എസ്‌ബി‌ഐ വഴി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിനോട് പോരാടുക എന്നത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എല്ലാവരോടും ഒത്തുചേർന്ന് ഈ മഹാമാരിയെ നേരിടാൻ രാജ്യത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. കൊവിഡ്-19 നെ നേരിടുന്നത് ഇപ്പോഴത്തെ പ്രധാന ആവശ്യകതയാണ്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കാൻ രാജ്യത്തെ സഹായിക്കാം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ സംഭാവന നൽകി മാറ്റങ്ങളിൽ പങ്കാളിയാകാമെന്ന് എസ്ബിഐ ട്വീറ്ററിലൂടെ ഉപഭോക്താക്കളെ അറിയിച്ചു.

മൂന്ന് വഴികൾ

മൂന്ന് വഴികൾ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിനുള്ള നിങ്ങളുടെ ധനസഹായം ശരിയായ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് എസ്ബിഐ മൂന്ന് വഴികളാണ് കാണിക്കുന്നത്. ഇതുവഴി, നിങ്ങളുടെ വീട്ടിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് സംഭാവനകൾ വാഗ്ദാനം ചെയ്യാം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എസ്ബിഐ വഴി സംഭാവന നൽകാനുള്ള മൂന്ന് വഴികൾ ഇതാ..

ഫണ്ട് ട്രാൻസ്ഫർ

ഫണ്ട് ട്രാൻസ്ഫർ

  • അക്കൌണ്ടിന്റെ പേര്: PM CARES
  • അക്കൌണ്ട് നമ്പർ: 2121PM20202
  • ഐഎഫ്എസ്സി കോഡ്: SBIN0000691
  • ബാങ്ക് ശാഖയുടെ പേര്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ന്യൂഡൽഹി മെയിൻ ബ്രാഞ്ച്
  • യുപിഐ ഐഡി: pmcaressbi
ഓൺലൈൻ

ഓൺലൈൻ

pmindia.gov.inൽ ഓൺലൈനായി സംഭാവന കൈമാറാം
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്
ഇൻറർ‌നെറ്റ് ബാങ്കിംഗ്, യു‌പി‌ഐ (ഭീം, ഫോൺപേ, ആമസോൺ പേ, ഗൂഗിൾ പേ, പേടിഎം, മൊബിക്വിക്ക് മുതലായവയും ആർടിജിഎസ്, നെഫ്റ്റ് എന്നിവ വഴിയും ഓൺലൈനായി പണം കൈമാറാം.

ക്യൂആർ കോഡ്

ക്യൂആർ കോഡ്

ഭീം യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്കാൻ ചെയ്ത് പണമടയ്ക്കാനും കഴിയും. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ മറവിൽ വ്യാജ യുപിഐ ഐഡികൾ പ്രചരിപ്പിക്കുന്നതിനെതിരെയും സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള ആളുകൾ ഇതുവരെ ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി ദുരിതാശ്വാസ നിധി

പ്രധാനമന്ത്രി ദുരിതാശ്വാസ നിധി

കൊറോണ വൈറസിനെതിരായ ഗവൺമെന്റിന്റെ പോരാട്ടത്തിൽ ആളുകൾക്ക് സംഭാവന നൽകാനും സഹായിക്കാനുമുള്ള പദ്ധതി ശനിയാഴ്ച്ചയാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾ ലഘൂകരിക്കാൻ സഹായിക്കുന്നതിനാണ് ഫണ്ട് സൃഷ്ടിക്കുന്നതെന്ന് മോദി പറഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ, ആർ‌ടി‌ജി‌എസ്, അല്ലെങ്കിൽ നെഫ്റ്റ് എന്നിവ വഴി സംഭാവന നൽകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary

How To Transfer Coronavirus Relief Funds Via SBI| എസ്‌ബി‌ഐ വഴി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത് എങ്ങനെ?

State Bank of India (SBI), the country's largest bank, has appealed to all to help the country in tackling the pestilence. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X