എന്ത് സാധനം വാങ്ങിയാലും യുപിഐ ഇടപാടുകൾ നടത്തുന്ന കാലമാണ്. കോവിഡിന് ശേഷം യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും യുപിഐ വഴി പണം സ്വീകരിക്കുന്ന കടകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഈ ഉപയോഗം കണക്കിലും വർധനവ് ഉണ്ടാക്കിയിട്ടുണ്ട്.
2022 ജൂലായിൽ മാത്രം രാജ്യത്ത് 628 കോടി ഇടപാടുകളാണ് യുപിഐ മുഖാന്തരം നടന്നത്. യുപിഐ നിയന്ത്രിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ കണക്ക് പുറത്തു വിട്ടത്. 2016 ൽ യുപിഐ സേവനം ആരംഭിച്ച ശേഷം മാസത്തിൽ നടക്കുന്ന ഏറ്റവും ഉയർന്ന ഇടപാടാണിത്.
ഉപഭോക്താക്കൾ കൂടുമ്പോൾ പരാതികളും കൂടുമെന്നത് സ്വാഭാവികമാണ്. കടയിൽ കയറി സാധാനം വാങ്ങി പണം യുപിഐ വഴി അയക്കാൻ ശ്രമിക്കുമ്പോൾ ഇടാപാട് പരാജയപ്പെട്ട് പണം നഷ്ടമായവർ ധാരാളമുണ്ടാകും. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും കടക്കാരന് പണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം.
സെർവറിലുള്ള തടസങ്ങൾ കാരണം ഇത്തരം പ്രശ്നങ്ങൾ യുപിഐ ഇടപാടിൽ ഉണ്ടാവാറുണ്ട്. നഷ്ടപ്പെട്ട പണം ദിവസത്തിനുള്ളിൽ തിരിച്ചു ലഭിക്കുകയാണ് സാധാരണ സംഭവിക്കാറുള്ളത്. ഇങ്ങനെ സംഭവിക്കാത്ത പക്ഷം ആരോട് പരാതി പറയും. ഇക്കാര്യമാണ് ചുവടെ വിശദീകരിക്കുന്നത്.
ആർക്ക് പരാതി നൽകാം
യുപിഐ ഇടപാടില്‍ പണം നഷ്ടപെട്ടാല്‍ പണം ഡെബിറ്റ് ചെയ്യുന്നത് ബാങ്ക് അക്കൗണ്ടിൽ നിന്നാണെങ്കിലും പരാതി ബാങ്കിലല്ല നൽകേണ്ടത്. യുപിഐ ഇടപാടിലെ പരാതികള്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ക്കോ, തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ക്കോ ആണ് സമർപ്പിക്കേണ്ടത്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ, കച്ചവട സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ എന്നിവയിൽ ഉണ്ടാവുന്ന പരാതികൾ ഇവിടെ അറിയിക്കാം. ഉപഭോക്താവിന് പണം നഷ്ടപ്പെട്ട ഇടപാട് തിരഞ്ഞെടുത്ത് പരാതി ഉന്നയിക്കാന്‍ സാധിക്കും.
ആദ്യ ഘട്ടത്തില്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ക്കാണ് (ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ) പരാതി സമര്‍പ്പിക്കേണ്ടത്. ആപ്പ് വഴി തന്നെ പരാതി സമർപ്പിക്കാം. ഇവിടെ പരാതി പരിഹരിച്ചില്ലെങ്കില്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കിന് (ഇടപാട് സൗകര്യം നൽകുന്ന ബാങ്ക്) പരാതി നല്‍കാം. ഇതോടൊപ്പം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കാം. ഇവിടെ പരാതി പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സമാനെയോ, ഡിജിറ്റല്‍ പരാതികള്‍ക്കുള്ള ഓംബുഡ്‌സ്മാനെയോ സമീപിക്കാം.
ഓംബുഡ്സ്മാനിൽ പരാതി നൽകാം
2019ലാണ് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പെയ്‌മെന്റ് പരാതി പരിഹാരത്തിന് ഓംബുഡ്‌സമാനെ നിയമിച്ചത്. പെയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരകമാണ് ഓംബുഡ്‌സമാനെ നിയമിച്ചത്. ഡിജിറ്റൽ ഇടപാടുകളിലെ പരാതി കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. 1 മാസത്തിനുള്ളില്‍ സര്‍വീസ് പ്രൊവൈഡര്‍ അപേക്ഷയില്‍ നടപടിയടെകുകാതിരുന്നാലോ അപേക്ഷ തള്ളിയാലോ പരാതിക്കാരന് മറുപടിയില്‍
തൃപ്തിയില്ലാത സാഹചര്യത്തിലോ പരാതി നല്‍കാം.
വെള്ള പേപ്പറിലെഴുതിയ പരാതി തപാല്‍ വഴിയോ ഫാക്‌സ് വഴിയോ ഇ-മെയിലായോ നേരിട്ടോ എത്തിക്കാം. 20 ലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരമാണ് ഓംബുഡ്‌സമാന്‍ അനുവദിക്കുക. ഓംബുഡ്സ്മാന്‍, നഷ്ടപരിഹാരം നല്‍കുമ്പോള്‍, സമയനഷ്ടം, പരാതിക്കാരന്റെ ചെലവുകള്‍, പരാതിക്കാരന് അനുഭവിച്ച പീഡനം, മാനസിക പീഡനം എന്നിവ കണക്കിലെടുക്കും
ഭീം ആപ്പിന് യുപിഐ ഹെൽപ്പ്
ഭീം ആപ്പ് ഉപഭോക്താക്കൾക്ക് ഇടപാടുകളിലെ പരാതികൾ യുപിഐ ഹെൽപ്പ് വഴി അറിയിക്കാം. പൂര്‍ത്തിയാക്കാനുള്ള ഇടപാടുകളുടെ സ്ഥിതി അറിയുക, പരാതി നൽകുക എന്നിവ സാധിക്കും. ഇതിന് പുറമെ പൂര്‍ത്തിയാക്കാത്ത ഇടപാടുകളില്‍ ഉപഭോക്താവ് നടപടി എടുത്തില്ലെങ്കിലും യുപിഐ-ഹെല്‍പ്പ് ഇടപാടിന്റെ അന്തിമ സ്ഥിതി അറിയിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
