വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? അതിന് മുൻപ് സൗജന്യമായി കെഡിറ്റ് സ്‌കോർ പരിശോധിച്ചാലോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌പ എടുക്കുന്ന വ്യക്തികളുടെ തിരിച്ചടവ് ശേഷി അളക്കുന്ന അളവുകോലാണ് സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. അതായത് ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ ഒരു വ്യക്തി വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ, ആ സ്ഥാപനം സാധാരണയായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഇങ്ങനെ വായ്‌പകാരന്റെ തിരിച്ചടവ് ശേഷി അളക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ. ട്രാൻസ്‌യൂണിയൻ സിബിൽ പറയുന്നതനുസരിച്ച്, 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള 90 ശതമാനം വായ്‌പ അപേക്ഷകർക്കും ബാങ്കുകൾ വേഗത്തിൽ വായ്പ അനുവധിക്കാറുണ്ട്. സിബിൽ സ്കോർ ഉയരുന്നതോടെ നിങ്ങൾക്ക് വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടും.

 

1

ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോർ അറിയാൻ സിബിൽ പരിശോധനയിലൂടെ പോകണം. ഏതെങ്കിലും വായ്‌പ അനുവദിക്കുന്നതിന് മുൻപാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സിബിൽ സ്കോർ പരിശോധിക്കാറ്. സിബിൽ പരിശോധനയിലൂടെ ഒരു ക്രെഡിറ്റ് സ്കോർ നൽകും, ഇത് സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ വളരെ താഴെയാണെങ്കിൽ നിങ്ങളുടെ വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. ഇത് കണക്കാക്കുന്നത് രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസിയായ ട്രാൻസ് യൂണിയൻ സിബിൽ അല്ലെങ്കിൽ ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയാണ്. ഒരു വർഷത്തിൽ ഒരിക്കൽ ചാർജ് ഈടാക്കാതെ തന്നെ ആവശ്യമെങ്കിൽ ഒരു തവണ സിബിൽ സ്‌കോറും റിപ്പോർട്ടും സിബിൽ നിങ്ങൾക്ക് നൽകുന്നതാണ്.

2

സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം?

ഒരു വ്യക്തിയുടെ കുറഞ്ഞത് 6 മാസത്തെ സാമ്പത്തിക വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ കണക്കാക്കുന്നത്. സിബിലിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നേടുന്നതെങ്ങനെയെന്ന് നോക്കാം:

ഘട്ടം 1: ട്രാൻസ്‌യൂണിയൻ സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ സ്‌കോർ അറിയുന്നതിനായി 'Know Your Score' എന്ന ഓപ്‌ഷൻ ക്ലിക്കുചെയ്യുക.

ഘട്ടം 2: പേര്, ജനന തീയതി, വിലാസം, പിൻ കോഡ്, ഐഡി പ്രൂഫ്, കോൺ‌ടാക്‌റ്റ് നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ, മുൻകാല വായ്പ ഹിസ്റ്ററി എന്നിവ പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകികൊണ്ട് ഒരു ഫോം പൂരിപ്പിക്കുക.

 

3

ഘട്ടം 3: അടുത്തതായി, നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുന്നതിനായി സിബിൽ നിങ്ങൾക്ക് ഒരു ഒടിപി അയയ്ക്കും. ഇവിടെ നിങ്ങളെ കൂടുതലറിയാനായി നിങ്ങളോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭവനവായ്‌പ, ക്രെഡിറ്റ് കാർഡ് എന്നിവ പോലുള്ള വ്യത്യസ്ത വായ്‌പകളുടെ വിശദാംശങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായാണ് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശ്രദ്ധിക്കുക.

ഘട്ടം 4: പരിശോധന പൂർത്തിയായാൽ, നിങ്ങളുടെ സിബിൽ സ്കോർ റിപ്പോർട്ട് സൗജന്യമായി ലഭിക്കും.

നിങ്ങളുടെ വായ്‌പകളെയും ക്രെഡിറ്റ് കാർഡുകളെയും കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ശരിയായി ഉത്തരം നൽകാൻ ശ്രദ്ധിക്കുക. അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ സിബിൽ സ്കോർ കണക്കാക്കുന്നത്.

 

English summary

Here the steps for check your credit score in free | വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? എങ്കിൽ അതിന് മുൻപ് സൗജന്യമായി കെഡിറ്റ് സ്‌കോർ പരിശോധിച്ചാലോ?

Here the steps for check your credit score in free
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X