ഫോൺ‌പേ വാലറ്റ് ബാലൻസ് എങ്ങനെ, എന്തിനെല്ലാം ഉപയോഗിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുപിഐ അല്ലെങ്കിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് മുമ്പത്തേക്കാൾ ആളുകളുടെ ജീവിതം എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. യുപിഐ അധിക ഫീസില്ലാതെ നിങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലുള്ള നിരവധി ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിലും, ഉപയോക്തൃ ഇടപാടുകൾ പൂർത്തിയാക്കാൻ അവയെല്ലാം ഒരേ യുപിഐ ഇന്റർഫേസാണ് ഉപയോഗിക്കുന്നത്. എന്നാൽ എന്താണ് ഫോൺ‌പെ വാലറ്റ് എന്നും ഈ വാലറ്റ് ബാലൻസ് എങ്ങനെ ഉപയോഗിക്കാമെന്നുമാണ് ഇവിടെ വിശദീകരിക്കുന്നത്.

 

എന്താണ് ഫോൺ‌പേ വാലറ്റ് ബാലൻസ്?
ഫോൺപേ വളരെക്കാലമായി നൽകി വരുന്ന ഒരു റഫറൽ പ്രോഗ്രാം നൽകി വരുന്നുണ്ട്. അതായത് നിങ്ങൾ റഫർ‌ ചെയ്‌ത സുഹൃത്ത് ഫോൺ‌പെ ആപ്ലിക്കേഷനിൽ എന്തെങ്കിലും ഇടപാടുകൾ നടത്തിയാൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലങ്ങളെല്ലാം ക്യാഷ്ബാക്കുകളുടെ രൂപത്തിലാണ്. അതിനർത്ഥം, അവ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ചേർക്കില്ല, പകരം അവ നിങ്ങളുടെ ഫോണപേ വാലറ്റിൽ ലഭിക്കും. അതുപോലെ, സ്വിഗ്ഗി, സൊമാറ്റോ, മറ്റ് ഷോപ്പിംഗ് സൈറ്റുകളിൽ ഫോൺ‌പെ ഉപയോഗിച്ച് പണമടയ്ക്കുമ്പോഴും നിങ്ങൾക്ക് നിരവധി തവണ ക്യാഷ്ബാക്കുകൾ ലഭിക്കും. ഈ ക്യാഷ്ബാക്കുകളും നിങ്ങളുടെ വാലറ്റിൽ നിക്ഷേപിക്കും.

 

സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂസുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂ

ഫോൺ‌പേ വാലറ്റ് ബാലൻസ് എങ്ങനെ, എന്തിനെല്ലാം ഉപയോഗിക്കാം?

പ്രധാനപ്പെട്ട മറ്റൊരു കാര്യം, നിങ്ങളുടെ വാലറ്റ് ബാലൻസ് ബാങ്ക് അക്കൌണ്ടിലേക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം ഇതായിരിക്കും. അപ്പോൾ ഈ ബാലൻസ് എന്തുചെയ്യും?

ഫോൺ‌പേ വാലറ്റ് ബാലൻസ് എങ്ങനെ ഉപയോഗപ്പെടുത്താം?
വിവിധ തരത്തിലുള്ള ഓൺലൈൻ ഇടപാടുകൾക്ക് നിങ്ങൾക്ക് ഈ ബാലൻസ് ഉപയോഗിക്കാവുന്നതാണ്. അതായത് റീചാർജുകൾ ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള ഓൺലൈൻ ഓർഡറുകൾക്ക് പണമടയ്ക്കുന്നതിനും സ്വിഗ്ഗി, ഫുഡ്പാണ്ട, ബുക്ക് മൈ ഷോ എന്നിവയ്‌ക്ക് പണം അടയ്ക്കുന്നതിനും നിങ്ങളുടെ ഫോൺപേ ബാലൻസ് ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ ബാലൻസ് പിൻവലിക്കാൻ കഴിയില്ലെന്ന് മാത്രം. 

എന്നാൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ ഫോൺ‌പേ ഡിജിറ്റൽ എടി‌എം സേവനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ ഫോൺ‌പേ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ 'പിൻവലിക്കൽ' ബട്ടണിൽ ക്ലിക്ക് ചെയ്തി ഡിജിറ്റൽ പണം (വാലറ്റ് ബാലൻസ്) പണമായി മാറ്റാൻ കഴിയും.

ഇന്റര്‍നെറ്റും സ്മാര്‍ട്ടഫോണും വേണ്ട; മൊബൈല്‍ വാലറ്റുമായി എസ്ബിഐ-ബിഎസ്എന്‍എല്‍ 

English summary

how to use phonepe wallet balance | ഫോൺ‌പേ വാലറ്റ് ബാലൻസ് എങ്ങനെ, എന്തിനെല്ലാം ഉപയോഗിക്കാം?

Here's what's called the phonepe wallet and how to use this wallet balance. Read in malayalam.
Story first published: Tuesday, March 10, 2020, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X