദ്ധതി പ്രകാരം 18,000 കോടി രൂപ അനുവദിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൊവ്വാഴ്ച വ്യക്തമാക്കി. പുതിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് കാരണമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??

നേട്ടമുണ്ടാക്കുന്ന ബാങ്കുകൾ

നേട്ടമുണ്ടാക്കുന്ന ബാങ്കുകൾ

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ഓഹരികളാണ് നിലവിൽ നേട്ടമുണ്ടാക്കുന്നത്. ചോലമണ്ടലം ഫിനാന്‍സ്, എല്‍ ആന്റ് ടി ഫിനാന്‍സ് ഹോള്‍ഡിം​ഗ്സ് പോളാറിസ് കണ്‍സള്‍ട്ടിം​ഗ് എന്നിവയാണ് നഷ്ടത്തിലുള്ള ബാങ്കിം​ഗ് സ്റ്റോക്കുകൾ. ദീ‍ർഘകാലാടിസ്ഥാനത്തിൽ വാങ്ങാവുന്ന ചില ബാങ്കിം​ഗ് സ്റ്റോക്കുകൾ ഏതൊക്കെന്ന് നോക്കാം. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. 265 രൂപ മുതൽ 314 രൂപ വരെയാണ് ഐസിഐസിഐ ബാങ്ക് ഓഹരികളുടെ വില. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായതിനാൽ ആളുകൾക്ക് ഐസിഐസിഐ ബാങ്ക് ഓഹരികളിൽ വിശ്വാസ്യത കൂടും. ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

എസ്ബിഐ

എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ ഐസിഐസിഐ ബാങ്കിന് സമാനമാണ്. കാരണം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായതിനാൽ ആളുകൾക്ക് ഓഹരികൾ ധൈര്യമായി തന്നെ വാങ്ങാം. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

കാനറാ ബാങ്ക്

കാനറാ ബാങ്ക്

കാനറാ ബാങ്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ പോലെ തന്നെ കഴിഞ്ഞ ഏതാനും നാളുകളായി ആസ്തി നില വഷളായിട്ടുണ്ട്. എന്നാൽ 2017 ജൂൺ 30ന് അവസാനിക്കുന്ന ക്വാർട്ടറിൽ ആസ്തി ഗുണനിലവാരം മുൻ വർഷത്തെ 9.63 ശതമാനത്തിൽ നിന്ന് 10.56 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ആസ്തി നിലവാരത്തിൽ മെച്ചപ്പെട്ട സൂചന കാണിക്കുന്നതിനാൽ ബാങ്കിം​ഗ് സ്റ്റോക്ക് വിലകൾ ഉയരാനാണ് സാധ്യത. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

കരൂർ വൈശ്യ ബാങ്ക്

കരൂർ വൈശ്യ ബാങ്ക്

കരൂർ വൈശ്യ ബാങ്കും താരതമ്യേന സ്ഥിരതയുള്ള ബാങ്കാണ്. ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരികൾ നിലവാരവും വളരെ മെച്ചപ്പട്ടതാണ്. അതുകൊണ്ട് ധൈര്യമായി തന്നെ കരൂർ വൈശ്യ ബാങ്ക് ഓഹരികൾ വാങ്ങാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍

malayalam.goodreturns.in

English summary

Best Banking Stocks To Buy In India For Long Term Gains

Investors are dumping banking stocks, as they are increasingly getting weary on a bad set of quarterly numbers. However, some banking stocks maybe good bets at the current market levels. Take a look.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X