എസ്‍ബിഐ നെറ്റ് ബാങ്കിംഗ് സേവനം രജിസ്റ്റര്‍ ചെയ്യണോ? അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ, സാമൂഹിക അകലം അനിവാര്യമായിത്തീർന്നു. ഇത് നഗരവാസികളിൽ പണരഹിതമായ ഇടപാടുകൾ വർദ്ധിപ്പിച്ചു. ബാങ്കുകൾ, എടിഎമ്മുകൾ പോലുള്ള പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ജനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽത്തന്നെ ഇന്റർനെറ്റ് ബാങ്കിംഗ് കൂടുതൽ പ്രചാരം നേടി വരുകയാണ്. ഡിജിറ്റൽ ബാങ്കിംഗിന്റെ പ്രാധാന്യം മനസിലാക്കിയ ബാങ്കുകൾ അവരുടെ വെബ്സൈറ്റുകളിലൂടെയോ അപ്ലിക്കേഷനുകളിലൂടെയോ ധാരാളം ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് സൗകര്യം നൽകുന്നു. ഈ ഓൺലൈൻ സേവനം ലഭിക്കുന്നതിനായി ഉപഭോക്താവ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കൾ ഇന്റർനെറ്റ് ബാങ്കിംഗിന് രജിസ്റ്റർ ചെയ്യുന്നതിനായി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യം വരുന്നില്ല. അവർക്ക് തങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. onlinesbi.com എന്ന വെബ്‍സൈറ്റില്‍ പ്രവേശിച്ച് എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സേവനത്തിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ എടിഎം കാർഡ്, അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, ബ്രാഞ്ച് കോഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.

എസ്ബിഐ നെറ്റ് ബാങ്കിംഗ് യോഗ്യതാ മാനദണ്ഡം

എസ്ബിഐ നെറ്റ് ബാങ്കിംഗ് യോഗ്യതാ മാനദണ്ഡം

എസ്ബിഐ നെറ്റ് ബാങ്കിംഗ് സേവനത്തിന് യോഗ്യത നേടുന്നതിനായി, ഉപഭോക്താവിന് ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. നെറ്റ് ബാങ്കിംഗ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യുമ്പോൾ എടിഎം കാർഡ്, സേവിംഗ്സ് അക്കൗണ്ട് നമ്പര്‍, സിഐഎഫ് നമ്പര്‍, എസ്ബിഐ ബ്രാഞ്ച് കോഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപഭോക്താവിന്റെ പക്കൽ ഉണ്ടായിരിക്കണം. ഈ വിശദാംശങ്ങളെല്ലാം വായ്പാദാതാവ് നൽകിയ പാസ്ബുക്കില്‍ സൂചിപ്പിച്ചിരിക്കുന്നു.

എസ്ബിഐ നെറ്റ് ബാങ്കിംഗിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം

എസ്ബിഐ നെറ്റ് ബാങ്കിംഗിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം

1) എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.

2) ഹോം പേജിൽ വ്യക്തിഗത ബാങ്കിംഗ് വിഭാഗം തുറന്ന് പുതിയ ഉപയോക്ത്യ രജിസ്ട്രേഷൻ/ ആക്ടീവേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3) അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, ബ്രാഞ്ച് കോഡ് മുതലായ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ട ഒരു പുതിയ വെബ് പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും.

4) സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി വരും.

5) ഒടിപി നല്‍കിയതിന് ശേഷം നിങ്ങളുടെ എസ്ബിഐ ഓൺലൈൻ സേവനം സജീവമാകുന്നതായിരിക്കും.

 

എടിംഎം കാർഡ് രജിസ്റ്റർ ചെയ്യുക

എടിംഎം കാർഡ് രജിസ്റ്റർ ചെയ്യുക

മുകളിൽ സൂചിപ്പിച്ച അതേ പ്രക്രിയ പിന്തുടർന്ന ശേഷം, ഒരു വ്യക്തിക്ക് തന്റെ എടിഎം വിശദാംശങ്ങൾ ഉപയോഗിച്ച് എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. എസ്ബിഐ നെറ്റ് ബാങ്കിംഗ് സജീവമായി കഴിഞ്ഞാൽ ഉപഭോക്താവിന് അക്കൗണ്ട് വിവരങ്ങൾ, ബാലൻസ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഓൺലൈൻ ഇടപാടുകൾ, ബില്ലുകൾ അടയ്ക്കുന്നത്, സ്ഥിരനിക്ഷേപം, ആർഡി തുടങ്ങിയവ നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ചെയ്യുവാൻ സാധിക്കും.

ഓൺലൈൻ എസ്ബിഐ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്നവ ഉറപ്പാക്കുക.

ഓൺലൈൻ എസ്ബിഐ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്നവ ഉറപ്പാക്കുക.

1) നിങ്ങളുടെ ബ്രൗസർ അഡ്രസ്സ് URL"https" എന്ന് ആരംഭിക്കുന്നു.

2)അഡ്രെസ്സ് ബാർ അല്ലെങ്കിൽ സ്റ്റാറ്റസ് ബാർ പാഡ്‍ലോക്ക് ചിഹ്നം പ്രദർശിപ്പിക്കുന്നു.

3) സെക്യൂരിറ്റി സര‍ട്ടിഫിക്കറ്റ് കാണാനും സ്ഥിരീകരിക്കാനുമായി പാഡ്‌ലോക്കിൽ ക്ലിക്കുചെയ്യുക.

4) വിപുലീകൃത മൂല്യനിർണ്ണയ മാനദണ്ഡം പാലിക്കുന്ന ഒരു എസ്‍എസ്എൽ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൈറ്റ് സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്നപക്ഷം അഡ്രെസ്സ് ബാർ പച്ചയായി മാറുന്നു.

5)ഇന്റർനെറ്റ് എക്സ്പ്ലോറർ 7.0 അല്ലെങ്കില്‍ അതിന് മുകളിലുള്ള വേർഷനുകൾ, മോസില്ല ഫയർഫോക്സ് 3.1 ഉം അതിന് മുകളിലുള്ളവ, ഓപ്പറ 9.5 ഉം അതിന് മുകളിലുള്ളവ, സഫാരി 3.5 ഉം അതിന് മുകളിലുള്ളവയും, ഗൂഗിൾ ക്രോം എന്നീ വെബ് ബ്രൗസറുകളിൽ മാത്രമെ എസ്‍എസ്എൽ അനുയോജ്യമാകൂ.

 

തട്ടിപ്പുകൾ സൂക്ഷിക്കുക

തട്ടിപ്പുകൾ സൂക്ഷിക്കുക

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, പാസ്‌വേഡ് അല്ലെങ്കിൽ ഒറ്റത്തവണ എസ്എംഎസ് (ഉയർന്ന സുരക്ഷ) പാസ്‌വേഡ് ലഭിക്കുന്നതിന് സ്റ്റേറ്റ് ബാങ്കോ ബാങ്കിന്റെ പ്രതിനിധികളോ നിങ്ങൾക്ക് ഒരിക്കലും ഇ-മെയിലോ എസ്എംഎസോ അയക്കുകയോ ഫോണില്‍ വിളിക്കുകയോ ഇല്ല. അത്തരം ഇ-മെയിൽ/ എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോൾ വരുന്നപക്ഷം ഇന്റർനെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വ്യാജമായി പണം പിൻവലിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണർഥം. ഈ രീതിയിലുള്ള ഇമെയിൽ/ എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോളിനോട് ഒരിക്കലും പ്രതികരിക്കരുത്. അത്തരം ഇ-മെയിൽ/എസ്എംഎസ്/ ഫോൺ കോൾ ലഭിക്കുകയാണെങ്കിൽ report.phishingsbi.co.inൽ ഉടൻ റിപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അബദ്ധവശാൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആക്സസ് ഉടനടി ലോക്കു ചെയ്യുക.

English summary

how to register sbi net banking online, step by step guidance in malayalam | എസ്‍ബിഐ നെറ്റ് ബാങ്കിംഗ് സേവനം രജിസ്റ്റര്‍ ചെയ്യണോ? അറിയണം ഈ കാര്യങ്ങള്‍

how to register sbi net banking online, step by step guidance in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X