പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാര്‍ വാങ്ങുകയെന്നത് അതിന്റെ ബ്രാന്‍ഡും മോഡലും മാത്രം നോക്കി തീരുമാനിക്കേണ്ട ഒന്നല്ല, മറിച്ച് നിങ്ങളുടെ ഉപയോഗ രീതിയും ആവശ്യവും കൂടി നോക്കിയാണ് അനുയോജ്യമായ കാര്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ ഒരു കാര്‍ വാങ്ങുന്നതിനായി വായ്പയെടുക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, പുതിയ കാര്‍ വാങ്ങണോ അതോ ഉപയോഗിച്ച കാര്‍ വാങ്ങണോ എന്ന് കൂടി തീരുമാനിക്കേണ്ടതുണ്ട്. പുതിയ കാര്‍ വാങ്ങിക്കാനുള്ള വായ്പയും ഉപയോഗിച്ച അഥവാ യൂസ്ഡ് കാര്‍ വാങ്ങാനുള്ള വായ്പയും തമ്മില്‍ വ്യത്യാസമുണ്ട് എന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. ഇവ രണ്ടിലും നിങ്ങള്‍ കാര്‍ വായ്പയ്ക്ക് യോഗ്യത നേടിയിട്ടുണ്ടോ എന്നാദ്യം കണ്ടെത്തേണ്ടതുണ്ട്. സാധാരണഗതിയില്‍ ബാങ്കുകള്‍ മൂന്ന് തരം കാര്‍ വായ്പകളാണ് വാഗ്ദാനം ചെയ്യുന്നത് — പുതിയ കാര്‍ വായ്പകള്‍, ഉപയോഗിച്ച കാര്‍ വായ്പകള്‍, കാറുകള്‍ക്കെതിരായ വായ്പകള്‍. ഒരു പുതിയ കാര്‍ വായ്പ ലഭിക്കുന്നത് എളുപ്പമാണ്. ഇവ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, ഒരു ഉപയോഗിച്ച/ യൂസ്ഡ് കാര്‍ വാങ്ങാനുള്ള വായ്പ ഉയര്‍ന്ന പലിശനിരക്ക് വഹിക്കുന്നു. വായ്പയെടുത്ത് കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിന് മുന്‍പേ, ഈ രണ്ട് തരത്തിലുള്ള വായ്പകളുടെയും ഗുണങ്ങളും ദോഷങ്ങളും നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

 

1

പുതിയ കാര്‍ വായ്പയുടെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍:

പുതിയ കാറുകള്‍ വാങ്ങുന്നതിനുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ വളരെയേറെ താല്‍പ്പര്യപ്പെടുന്നതിനാല്‍ ഇവ ലഭിക്കുന്നത് വളരെ എളുപ്പമാണ്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം പുത്തന്‍ കാറിന്റെ കാര്യത്തില്‍ നിര്‍മ്മാതാവിന്റെ വാറന്റി സംബന്ധിച്ച കാര്യങ്ങളില്‍ റിസ്‌ക് കുറവാണ്. ആയതിനാല്‍ ബാങ്കുകള്‍ കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90% വരെ പുതിയ കാറിന് വായ്പയായി വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വായ്പ തുക കാരണം ഡൗണ്‍പേയ്‌മെന്റിനായി നിങ്ങള്‍ കുറച്ച് നല്‍കണം. കൂടാതെ, പുതിയ കാര്‍ വായ്പയ്ക്ക് പലിശയും കുറവാണെന്നത് ശ്രദ്ധേയം. ഈ വായ്പകള്‍ 5-7 വര്‍ഷ കാലാവധിയില്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ മാസതവണ പേയ്‌മെന്റ് ശേഷി അനുസരിച്ച് നിങ്ങള്‍ക്ക് കാലാവധി തീരുമാനിക്കാം. പുത്തന്‍ കാര്‍ വാങ്ങാനുള്ള വായ്പയുടെ പലിശനിരക്ക് 7.90% മുതല്‍ ആരംഭിക്കുന്നു.

2

ദോഷങ്ങള്‍:

ഒരു പുതിയ കാര്‍ വാങ്ങുന്നത് ഇന്‍ഷുറന്‍സിന്റെ അധിക ചെലവാണുണ്ടാക്കുന്നത്. പുതിയ കാര്‍ ഇന്‍ഷുറന്‍സിനുള്ള പ്രീമിയം പഴയ കാറുകളെക്കാള്‍ കൂടുതലാണെന്നതും ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. അതിനാല്‍, പുതിയ കാര്‍ വായ്പയുടെ പലിശ നിരക്ക് കുറവാണെങ്കില്‍പ്പോലും, നിങ്ങള്‍ ഇന്‍ഷുറന്‍സ് ചെലവ് കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം ചെലവ് വര്‍ദ്ധിക്കും.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം 12 മടങ്ങ് വര്‍ധിച്ചു: ഗ്ലോബല്‍ ഡാറ്റ

3

ഉപയോഗിച്ച/ യൂസ്ഡ് കാര്‍ വായ്പയുടെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍:

ഉപയോഗിച്ച കാറിന്റെ വില ഒരു പുത്തന്‍ കാറിനെക്കാള്‍ കുറവായതിനാല്‍, മൊത്തത്തിലുള്ള വായ്പ തുകയും ഇന്‍ഷുറന്‍സ് ചെലവും താരതമ്യേന കുറവായിരിക്കും. കൂടാതെ, കാര്‍ ഇന്‍ഷുറന്‍സിന്റെ പുതുക്കല്‍ പ്രീമിയവും കുറവായിരിക്കും. കാറിന്റെ പഴക്കം അനുസരിച്ച് ഉപയോഗിച്ച കാറുകള്‍ക്കായി ബാങ്കുകള്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു.

4

ദോഷങ്ങള്‍:

ഉപയോഗിച്ച കാറിന്റെ കാര്യത്തിലാവട്ടെ, ബാങ്കുകള്‍ കാറിന്റെ മൂല്യത്തിന്റെ 80% വരെ വായ്പയായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോഗിച്ച കാര്‍ വായ്പയുടെ പലിശ നിരക്ക് പുതിയ കാര്‍ വായ്പകളെക്കാള്‍ 200-700 ബേസിസ് പോയിന്റുകള്‍ കൂടുതാണ്. നിലവില്‍ ഉപയോഗിച്ച കാര്‍ വായ്പകള്‍ക്ക് ബാങ്കുകള്‍ 10-17 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു.

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെ


English summary

new vs old car loan details here, which one you should select | പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

new vs old car loan details here, which one you should select ?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X