വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുണ്ടോ? എങ്കിൽ തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപരിപഠനം പൂർത്തിയാക്കാൻ പണമില്ലാതെ പ്രതിസന്ധിയിലായവർക്ക് ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും നിലവിൽ വിദ്യാഭ്യാസ വായ്‌പ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം ചെലവേറിയതായിത്തീർന്നതിനാലാണ് സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ആളുകൾ വിദ്യാഭ്യാസ വായ്‌പകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. ഇന്ത്യയിലും വിദേശത്തുമായി ഉന്നത പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതാമാനവും വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കുന്നവരാണ്. വിദ്യാഭ്യാസ ചിലവിന് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് സേവനമായാണ് ബാങ്കുകൾ പലപ്പോഴും വിദ്യാഭ്യാസ വായ്‌പകളെ കാണാറുള്ളത്. അതിനാൽ തന്നെ വ്യക്തിഗത വായ്‌പയ്‌ക്ക് സമാനമായ നിരക്കിലാണ് വിദ്യാഭ്യാസ വായ്‌പകൾക്കും പലിശ ഈടാക്കാറുള്ളത്.

 

വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് ചിലവ് കുറയ്ക്കുന്നതിനുള്ള ചില വഴികൾ;


1

കൊളാറ്ററൽ സെക്യൂരിറ്റി വായ്‌പ:

മിക്ക ബാങ്കുകളും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വിദ്യാഭ്യാസ വായ്പ എടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ട്. എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റി ഉപയോഗിച്ച് ഒരു സുരക്ഷിത വായ്പ തിരഞ്ഞെടുക്കുന്നത് വായ്‌പ ചിലവ് കുറയ്‌ക്കാൻ സഹായിക്കും. അതായത് നിങ്ങൾക്ക് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ, സ്ഥിര നിക്ഷേപങ്ങളോ (എഫ്‌ഡി) ഷെയറുകളിലെ നിക്ഷേപമോ ഉണ്ടെങ്കിൽ, ഇത് ജാമ്യ സുരക്ഷയായി നൽകി വായ്‌പയെടുക്കുന്നതാണ് നല്ലത്. ഇത് ബാങ്കിൽ നിന്നും വായ്‌പ ലഭിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. മാത്രമല്ല, സുരക്ഷിത വായ്‌പകൾക്ക് മുൻ‌ഗണനാ പലിശ നിരക്ക് ലഭിക്കുകയും ചെയ്യും.

എസ്‌ബിഐയുടെ യോനോ ആപ്പ് ഉണ്ടോ? നിമിഷ നേരം കൊണ്ട് ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാംഎസ്‌ബിഐയുടെ യോനോ ആപ്പ് ഉണ്ടോ? നിമിഷ നേരം കൊണ്ട് ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം

2

മൊറട്ടോറിയം കാലയളവിൽ തന്നെ പൂർണ്ണ ഇഎംഐ പേയ്‌മെന്റ് തിരിച്ചടക്കാൻ ആരംഭിക്കുക:

കോഴ്‌സ് പൂർത്തിയാക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് ആരംഭിക്കൂ. കാരണം വിദ്യഭ്യാസ വായ്‌പകൾക്ക് മൊറട്ടോറിയം കാലയളവ് ഉണ്ട്, സാധാരണയായി 6 മാസം മുതൽ ഒരു വർഷം വരെ. എന്നാൽ ഈ മൊറട്ടോറിയം കാലയളവ് ഉപയോഗിക്കാതെ എത്രയും വേഗം വായ്‌പ ഇഎംഐ (പ്രിൻസിപ്പൽ + പലിശ) തിരിച്ചടയ്‌ക്കാൻ ആരംഭിക്കുകയാണെങ്കിൽ നിങ്ങളുടെ വായ്‌പ ചിലവ് കുറയ്‌ക്കാൻ സാധിക്കും.

കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക: സാധാരണയായി വിദ്യാഭ്യാസ വായ്‌പകൾക്ക് 8 വർഷം മുതൽ 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണ്. പ്രതിമാസ ഇ‌എം‌ഐകൾ‌ കുറയ്‌ക്കാൻ ദൈർ‌ഘ്യമേറിയ കാലയളവുകൾ‌ സഹായിക്കുമെങ്കിലും, നിങ്ങൾ‌ ലോണിന് നൽ‌കുന്ന മൊത്തം പലിശയെ ഇത് ഗണ്യമായി വർദ്ധിപ്പിക്കും. അതിനാൽ, വായ്‌പ തിരിച്ചടവ് ചിലവ് കുറയ്‌ക്കുന്നതിനായി കഴിയുന്നത്ര കുറഞ്ഞ കാലയളവ് സ്വീകരിക്കാൻ ശ്രമിക്കുക.

 

3

നികുതി ആനുകൂല്യം:

നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്‌പ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (ഇ) പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. വായ്‌പയ്‌ക്ക് നൽകിയ പലിശയിൽ കിഴിവ് ക്ലെയിം ചെയ്യാം. ഓർക്കുക വിദ്യാഭ്യാസ വായ്‌പയുടെ നികുതി ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവല്ലെങ്കിൽ പോലും വായ്‌പയെടുത്ത വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.

പൊറോട്ടയ്ക്ക് ഇനി വില കൂടും, ജിഎസ്ടി 18%; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തംപൊറോട്ടയ്ക്ക് ഇനി വില കൂടും, ജിഎസ്ടി 18%; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

 

 

English summary

Some ways to reduce the repayment costs of education loans | വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുണ്ടോ? എങ്കിൽ തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Some ways to reduce the repayment costs of education loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X