രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ഇപ്പോൾ ആധാർ കാർഡുകൾ. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ആധാർ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് സംബന്ധിച്ച് ആധാർ എൻറോൾമെന്റ് സെന്ററിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിലോ നിങ്ങൾ ആധാറിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അത് ലഭിച്ചില്ലെങ്കിലോ, നിങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്‌സൈറ്റ് വഴി ഓൺലൈനിൽ പരാതി നൽകാം.
ആവശ്യമായവ
പരാതി ഫയൽ ചെയ്യുന്നതിന് നിങ്ങളുടെ എൻറോൾമെന്റ് ഐഡി ആവശ്യമാണ്. എന്നാൽ പരാതി ആധാർ ഓപ്പറേറ്ററുമായോ അല്ലെങ്കിൽ എൻറോൾമെന്റ് ഏജൻസിയുമായോ ബന്ധപ്പെട്ടതാണെങ്കിൽ, പരാതി ഫയൽ ചെയ്യുമ്പോൾ എൻറോൾമെന്റ് ഐഡി നൽകേണ്ടതില്ല. മറ്റ് പരാതികൾക്ക് നിങ്ങൾ വെബ്‌സൈറ്റിൽ എൻറോൾമെന്റ് ഐഡി നൽകേണ്ടതുണ്ട്.
പരാതിപ്പെടേണ്ടത് എങ്ങനെ?
- www.uidai.gov.in സന്ദർശിച്ച് 'കോൺടാക്റ്റ് & സപ്പോർട്ട്' ടാബ് തിരഞ്ഞെടുക്കുക.
- 'File a complaint' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഒരു പുതിയ വെബ്‌പേജ് തുറന്നു വരും. ഇവിടെ 28 അക്ക എൻറോൾമെന്റ് ഐഡി, പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, നിങ്ങളുടെ പോസ്റ്റൽ കോഡ്, നിങ്ങളുടെ ഗ്രാമം / പട്ടണം / നഗരം തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് പരാതിയുടെ തരവും പരാതിയുടെ വിഭാഗവും തിരഞ്ഞെടുക്കുക.
- തുടർന്ന് നിങ്ങളുടെ പരാതി നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
- ക്യാപ്‌ച കോഡ് നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്കു ചെയ്യുക.
കോൾ, ഇ-മെയിൽ
നിങ്ങൾക്ക് മറ്റെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1947 ൽ വിളിക്കാം അല്ലെങ്കിൽ helpuidai.gov.in ൽ ഇമെയിലും അയയ്ക്കാവുന്നതാണ്. നിങ്ങളുടെ പരാതിയുടെ നില പരിശോധിക്കാനുള്ള ഓപ്ഷനും യുഐഡിഐയുടെ വെബ്‌സൈറ്റ് നൽകുന്നുണ്ട്.
സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?
- സ്റ്റാറ്റസ് പരിശോധിക്കുന്നതിന് യുഐഡിഐഐ വെബ്‌സൈറ്റ് സന്ദർശിച്ച് 'കോൺടാക്റ്റ് ആൻഡ് സപ്പോർട്ട്' ടാബിന് കീഴിൽ, 'Check Complaint Status' തിരഞ്ഞെടുക്കുക.
- നിങ്ങൾ പരാതി സമർപ്പിക്കുമ്പോൾ സൃഷ്ടിച്ച Complaint id നൽകി ക്യാപ്‌ച കോഡ് നൽകുക.
- 'ചെക്ക് സ്റ്റാറ്റസ്' ക്ലിക്കുചെയ്യുക
- നിങ്ങളുടെ പരാതിയുടെ നില വെബ്‌സൈറ്റിൽ ദൃശ്യമാകും.
ആധാർ അപ്‌ഡേറ്റ് സെന്റർ കണ്ടെത്തുന്നത് എങ്ങനെ?
യുഐഡിഐഐ വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും അടുത്തുള്ള ആധാർ അപ്‌ഡേറ്റ് സെന്ററുകൾ കണ്ടെത്താനാകും. വെബ്‌സൈറ്റിന്റെ ഹോംപേജിൽ നൽകിയിരിക്കുന്ന‘My Aadhaar' ഓപ്ഷന് കീഴിലുള്ള ‘Locate an Enrolment Centre' ക്ലിക്കു ചെയ്യുക. തുറന്നു വരുന്ന പുതിയ വിൻഡോയിൽ, ‘സ്റ്റേറ്റ്', ‘പോസ്റ്റൽ കോഡ്', നേരിട്ടുള്ള തിരയൽ എന്നിവ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ആധാർ അപ്‌ഡേറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
