പാസ്പോർട്ട് പുതുക്കാറായോ? കാലാവധി തീരും മുമ്പ് ഇനി എസ്എംഎസ് മുന്നറിയിപ്പ് എത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരവധി ആളുകൾ കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓർമ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഉടമകൾക്ക് എസ്എംഎസായി അയയ്ക്കാൻ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എസ്എംഎസ്

എസ്എംഎസ്

ബന്ധപ്പെട്ട പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് എസ്എംഎസുകൾ അയയ്ക്കും. ഒന്ന് 9 മാസത്തിന് മുമ്പും മറ്റൊന്ന് കാലാവധി അവസാനിക്കുന്നതിന് 7 മാസത്തിന് മുമ്പും. എസ്എംഎസിന്റെ അയയ്ക്കുന്നതിന്റെ ഭാഗമായി, പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ www.passportindia.gov.in എന്ന വെബ്‌സൈറ്റിനെക്കുറിച്ചും പൗരന്മാരെ അറിയിക്കുന്നുണ്ട്.

സന്ദേശം ഇങ്ങനെ

സന്ദേശം ഇങ്ങനെ

പാസ്‌പോർട്ട് പുതുക്കലിനായി സാധാരണ അയയ്ക്കുന്ന എസ്എംഎസ് സന്ദേശം ഇപ്രകാരമാണ്: "Dear Passport Holder, Your Passport KXXXX949 will expire on XX-Feb-20. Apply reissue at www.passportindia.gov.in or mPassport Seva App. Please ignore, if applied".

പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ സൂക്ഷിക്കുക; ഈ വെബ്സൈറ്റുകൾ തട്ടിപ്പാണ്പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ സൂക്ഷിക്കുക; ഈ വെബ്സൈറ്റുകൾ തട്ടിപ്പാണ്

ആറുമാസത്തെ സാധുത

ആറുമാസത്തെ സാധുത

മിക്ക രാജ്യങ്ങളും കുറഞ്ഞത് ആറുമാസത്തെ സാധുതയില്ലാത്ത പാസ്‌പോർട്ടുകളുമായി യാത്ര ചെയ്യാൻ ആളുകളെ അനുവദിക്കില്ല. എന്നാൽ യാത്രക്കാർ പലപ്പോഴും അവരുടെ പാസ്‌പോർട്ട് കാലഹരണപ്പെടാൻ പോകുന്നത് അവരുടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ അവസാന നിമിഷം മാത്രമേ മനസ്സിലാക്കാറുള്ളൂ.

പാസ്‌പോര്‍ട്ടിനായി ഇനി അധികം കാത്തിരിക്കേണ്ട; 24 മണിക്കൂറില്‍ തത്കാല്‍ പാസ്‌പോര്‍ട്ട്പാസ്‌പോര്‍ട്ടിനായി ഇനി അധികം കാത്തിരിക്കേണ്ട; 24 മണിക്കൂറില്‍ തത്കാല്‍ പാസ്‌പോര്‍ട്ട്

കാലാവധി

കാലാവധി

പ്രായപൂർത്തിയായവർക്കുള്ള സാധാരണ പാസ്‌പോർട്ട് ഇഷ്യു ചെയ്ത തീയതി മുതൽ 10 വർഷത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ മറ്റൊരു 10 വർഷത്തേക്ക് പുതുക്കാനും കഴിയും, അതേസമയം പ്രായപൂർത്തിയാകാത്ത ഒരാളുടെ പാസ്‌പോർട്ടിന്റെ സാധുത അഞ്ച് വർഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ 18 വയസ്സ് തികയുന്നത് വരെ. ഇതിൽ ഏതാണോ ആദ്യം അതാകും കണക്കാക്കുക.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതാണെന്നറിയാമോ?ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതാണെന്നറിയാമോ?

English summary

പാസ്പോർട്ട് പുതുക്കാറായോ? കാലാവധി തീരും മുമ്പ് ഇനി എസ്എംഎസ് മുന്നറിയിപ്പ് എത്തും

Since many people forget to renew their passports on time, the Passport Service Centers decided to send SMS to remind people before the expiry of their passport. Read in malayalam.
Story first published: Tuesday, January 28, 2020, 14:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X