ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്‌സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനു പുറമേ, അപ്‌സ്റ്റോക്സ് ഉപഭോക്താക്കൾക്ക് ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായും സ്വർണ്ണത്തിൽ നിക്ഷേപിക്കാം. അപ്‌സ്റ്റോക്‌സ് ഒരു ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്ഫോമാണ് ആരംഭിച്ചിരിക്കുന്നത്. മാർക്കറ്റ് നിരക്കിൽ 99.9% പരിശുദ്ധിയുള്ള 24 കാരറ്റ് ഡിജിറ്റൽ സ്വർണം വാങ്ങാൻ ഈ ഗോൾഡ് പ്ലാറ്റ്ഫോം ഉപഭോക്താക്കളെ സഹായിക്കും.

 

അപ്‌സ്റ്റോക്സ് ഡിജിറ്റൽ ഗോൾഡ്

അപ്‌സ്റ്റോക്സ് ഡിജിറ്റൽ ഗോൾഡ്

അപ്‌സ്റ്റോക്സ് ഡിജിറ്റൽ ഗോൾഡ് വഴി നിങ്ങൾക്ക് ഉയർന്ന പരിശുദ്ധിയു്ള്ള സ്വർണം സുരക്ഷിതരമായി സുതാര്യതയോടെ വാങ്ങാം. ഒപ്പം ഭൌതിക സ്വർണ്ണമായി പരിവർത്തനം ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. നിങ്ങൾ വാങ്ങുന്ന സ്വർണം ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതായിരിക്കും (24 കാരറ്റ്, സ്വർണ്ണ വിശുദ്ധി 99.9%). കൂടാതെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കറുകൾ തുറക്കേണ്ട ആവശ്യവുമില്ല. നിങ്ങളുടെ സ്വർണം പൂർണമായും ഇൻഷ്വർ ചെയ്‌തിരിക്കുന്നതിനാൽ തീർച്ചയായും സുരക്ഷിതമായിരിക്കും.

വാങ്ങൽ പരിധി

വാങ്ങൽ പരിധി

സ്വർണം വാങ്ങുന്നതിന് വലിയ തുക നൽകേണ്ടതില്ല. ഒരു രൂപയ്ക്ക് മുതൽ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാം. ഉപഭോക്താക്കൾക്ക് ഒരു ഇടപാടിലൂടെ 1,99,999 രൂപയ്ക്ക് വരെ ഡിജിറ്റൽ സ്വർണം വാങ്ങാം. എന്നിരുന്നാലും, ഇടപാടുകളുടെ എണ്ണത്തിന് പരിധിയില്ല. അതിനാൽ, ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന ഡിജിറ്റൽ സ്വർണത്തിന്റെ അളവിന് പരമാവധി പരിധിയില്ല.

ബി‌ഐ‌എസ് അംഗീകാരം

ബി‌ഐ‌എസ് അംഗീകാരം

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ്സ് (ബി‌ഐ‌എസ്) ഡിജിറ്റൽ ഗോൾഡ് ഓൺ അപ്‌സ്റ്റോക്സിന് അംഗീകാരം നൽകി കഴിഞ്ഞു. അതിനാൽ, ഏറ്റവും ഉയർന്ന പരിശുദ്ധി നിങ്ങൾക്ക് ഉറപ്പായും ലഭിക്കും. ഇടപാട് പൂർണ്ണമായും ഡിജിറ്റലാണ്, പ്ലാറ്റ്‌ഫോമിൽ തന്നെ വാങ്ങിയ സ്വർണം വിൽക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ഡിജിറ്റൽ സ്വർണം വിൽക്കാം

ഡിജിറ്റൽ സ്വർണം വിൽക്കാം

ഡിജിറ്റൽ സ്വർണ്ണത്തെ സ്വർണ നാണയങ്ങളാക്കി മാറ്റുന്നതിനുള്ള ഓപ്ഷൻ അപ്‌സ്റ്റോക്സ് ഉടൻ തന്നെ വാഗ്ദാനം ചെയ്യും. അപ്‌സ്റ്റോക്‌സിൽ ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നതും വാങ്ങുന്നത് പോലെ എളുപ്പമാണ്. നിങ്ങൾ ഗ്രാമിലോ രൂപയിലോ വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് നൽകി വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഇടപാട് പൂർത്തിയാക്കുക. ഈ തുക 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

എപ്പോൾ വിൽക്കാം?

എപ്പോൾ വിൽക്കാം?

വാങ്ങിയ തീയതി മുതൽ 5 ദിവസത്തിനുശേഷം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്വർണം വിൽക്കാൻ കഴിയും. 0.1 ഗ്രാമോ അതിൽ കൂടുതലോ അളവിൽ നിങ്ങൾക്ക് സ്വർണം വിൽക്കാം.

English summary

Buy Digital Gold through Upstox; Everything you need to know | ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്‌സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം

Upstocks customers can now also invest in gold online through the mobile app. Read in malayalam.
Story first published: Tuesday, January 19, 2021, 14:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X