ബാങ്കിംഗ് മേഖല ഔപചാരികമാക്കുകയും ബാങ്കിന്റെ ഡയറക്ടറിയിൽ ഉപഭോക്താവിന്റെ പ്രൊഫൈൽ ശരിയായി രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന കെവൈസി മാനദണ്ഡങ്ങൾ പാലിക്കണം. ഉപഭോക്താക്കൾക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, കെവൈസി ആവശ്യങ്ങൾക്കായി വിവിധ വ്യക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിരവധി രേഖകൾ അനുവദിക്കുന്നുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
വ്യക്തിഗത അക്കൗണ്ട് ഉടമകൾ
വ്യക്തിഗത അക്കൗണ്ട് ഉടമകൾക്ക് താഴെ പറയുന്ന രേഖകൾ കെവൈസിയ്ക്കായി സമർപ്പിക്കാം
പാസ്‌പോർട്ട്
- വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- ആധാർ കാർഡ്
- എൻആർജിഎ കാർഡ്
- പാൻ കാർഡ്
പ്രായപൂർത്തിയാകാത്ത അക്കൗണ്ട് ഉടമകൾ
10 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത അപേക്ഷകർക്ക്, അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെ ഐഡി തെളിവ് ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. മൈനറുടെ തിരിച്ചറിയൽ / വിലാസ പരിശോധനയ്ക്കായി മുകളിൽ പറഞ്ഞ ഏതെങ്കിലും കെവൈസി രേഖകൾ ഹാജരാക്കാവുന്നതാണ്.
പ്രവാസികൾ
പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) പാസ്‌പോർട്ട് അല്ലെങ്കിൽ റെസിഡൻസ് വിസ പകർപ്പുകൾ സമർപ്പിക്കാം. റെസിഡൻസ് വിസ പകർപ്പുകൾ വിദേശ ഓഫീസുകൾ, നോട്ടറി, ഇന്ത്യൻ എംബസി, എസ്ബിഐയുടെ അംഗീകൃത ബ്രാഞ്ച് എന്നിവ വഴി പരിശോധിച്ചുറപ്പിച്ചവയായിരിക്കണം.
ചെറിയ അക്കൗണ്ടുകൾ
ചെറിയ അക്കൗണ്ടുകൾക്കായി, എസ്‌ബിഐ കെവൈസി മാനദണ്ഡങ്ങളിൽ അല്പം ഇളവ് വരുത്തിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ക്രെഡിറ്റുകൾ, മൊത്തം പിൻവലിക്കലും കൈമാറ്റവും ഒരു മാസത്തിൽ 10,000 രൂപയിൽ താഴെയായിരിക്കുന്നതും ഏത് സമയത്തും ബാലൻസ് 50,000 രൂപയിൽ കവിയാത്തതുമായ അക്കൗണ്ടുകളെയാണ് ചെറിയ അക്കൗണ്ടുകൾ എന്ന് സൂചിപ്പിക്കുന്നത്. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും എസ്‌ബിഐയുടെ അംഗീകൃത ഉദ്യോഗസ്ഥന് മുമ്പായി ഇടുന്ന ഒപ്പും മാത്രം മതി. സർക്കാർ വകുപ്പുകൾ, സ്റ്റാറ്റ്യൂട്ടറി / റെഗുലേറ്ററി അതോറിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്‌സിബികൾ, ഗസറ്റഡ് ഉദ്യോഗസ്ഥർ നൽകിയ കത്ത് എന്നിവ ഉപയോഗിച്ച് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഔദ്യോഗികമായി സാധുവായ രേഖകളായി കണക്കാക്കപ്പെടുന്ന ഏതെങ്കിലും ഒരു രേഖ ഉപയോഗിച്ചും ചെറിയ അക്കൗണ്ട് തുറക്കാൻ കഴിയും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
