ഈയാഴ്ച വില ഇടിയാവുന്ന ഓഹരി ഇതാ; ഷോര്‍ട്ട് സെല്‍ പരീക്ഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹ്രസ്വകാല വ്യാപാരത്തില്‍ ഏറ്റവുമധികം ട്രേഡര്‍മാര്‍ ആശ്രയിക്കുന്ന രീതികളിലൊന്നാണ് ബ്രേക്കൗട്ട്/ ബ്രേക്ക്ഡൗണ്‍ ടേഡിങ്. ഒരു ട്രെന്‍ഡില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് വ്യാപാരം ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. എപ്പോഴാണോ അടുത്തഘട്ടം ചാഞ്ചാട്ടത്തിന് തിരികൊളുത്തുന്നത് അല്ലെങ്കില്‍ കുതിക്കാനുള്ള ഉത്തേജനം ലഭിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് യഥാസമയം ആ ഓഹരിയില്‍ അനുയോജിച്ച വ്യാപാരതന്ത്രം സ്വീകരിക്കണം.

സമാനമായി കഴിഞ്ഞയാഴ്ച നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് ദുര്‍ബലത പ്രകടമാക്കുന്ന ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. 2006-ലാണ് തുടക്കം. ചെലവു കുറഞ്ഞ വിമാനയാത്രാ വിഭാഗത്തില്‍ ഇന്‍ഡിഗോ ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിമാനയാത്രാ വിപണിയുടെ 58 ശതമാനം വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. വിദേശത്തെ 26 നഗരങ്ങളിലേക്ക് ഉള്‍പ്പെടെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നു. പുതുതലമുറ വിമാനമായ എയര്‍ബസ് എ-320 നിയോയുടെ 142 എണ്ണം ഉള്‍പ്പെടെ ആകെ 279 വിമാനങ്ങളാണ് കമ്പനിക്ക് നിലവിലുള്ളത്.

Also Read: 2023-ല്‍ ഉയര്‍ന്ന ലാഭം നല്‍കാവുന്ന ഓഹരികളെ ഇപ്പഴേ എങ്ങനെ തിരിച്ചറിയാനാകും?Also Read: 2023-ല്‍ ഉയര്‍ന്ന ലാഭം നല്‍കാവുന്ന ഓഹരികളെ ഇപ്പഴേ എങ്ങനെ തിരിച്ചറിയാനാകും?

ശ്രദ്ധിക്കേണ്ട ഘടകം

ശ്രദ്ധിക്കേണ്ട ഘടകം

കഴിഞ്ഞ വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം ഇടിവ് നേരിട്ട് 1,794 രൂപയിലായിരുന്നു ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരിയുടെ ക്ലോസിങ്. നിര്‍ണായക സപ്പോര്‍ട്ട് നിലാവരമായ 1,800-നും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതികൂല ഘടകമാണിത്.

ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ കാള്‍ ഓപ്ഷനുകളുടെ 'ഓപ്പണ്‍ ഇന്ററസ്റ്റ്' പരിശോധിച്ചാല്‍ എടിഎം/ എടിഎം സമീപ സ്‌ട്രൈക്കുകളില്‍ ശക്തമായ തോതില്‍ 'റൈറ്റിങ്' കാണാനാകും. ഇത് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരിക്ക് ഹ്രസ്വകാലയളവില്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കയറാനുള്ള സാധ്യത പരിമിതപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു.

ലക്ഷ്യവില 1,625

ലക്ഷ്യവില 1,625

ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ (BSE: 539448, NSE : INDIGO) ഫ്യൂച്ചര്‍ കോണ്‍ട്രാക്ടില്‍ 1,780- 1,795 രൂപയ്ക്കും ഇടയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,625 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില വൈകാതെ ഇടിയാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,878 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് തുടരുന്നത്. ബെയറിഷ് സൂചനയാണിത്.

Also Read: ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 5 സ്‌മോള്‍ കാപ് കമ്പനികള്‍; നിങ്ങളുടെ കൈവശമുണ്ടോ?Also Read: ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 5 സ്‌മോള്‍ കാപ് കമ്പനികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

വിപണിയില്‍ ഇനിയെന്ത് ?

വിപണിയില്‍ ഇനിയെന്ത് ?

നിഫ്റ്റി സൂചികയില്‍ തുടരുന്ന പോസിറ്റീവ് ട്രെന്‍ഡ് ഈയാഴ്ചയും തുടര്‍ന്നേക്കും. ആദ്യ പകുതിയില്‍ സൂചിക സ്ഥിരതയാര്‍ജിക്കലിന്റെ പാത പിന്തുടര്‍ന്നാലും ക്രമേണ ഉയര്‍ന്ന നിലവാരത്തിലേക്കുള്ള കുതിപ്പിനുള്ള ശ്രമം നടത്തും. 17,450 നിലവാരം ശക്തിയോടെ ഭേദിക്കാനായാല്‍ 18,000/ 18,100 നിലവാരത്തിലേക്ക് നിഫ്റ്റി കുതിക്കും. അതേസമയം 17,200 നിലവാരത്തിലാണ് സൂചികയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖലയെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share share market trading
English summary

Short Sell Call On Interglobe Aviation Stock As Breakdown All Important Support Levels | പക്കാ ടെക്‌നിക്കല്‍! ഈയാഴ്ച വില ഇടിയാവുന്ന ഓഹരി ഇതാ; ഷോര്‍ട്ട് സെല്‍ പരീക്ഷിക്കാം

Short Sell Call On This Mid Cap Stock As Breakdown All Important Support Levels. Check Target Price And Stop Loss Levels. Read In Malayalam.
Story first published: Sunday, October 9, 2022, 18:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X