ക്രിപ്‌റ്റോകറന്‍സി; നിങ്ങൾ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോകറന്‍സിയ്ക്ക് രണ്ടു വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെയാണ് സുപ്രീംകോടതി നീക്കിയത്. ഇന്ത്യയിലാണെങ്കിൽ റിസര്‍വ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എന്‍ക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റല്‍ കറന്‍സികളാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍. ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാണിച്ചത്. എന്നാൽ ദുരുപയോഗം തടയാൻ നിയന്ത്രണങ്ങൾ ആകാമെന്നും സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ ആകില്ലെന്നും കോടതി വിധിക്കുകയായിരുന്നു. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പൊതുജനങ്ങൾ സാധാരണയായി ഉണ്ടായേക്കാവുന്ന ചില സംശയങ്ങൾക്ക് ഇത്തരം നൽകുകയാണ് ഇവിടെ.

 


1

എന്താണ് ക്രിപ്‌റ്റോകറൻസി?

ക്രിപ്‌റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്. ഇത് ഇലക്‌ട്രോണിക് രൂപത്തിൽ മാത്രമേ നിലനിൽക്കൂ. അതായത് ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്‌റ്റോകറൻസി' എന്നു വിളിയ്ക്കുന്നത്. അതി സങ്കീർണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്‌റ്റോ രൂപീകരിച്ചിരിക്കുന്നത്.

2

ഏതൊക്കെയാണ് പ്രധാന ക്രിപ്റ്റോകറൻസികൾ ?

ബിറ്റ്‌കോയിൻ (ബിടിസി), ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ, എക്‌സ്ആർപി, ബിറ്റ്‌കോയിൻ ക്യാഷ് (ബിസിഎച്ച്), ഇഒഎസ്, റ്റെതെർ, ബിറ്റ്‌കോയിൻ എസ്‌വി (ബിഎസ്‌വി).

ഏതാണ് മികച്ച ക്രിപ്‌റ്റോകറൻസി?

ബിറ്റ്‌കോയിൻ - ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്‌റ്റോകറൻസിയും ഇതു തന്നെയാണ്. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോൾ ബിറ്റ്കോയിൻറെ മൂല്യം. ബിറ്റ്‌കോയിൻ എക്സ്‌ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.

എങ്ങനെയാണ് ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുക?

ക്രിപ്‌റ്റോകറൻസികൾ പൊതുവായി ആക്‌സസ് ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്‌റ്റോഗ്രാഫിക് വാലറ്റുകളിലായാണ് സൂക്ഷിക്കുന്നത്. മാത്രമല്ല ഇത് സ്വകാര്യ കീ എന്ന് വിളിക്കുന്ന വളരെ ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യും. ഇത് ഓൺലൈൻ വഴി വാങ്ങിച്ച് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം.

3

ക്രിപ്‌റ്റോകറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

റിസര്‍വ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എന്‍ക്രിപ്ഷൻ സാങ്കേതികവിദ്യയുപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റല്‍ കറന്‍സികളാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍. ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നാണ് കണ്ടാണ് റിസർവ് ബാങ്ക് ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിജിറ്റൽ കറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിംഗ് സംവിധാനം ദുർബലമാക്കിയേക്കാം എന്നും വാദമുണ്ട്. കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും ഇടയുണ്ടെന്നതും കണക്കിലെടുത്താണ് ക്രിപ്‌റ്റോകറൻസികൾ ആർബിഐ അകറ്റി നിർത്തുന്നത്.

English summary

ക്രിപ്‌റ്റോകറന്‍സി; നിങ്ങൾ അറിയേണ്ടതെല്ലാം

Cryptocurrency Everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X