ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല നിക്ഷേപകരും ഓഹരിവിപണിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ചിലര്‍ വിജയിക്കും മറ്റു ചിലര്‍ പരാജയം രുചിക്കും. ഷെയറിന്റെ വില നിര്‍ണയിക്കുന്നത് കമ്പനിയുടെ കീര്‍ത്തി,വില്‍പന,ഇപിഎസ്,ബുക്ക് വാല്യു എന്നീ ഘടകങ്ങളാണ്.

മുഖവില കുറയാത്തതുകൊണ്ട് ചില ഷെയറുകള്‍ക്ക് വില വളരെക്കൂടുതലായിരിക്കും.

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍ ഇവയാണ്.

1. എംആര്‍എഫ്

1. എംആര്‍എഫ്

ടയര്‍ ഉല്‍പാദനകമ്പനിയായ എംആര്‍എഫാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഷെയര്‍. നല്ല ഡിവിഡന്റ്, ബോണസ് റെക്കോര്‍ഡുള്ള ഈ ഷെയറുകള്‍ മികച്ച ആദായം ഉറപ്പ് നല്‍കുന്നു.
എംആര്‍എഫിന്റെ സ്റ്റോക്ക് വില 32,027 രൂപയാണ്. 2015 ആഗസ്റ്റില്‍ 52 ആഴ്ചക്കിടെ ഏറ്റവും ഉയര്‍ന്ന വിലയായ 46,405 രൂപയായിരുന്നു വില.

 2. ബോസ്‌ക്

2. ബോസ്‌ക്

ടെക്‌നോളജി സേവനങ്ങളുടെ ദാതാക്കളായ ബോസ്‌കാണ് ഏറ്റവും വിലപിടിപ്പുള്ള സ്റ്റോക്കുകളില്‍ രണ്ടാമത്തേത്. എംആര്‍എഫിനെപ്പോലെത്തന്നെ ഇക്യുറ്റി ബേസ് കുറവും ഇക്യുറ്റി ക്യാപ്പിറ്റല്‍ 31 കോടിയും ഉയരുന്ന ലാഭവുമാണ് ഈ ഷെയറുകളുടെ സവിശേഷതകള്‍. 22,072 രൂപക്കാണ് ഇപ്പോള്‍ ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

ഐഷര്‍

ഐഷര്‍

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെ നിറസാന്നിധ്യമാണ് ഐഷര്‍.ഐഷറിന്റെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ രംഗത്ത് ഒന്നാമതാണ്.

പേജ് ഇന്‍ഡസ്ട്രീസ്

പേജ് ഇന്‍ഡസ്ട്രീസ്

ജോക്കി ബ്രാന്‍ഡിന്റെ ലൈസന്‍സുള്ള ടെക്‌സ്റ്റൈല്‍ കമ്പനിയാണ് പേജ് ഇന്‍ഡസ്ട്രീസ്. രാജ്യത്തെ ഏറ്റവും വില കൂടിയ നാലാമത്തെ സ്റ്റോക്കാണിത്.
2014ല്‍ വില 5,000 രൂപയായിരുന്നു. ഇപ്പോള്‍ 14,400 രൂപക്കാണ് വില്‍പന നടക്കുന്നത്.

5. ശ്രീ സിമന്റ്‌സ്

5. ശ്രീ സിമന്റ്‌സ്

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സിമന്റ് ഉല്‍പാദന കമ്പനിയാണ് ശ്രീ സിമന്റ്‌സ്.
13,700 രൂപക്കാണ് സ്റ്റോക്കുകള്‍ വിപണനം ചെയ്യുന്നത്.
ഒരു സിമന്റ് കമ്പനി ഈ വിലയില്‍ വ്യാപാരം നടത്തുന്നത് അത്ഭുതം തന്നെയാണ്.

6. 3എം ഇന്ത്യ

6. 3എം ഇന്ത്യ

12,689 രൂപയാണ് സ്റ്റോക്ക് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 8,000 രൂപയായിരുന്നു സ്റ്റോക്ക വില. പുതിയ സാധനങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന ടെക്‌നോളജി കമ്പനിയാണ് 3എംഇന്ത്യ.
ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ക്കായി 5 ബിസിനസുകളാണ് കമ്പനി നടത്തുന്നത്.

7. ഹണിവെല്‍ ഓട്ടോമേഷന്‍

7. ഹണിവെല്‍ ഓട്ടോമേഷന്‍

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഇപ്പോഴത്തെ വിപണിവില 8,980 രൂപയാണ്.

8. ബജാജ് ഫിനാന്‍സ്

8. ബജാജ് ഫിനാന്‍സ്

രാജ്യത്തെ മികച്ച നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ് ബജാജ് ഫിനാന്‍സ്. സ്റ്റോക്കിന്റെ ഇപ്പോഴത്തെ വില 8,045 രൂപയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്റ്റോക്ക് നല്ല പ്രകടനമാമണ് കാഴ്ച വെക്കുന്നത്.

 

English summary

8 Most Expensive Shares To Buy In India

Some shares are also very expensive because there is no split in the face value of the shares and it has low equity and low floating stock.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X