പ്രവേശന സമയത്ത് മിക്ക സ്കൂളുകളും കുട്ടികളുടെ ആധാർ കാർഡ് ആവശ്യപ്പെടാറുണ്ട്. സാധാരണയായി, നഴ്സറി പ്രവേശനത്തിനുള്ള അപേക്ഷാ സമയം എല്ലാ വർഷവും ഡിസംബറിൽ അവസാനിക്കുകയും പ്രവേശനം ജനുവരി മധ്യത്തിൽ ആരംഭിക്കുകയും ചെയ്യും. ഈ സമയത്തെ തിരക്ക് ഒഴിവാക്കാനായി നിങ്ങൾ കുട്ടികളുടെ ആധാർ എടുത്തിട്ടില്ലെങ്കിൽ ഇത് എത്രയും വേഗം ചെയ്യുന്നതാണ് നല്ലത്.
അറിയേണ്ട കാര്യങ്ങൾ
ഏത് പ്രായത്തിലുള്ളവർക്കും ആധാറിനായി അപേക്ഷിക്കാം. ജനിച്ച് ദിവസങ്ങൾ മാത്രമായ കുട്ടികൾക്ക് വരെ ആധാറിനായി അപേക്ഷിക്കാം. നിങ്ങളുടെ കുട്ടിയുടെ ആധാറിനായി അപേക്ഷിക്കുന്നതിന് നിങ്ങൾ അറിയേണ്ട മുഴുവൻ വിശദാംശങ്ങളും ഇതാ..
എൻറോൾ ചെയ്യുന്നതെങ്ങനെ?
ഒരു കുട്ടിക്ക് ആധാർ എടുക്കുന്ന പ്രക്രിയ മുതിർന്നയാൾക്ക് ആധാർ ലഭിക്കുന്നതിന് സമാനമാണ്. കുട്ടിക്കൊപ്പം മാതാപിതാക്കൾക്ക് അടുത്തുള്ള ആധാർ കെയർ സെന്റർ സന്ദർശിച്ച് ഫോം പൂരിപ്പിക്കാം. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക്സ് എടുക്കില്ല. അവരുടെ മാതാപിതാക്കളുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ഡെമോഗ്രാഫിക് വിവരങ്ങളുടെയും ഫോട്ടോയുടെയും അടിസ്ഥാനത്തിലാണ് അവരുടെ യുഐഡി തയ്യാറാക്കുന്നത്.
ആധാറിൽ കുട്ടികളുടെ ബയോമെട്രിക് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
കുട്ടിക്ക് 5 വയസ്സിന് മുകളിലാണെങ്കിൽ, ആധാറിനായി അവരുടെ സ്വന്തം ബയോമെട്രിക്സ് എടുക്കണം. ഓരോ കുട്ടിക്കും 5 അല്ലെങ്കിൽ 15 വയസ്സ് തികയുമ്പോൾ പത്ത് വിരലുകൾ, കണ്ണുകളിലെ ഐറിസ്, ഫോട്ടോ എന്നിവ അടങ്ങുന്ന ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അപ്‌ഡേറ്റ് സൌജന്യമായി ചെയ്യാം.
കുട്ടിയുടെ ആധാറിനായി അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
നിങ്ങൾക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുട്ടിയുടെ സ്കൂൾ ഫോട്ടോ ഐഡി കാർഡ്, കുട്ടിയുടെ മാതാപിതാക്കളുടെ ആധാർ കാർഡ് വിശദാംശങ്ങൾ, നിങ്ങളുടെ കുട്ടിയുടെ ആധാറിനായി അപേക്ഷിക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളുടെ വിലാസം, ഐഡി കാർഡ് എന്നിവയും ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
