വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്ക് ലോക്കറുകളാണ് നമ്മളിൽ പലരും തിരഞ്ഞെടുക്കുന്നത്. ഒരു ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സൌകര്യങ്ങളിലൊന്നാണ് സുരക്ഷിത നിക്ഷേപം അല്ലെങ്കിൽ ബാങ്ക് ലോക്കറുകൾ. ലോക്കറുകൾ വ്യത്യസ്ത വലുപ്പത്തിൽ ലഭ്യമാണ്. ചെറുത്, ഇടത്തരം, വലുത്, എക്സ്ട്രാ ലാർജ് എന്നിങ്ങനെ. ഏതായാലും ഒരു ബാങ്ക് ലോക്കർ വാടകയ്‌ക്ക് എടുക്കുന്നത് അൽപ്പം പണം ചെലവാകുന്ന കാര്യം തന്നെയാണ്. ഇത്, സാധാരണയായി, ലോക്കറിന്റെ വലുപ്പത്തെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ബാങ്ക് ശാഖയെയും ആശ്രയിച്ചിരിക്കുന്നു.
എസ്ബിഐ ലോക്കർ
രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാർച്ച് 31 മുതൽ ഇന്ത്യയിലുടനീളമുള്ള സുരക്ഷിത നിക്ഷേപ ലോക്കറുകൾക്കുള്ള വാടക ചാർജ് ഉയർത്തിയിരുന്നു. അർദ്ധ നഗര, ഗ്രാമപ്രദേശങ്ങളിൽ എസ്‌ബിഐ ശാഖകൾ വിലകുറഞ്ഞ ലോക്കർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന വിവിധ വലിപ്പത്തിലുള്ള ലോക്കറുകളുടെ നിരക്കുകൾ ഇതാ:
ചെറിയ ലോക്കറിന്റെ വാടക
- നഗരങ്ങളിലും മെട്രോയിലും: 2000 രൂപ + ജിഎസ്ടി
- ഗ്രാമീണ, അർദ്ധ നഗരങ്ങൾ: 1500 രൂപ + ജിഎസ്ടി
മീഡിയം ലോക്കർ വാടക നിരക്കുകൾ
- നഗരങ്ങളിലും മെട്രോയിലും: 4000 രൂപ + ജിഎസ്ടി
- ഗ്രാമീണ, അർദ്ധ നഗരങ്ങൾ: 3000 രൂപ + ജിഎസ്ടി
വലിയ ലോക്കറിന്റെ വാടക നിരക്കുകൾ
- നഗരങ്ങളിലും മെട്രോയിലും: 8000 രൂപ + ജിഎസ്ടി
- ഗ്രാമീണ, അർദ്ധ നഗരങ്ങൾ: 6000 രൂപ + ജിഎസ്ടി
എക്സ്ട്രാ ലാർജ് ലോക്കർ വാടക
- നഗരങ്ങളിലും മെട്രോയിലും: 12000 രൂപ + ജിഎസ്ടി
- ഗ്രാമീണ, അർദ്ധ നഗരങ്ങൾ: 9000 രൂപ + ജിഎസ്ടി
ഒറ്റത്തവണ ലോക്കർ രജിസ്ട്രേഷൻ നിരക്ക്
ചെറുതും ഇടത്തരവുമായ ലോക്കറുകൾക്ക് എസ്‌ബിഐ ഒറ്റത്തവണ ലോക്കർ രജിസ്ട്രേഷൻ ചാർജായ 500 രൂപയും ജിഎസ്ടിയും ചുമത്തും. അതേസമയം വലുതും എക്സട്രാ ലാർജുമായ ലോക്കറുകൾക്ക് 1,000 രൂപയും ജിഎസ്ടിയും നൽകണം.
ലോക്കർ സന്ദർശന നിരക്കുകൾ
എല്ലാ ലോക്കർ വലുപ്പങ്ങൾക്കും എസ്‌ബിഐ 12 സന്ദർശനങ്ങൾ സൌജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനുശേഷം, ഓരോ സന്ദർശനത്തിനും ബാങ്ക് 100 രൂപയും ജിഎസ്ടിയും ഈടാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ചട്ടമനുസരിച്ച്, നിങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും ലോക്കർ പ്രവർത്തിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ ലോക്കർ തുറക്കാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്. എന്നാൽ അതിന് മുമ്പ് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ട് ബാങ്കുകൾ നിങ്ങൾക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
