പേഴ്സണൽ ലോൺ വേണോ? യോഗ്യത മുതൽ ആവശ്യമായ രേഖകൾ വരെ അറിഞ്ഞിരിക്കേണ്ടതെല്ലാം...

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോണുകൾ സഹായിക്കും. ഈടില്ലാതെ വളരെ എളുപ്പത്തിൽ ലോൺ കിട്ടുമെന്നതാണ് ഇവയുടെ പ്രത്യേകത. പേഴ്സണൽ ലോൺ എടുക്കുമ്പോൾ ക്രെഡിറ്റ് സ്കോർ, പലിശ നിരക്ക്, ലോൺ നിബന്ധനകൾ, തിരിച്ചടവ് ഷെഡ്യൂൾ തുടങ്ങി പ്രധാനമായും ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്.

25000 നിക്ഷേപിച്ച് 8 കോടി നേടാൻ എത്ര വർഷമെടുക്കും? ചിട്ടിയേക്കാൾ മികച്ചതോ എസ്ഐപി?

പേഴ്സണൽ ലോൺ എങ്ങനെ ലഭിക്കും?

ഡിജിറ്റൽ ബാങ്കിങ്ങിന്റെ കാലഘട്ടത്തിൽ പേഴ്സണൽ ലോണുകൾ വേഗത്തിൽ ലഭിക്കും. ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഉടനടി പ്രീ-അപ്രൂവ്ഡ് പോഴ്സണൽ ലോണുകൾ പോലും നൽകുന്നുണ്ട്. എന്നാൽ, ചില ധനകാര്യ സ്ഥാപനങ്ങൾ ആവശ്യമുള്ള പണം, ക്രെഡിറ്റ് യോഗ്യത പോലുള്ള മറ്റ് ഘടകങ്ങൾ അനുസരിച്ച് പേഴ്സണൽ ലോൺ പ്രോസസ്സ് ചെയ്യുന്നതിന് 2-4 മണിക്കൂർ വരെ എടുക്കാം.

പേഴ്സണൽ ലോൺ വേണോ? യോഗ്യത മുതൽ ആവശ്യമായ രേഖകൾ വരെ അറിഞ്ഞിരിക്കേണ്ടതെല്ലാം...

നല്ല ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ പേഴ്സണൽ ലോൺ ലഭിക്കുന്നത് വളരെ എളുപ്പമാണ്. ബാങ്കുകളുടെ ആപ്പ് വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പേഴ്സണൽ ലോണിന് അപേക്ഷിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. മണികൺട്രോൾ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പേഴ്സണൽ ലോണിന് എളുപ്പത്തിൽ അപേക്ഷിക്കാം. ലെൻഡിംഗ് പാർട്ണർമാരുമായി കൈകോർത്ത് മണികൺട്രോൾ ആപ്പ് ഒന്നിലധികം പേഴ്സൺ ലോൺ ഓഫറുകൾ ഉപഭോക്താക്കൾക്ക് മുന്നിലേക്കെത്തിക്കുന്നു. 100% പേപ്പർ രഹിത പ്രക്രിയയിൽ നിങ്ങൾക്ക് വായ്പകൾക്ക് അപേക്ഷിക്കാം. വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 12% മുതൽ ആരംഭിക്കുന്നു.

പേഴ്സണൽ ലോൺ അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

വരുമാനവും തിരിച്ചടവ് ശേഷിയും: പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ പരിശോധിക്കുന്ന ആദ്യ വശങ്ങളിലൊന്ന് അപേക്ഷകന്റെ വരുമാനമാണ്. പ്രതിമാസം ലോൺ തിരിച്ചടവിനുള്ള അപേക്ഷകന്റെ വരുമാന ശേഷിയാണ് ഇതിലൂടെ പരിശോധിക്കുന്നത്. ജോലിക്കാരായ അപേക്ഷകർക്ക്, പ്രതിമാസം കുറഞ്ഞത് 15,000 രൂപ മുതൽ 25,000 രൂപ വരെ വരുമാനം ആവശ്യമാണ്. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ഇത് കൂടുതലായിരിക്കാം. വായ്പ നൽകുന്നയാളെയും നിങ്ങൾ അപേക്ഷിക്കുന്ന ലോൺ തുകയും അടിസ്ഥാനമാക്കി വരുമാന മാനദണ്ഡം വ്യത്യാസപ്പെടാം.

ക്രെഡിറ്റ് സ്കോർ: പേഴ്സണൽ ലോൺ യോഗ്യതയുടെ മറ്റൊരു നിർണായക ഘടകമാണ് ക്രെഡിറ്റ് സ്കോർ. 700 അല്ലെങ്കിൽ അതിനു മുകളിലുള്ള സ്‌കോർ ആണ് നോക്കുന്നത്. 750-ഉം അതിനുമുകളിലും ഉള്ള ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ പേഴ്സണൽ ലോൺ എളുപ്പത്തിൽ ലഭിക്കും.

പ്രായം: ജോലിക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രായ മാനദണ്ഡം വ്യത്യസ്തമാണ്. ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് സാധാരണയായി 18 നും 60 നും ഇടയിലാണ് പ്രായം. അതേസമയം 21 മുതൽ 65 വയസ്സ് വരെ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാം.

പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ വേണമെങ്കിൽ നിങ്ങൾ എത്ര രൂപ നിക്ഷേപിക്കണം?

തൊഴിലും ജോലി സ്ഥിരതയും: ജോലിക്കാരായ അപേക്ഷകർക്ക് ജോലി സ്ഥിരത മറ്റൊരു പ്രധാന ഘടകമാണ്. കുറഞ്ഞത് ഒരു വർഷത്തെ ജോലി സ്ഥിരയാണ് പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ യോഗ്യതയായി കണക്കാക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്, ബിസിനസിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ആവശ്യമാണ്.

തൊഴിലുടമയുടെ പ്രൊഫൈൽ: അപേക്ഷകന്റെ തൊഴിലുടമയോ ബിസിനസ് പശ്ചാത്തലമോ ലോൺ യോഗ്യതയെ സ്വാധീനിച്ചേക്കാം. പ്രശസ്തമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പേഴ്സണൽ ലോൺ എളുപ്പക്കിൽ ലഭിക്കാൻ സാധ്യതയുണ്ട്.

ഐഡന്റിറ്റി പ്രൂഫ്: നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് സാധാരണയായി ഒരു പാൻ കാർഡോ ആധാർ കാർഡോ ആവശ്യമാണ്.

വിലാസത്തിനുള്ള തെളിവ്: സമീപകാല യൂട്ടിലിറ്റി ബില്ലുകൾ (ഇലക്ട്രിസിറ്റി അല്ലെങ്കിൽ വാട്ടർ ബിൽ) അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള രേഖകൾ വിലാസത്തിനുള്ള തെളിവായി സ്വീകരിക്കും.

വരുമാന തെളിവ്: സാലറി സ്ലിപ്പുകൾ അല്ലെങ്കിൽ ആദായ നികുതി റിട്ടേണുകൾ (സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്) വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ സാമ്പത്തിക ശേഷി കാണിക്കാൻ സഹായിക്കുന്നു.

ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ: നിങ്ങളുടെ സാമ്പത്തിക സ്ഥിരതയും ചെലവ് ശീലങ്ങളും വിലയിരുത്തുന്നതിന് കഴിഞ്ഞ മൂന്ന് മുതൽ ആറ് മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പലരും ആവശ്യപ്പെടാറുണ്ട്.

മ്യൂച്വൽ ഫണ്ടിൽ കോടികൾ സമ്പാദിച്ച് പ്രിയങ്കാ ​ഗാന്ധി; മാറ്റത്തിനൊപ്പം നേട്ടവുമായി കോൺ​ഗ്രസ് നേതാവ്

പേഴ്സണൽ ലോണിനുള്ള യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം

ഉയർന്ന ക്രെഡിറ്റ് സ്കോർ: ക്രെഡിറ്റ് സ്കോർ 700 അല്ലെങ്കിൽ അതിനു മുകളിലുള്ളതും 750 ന് മുകളിലുള്ളതും പേഴ്സണൽ ലോൺ എളിപ്പത്തിൽ കിട്ടുന്നതിന് സഹായിക്കും. ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ ഇഎംഐകളും സമയബന്ധിതമായി അടയ്ക്കുന്നതിലൂടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം.

ഒരു സഹ-അപേക്ഷകനെ പരിഗണിക്കുക: പങ്കാളിയോ രക്ഷിതാവോ പോലുള്ള ഒരു സഹ-അപേക്ഷകനെ ചേർക്കുന്നത്, വായ്പ നൽകുന്നയാൾ സംയുക്ത അപേക്ഷകൾ അനുവദിക്കുകയാണെങ്കിൽ, യോഗ്യത മെച്ചപ്പെടുത്താൻ കഴിയും. ഒരു സഹ-അപേക്ഷകനോടൊപ്പം, കടം കൊടുക്കുന്നവർ സംയുക്ത ക്രെഡിറ്റ് സ്‌കോറുകളും വരുമാന നിലവാരവും കണക്കിലെടുക്കുന്നു.

സ്ഥിരം തൊഴിൽ: കടം കൊടുക്കുന്നവർക്ക് തൊഴിൽ സ്ഥിരത നിർണായകമാണ്. ഇടയ്ക്കിടെയുള്ള ജോലി മാറുന്നത് അസ്ഥിരതയെ സൂചിപ്പിക്കാം, ഇത് വായ്പ അനുവദിക്കുന്നതിൽ നിന്ന് കടം കൊടുക്കുന്നവരെ പിന്തിരിപ്പിച്ചേക്കാം. ഒരു ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ഥിരമായ ഒരു തൊഴിൽ ചരിത്രം കാണിക്കുന്നത് പ്രയോജനകരമാണ്.

ഒന്നിലധികം ലോൺ അപേക്ഷകൾ: ഒരു ചെറിയ കാലയളവിനുള്ളിൽ ഒന്നിലധികം വായ്പാ ദാതാക്കൾക്ക് ലോണിനായി അപേക്ഷിക്കുന്നത് വായ്പകൾക്കുള്ള അംഗീകാര സാധ്യതകൾ കുറയ്ക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X