കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തങ്ങളുടെ സേവനങ്ങളുടെ ഭാഗമാകുന്ന ഉപഭോക്താക്കള്‍ക്ക് പല ബ്രാന്‍ഡുകളും വിവിധ തരത്തിലുള്ള പാരിതോഷികങ്ങള്‍ നല്‍കാറുണ്ട്. ക്യാഷ്ബാക്കുകള്‍, കൂപ്പണുകള്‍, ഡിസ്‌കൗണ്ടുകള്‍ എന്നിവ ഇതിനുദാഹരണം. സേവനങ്ങള്‍ ഉപഭോക്താക്കള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ മിക്ക ബ്രാന്‍ഡുകളും അവലംബിക്കുന്ന മാര്‍ക്കറ്റിങ്, അഡ്വര്‍ടൈസിങ് തന്ത്രങ്ങളാണിവ. ബിസ്‌കറ്റ് പാക്കറ്റുകള്‍, ബബിള്‍ ഗം പാക്കറ്റുകള്‍ തുടങ്ങിവയില്‍ സ്‌ക്രാച്ച് കോഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യ രീതികള്‍ക്ക് തൊണ്ണൂറുകളില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു. ചെറിയ ക്യാഷ് പ്രൈസുകളില്‍ തുടങ്ങി വമ്പന്‍ സമ്മാനങ്ങള്‍ വരെ ഇത്തരം സ്‌ക്രാച്ച് കോഡുകള്‍ മുഖാന്തരം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.

 

മൊബൈല്‍ ആപ്പുകള്‍

രണ്ട് ദശകങ്ങള്‍ക്കിപ്പുറം ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഇത്തരം പാരിതോഷികങ്ങള്‍ പാടെ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വരവാണ് ഈ മാറ്റങ്ങളില്‍ പ്രധാന പങ്കും വഹിക്കുന്നത്. ക്യാഷ് റിവാര്‍ഡുകള്‍, കൂപ്പണുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങി പല തരത്തിലുള്ള വാഗ്ദാനങ്ങളുമായെത്തുന്ന നിരവധി ആപ്പുകള്‍ ഇന്നു നിലവിലുണ്ട്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടി വരിക സര്‍വ്വേകള്‍ക്ക് ഉത്തരം നല്‍കുക, പരസ്യ വിഡിയോ കാണുക, ക്വിസ് മത്സരങ്ങളില്‍ പങ്കാളിയാവുക മുതലായവയായിരിക്കും. നിയമാനുസൃതമായുള്ള ഈ വ്യവസായം 2017 -ല്‍ നാല് ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2022 -ഓടെ ഏഴ് ബില്യണ്‍ ഡോളറിലേക്ക് ഈ വ്യവസായം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാ അത്തരത്തിലുള്ള ആറ് ആപ്പുകള്‍.

ഗൂഗിള്‍ ഒപ്പിനിയന്‍ റിവാര്‍ഡ്‌സ്

ഗൂഗിള്‍ ഒപ്പിനിയന്‍ റിവാര്‍ഡ്‌സ്

ഇന്റര്‍നെറ്റ് വമ്പന്മാരായ ഗൂഗിള്‍ കുടുംബത്തില്‍ നിന്നുള്ള ആപ്ലിക്കേഷനാണിത്. ഗൂഗിളിന്റെ തന്നെ ഉത്പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി കമ്പനി ചോദിക്കുന്ന ചോദ്യങ്ങളില്‍ ആറ് മുതല്‍ പത്തെണ്ണത്തിന് നിങ്ങള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിന് കമ്പനി ഗൂഗിള്‍ പ്ലേ ക്രെഡിറ്റ് സമ്മാനമായി നല്‍കും. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ പര്‍ച്ചേസ് നടത്താവുന്നതാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് പേപാല്‍ ക്രെഡിറ്റായിട്ടാവും റിവാര്‍ഡ് ലഭിക്കുക. പത്ത് മില്യണില്‍പ്പരം ഡൗണ്‍ലോഡാണ് ഈ ആപ്പിനുള്ളത്.

ടാസ്‌ക് ബക്ക്‌സ്

ടാസ്‌ക് ബക്ക്‌സ്

പുത്തന്‍ ആപ്പുകള്‍ ഉപോഗിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് നിങ്ങളെങ്കില്‍ ടാസ്‌ക് ബക്ക്‌സിനെ കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിദിനം 160 -ല്‍പ്പരം ബ്രാന്‍ഡുകളുടെ ആപ്പുകള്‍ ഉപയോഗിക്കാം, നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം, ഇതിലൂടെ പോയിന്റുകള്‍ നേടാം എന്നതാണ് ടാസ്‌ക് ബക്ക്‌സിന്റെ സവിശേഷത. ഈ പോയിന്റുകള്‍ പെയ്ടിഎം അല്ലെങ്കില്‍ മൊബിക്വിക് എന്നിവയിലൂടെ നിങ്ങള്‍ക്ക് റിഡീം ചെയ്യാവുന്നതുമാണ്. ചിലപ്പോള്‍ പ്രീ പെയ്ഡ് - പോസ്റ്റ് പെയ്ഡ് മൊബൈല്‍ റീച്ചാര്‍ജുകള്‍, സൗജന്യ ഡാറ്റ പായ്ക്ക് എന്നിവയാിരിക്കും റിവാര്‍ഡുകള്‍. ക്വിസ് മത്സരങ്ങളിലൂടെ ഓരോ മണിക്കൂറിലും പെയ്ടിഎം ക്യാഷ് നേടാമെന്നുള്ളതും ഈ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്.

പെയ്ട്യൂണ്‍സ്

പെയ്ട്യൂണ്‍സ്

നിങ്ങളുടെ ഫോണിലെ പഴയ റിങ്‌ടോണ്‍ മാറ്റി പുത്തനൊരെണ്ണം സെറ്റ് ചെയ്താലോ? എങ്കില്‍ വരൂ പെയ്ട്യൂണിലേക്ക്. പുതിയ ആഡ് ജിങ്കിളുകളോട് കൂടി നിങ്ങളുടെ റിങ്‌ടോണ്‍ കസ്റ്റമൈസ് ചെയ്യാന്‍ സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് പെയ്ട്യൂണ്‍സ്. ഇത്തരത്തില്‍ നിങ്ങള്‍ കസ്റ്റമൈസ് ചെയ്തതിന് ശേഷം നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓരോ ഇന്‍കമിങ് കോളിനും സൗജന്യ റീച്ചാര്‍ജ് നേടാവുന്നതാണ്. നിങ്ങള്‍ കോള്‍ എടുക്കുമ്പോഴാവും പോയിന്റുകള്‍ ലഭിക്കുക. ഈ റീച്ചാര്‍ജ് ക്രെഡിറ്റുകള്‍ ഏതെങ്കിലും മൊബൈല്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍ വഴി റിഡീം ചെയ്യാവുന്നതാണ്.

ഫോപ്

ഫോപ്

ലോകത്തെ വിവിധ ബ്രാന്‍ഡുകള്‍ക്കും വ്യക്തികള്‍ക്കും ചിത്രങ്ങള്‍ വില്‍പ്പന ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഫോപ്. നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫോപിലൂടെ ആവശ്യക്കാര്‍ക്ക് വില്‍ക്കാം. ഇതിലൂടെ ലഭിക്കുന്ന ഫോപ് കോയിനുകള്‍ പെയ്പാല്‍ ക്രെഡിറ്റായി കണ്‍വേര്‍ട് ചെയ്യാം. എന്നാല്‍, ഫില്‍റ്ററുകള്‍ ഉപയോഗിക്കരുത് എന്ന വ്യവസ്ഥ ഫോപില്‍ നിലവിലുണ്ട്.

ഓഡീസ്

ഓഡീസ്

മികച്ച ബ്രൗസിങ് അനുഭൂതി ലഭ്യമാവാന്‍ ഫോണില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍, പരസ്യ വീഡിയോ കാണുന്നതിലൂടെ നിങ്ങള്‍ക്ക് വരുമാനം നേടാനാവുമെങ്കില്‍ അതിനൊരു ഉത്തമ ഉദാഹരണമാണ് ഓഡീസ്. നിങ്ങള്‍ കാണുന്ന ഓരോ പരസ്യ വീഡിയോയ്ക്കും ക്യാഷ്, ഫ്രീ റൈഡ് ഷെയറിങ് പോയിന്റ്, മെട്രോ കാര്‍ഡ് ടോപ്പ് - അപ്പ് എന്നിവ സമ്മാനമായി ലഭിക്കും. നിങ്ങളുടെ പാരിതോഷികങ്ങള്‍ സാമൂഹ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവസരവും ഓഡീസ് ലഭ്യമാക്കുന്നു.

സ്വാഗ്ബക്ക്‌സ്

സ്വാഗ്ബക്ക്‌സ്

സര്‍വ്വേയില്‍ പങ്കെടുക്കുന്നതിലൂടെ ആമസോണ്‍, സ്റ്റാര്‍ബക്ക്‌സ്, ഫ്രീചാര്‍ജ്, പെയ്പാല്‍ തുടങ്ങിയവയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണ് സ്വാഗ്ബക്ക്‌സ്. സര്‍വ്വേയുടെ ദൈര്‍ഘ്യം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിന് അനുസൃതമായിട്ടാവും റിവാര്‍ഡ് ലഭിക്കുന്നത്. പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ രണ്ട് സ്വാഗ്ബക്ക്‌സ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 500 സ്വാഗ്ബക്ക്‌സ് നേടിയാല്‍ നിങ്ങള്‍ക്ക് അഞ്ച് ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് കരസ്ഥമാക്കാം.

English summary

make money through these mobile apps | കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴി

make money through these mobile apps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X