തകര്‍പ്പന്‍ പാദഫലം; എന്നിട്ടും ചില ഓഹരികള്‍ ഇടിയുന്നു; ഈ 5 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കമ്പനിയുടെ പ്രവര്‍ത്തനഫലം. വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച പ്രകടമാക്കുന്ന സാമ്പത്തിക ഫലമാണ് കമ്പനി പുറത്തുവിടുന്നതെങ്കില്‍ ഓഹരി വിലയിലും അത് ഗുണകരമായി പ്രതിഫലിക്കും. അതേസമയം ഫലം മോശമായാല്‍ ഓഹരി വില ഇടിയുകയും ചെയ്യാം.

 

എന്നിരുന്നാലും ചില അവസരങ്ങളില്‍ കമ്പനികള്‍ ഒറ്റനോട്ടത്തില്‍ മികച്ചതെന്ന് തോന്നിപ്പിക്കുന്ന പാദഫലം പ്രസിദ്ധീകരിച്ചിട്ടും വില ഇടിയുന്നതിനും സാക്ഷ്യംവഹിക്കാറുണ്ട്. സാദാരണക്കാരായ നിക്ഷേപകരെ കുഴപ്പിക്കുന്ന സാഹര്യമാണിത്. മികച്ച പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചിട്ടും ഓഹരി വില ഇടിയാനുള്ള 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1) വിപണിയുടെ പ്രതീക്ഷ

1) വിപണിയുടെ പ്രതീക്ഷ

കമ്പനികളുടെ പ്രകടനം സംബന്ധിച്ച പ്രതീക്ഷ വിപണി പൊതുവില്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എതിരാളികളുടെ പ്രകടനം, വ്യവസായ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനം, വ്യവസായ മേഖലയില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഓരോ കമ്പനികളുടേയും പ്രവര്‍ത്തനഫലം സംബന്ധിച്ച വിലയിരുത്തല്‍ വിപണിക്ക് ഉണ്ടാകും. അതിനാല്‍ കമ്പനിയുടെ പാദഫലം പ്രതീക്ഷിച്ച നിലവാരത്തിലാണ് വരുന്നതെങ്കില്‍ ഇതിനകം ഓഹരി വിലയില്‍ അത് പ്രതിഫലിച്ചിട്ടുള്ളതിനാല്‍ ഇടക്കാലയളവിലേക്ക് നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള പ്രവണത ശക്തമാകും. ഇത് ഓഹരിയുടെ വില ഇടിയുന്നതിലേക്കും നയിക്കും.

2) പണമൊഴുക്കിന്റെ നിലവാരം

2) പണമൊഴുക്കിന്റെ നിലവാരം

കമ്പനികള്‍ പ്രസിദ്ധീകരിക്കുന്ന പാദഫലത്തിന്റെ കണക്കുകള്‍ക്കും അക്കങ്ങള്‍ക്കും ഉപരിയായി കമ്പനിയുടെ ബാലന്‍സ് ഷീറ്റും വരുമാനവും പ്രവര്‍ത്തന ചെലവും തമ്മിലുള്ള അനുപാതവും നീക്കിയിരിപ്പും കിട്ടാനുള്ള വരുമാനവുമൊക്കെ വിപണി സശ്രദ്ധം കണക്കിലെടുക്കും. അതിനാല്‍ ഇത്തരം ഘടകങ്ങളിലെ വളര്‍ച്ചാ ഇടിവ് ഓഹരിയേയും പ്രതികൂലമായി ബാധിക്കും.

3) ലാഭമെടുപ്പ്

3) ലാഭമെടുപ്പ്

ചിലപ്പോഴൊക്കെ കമ്പനിയുടെ വരാനിരിക്കുന്ന പാദഫലത്തെ കുറിച്ചുള്ള മൂല്യനിര്‍ണയം വിപണിയില്‍ നടന്നിട്ടുണ്ടാവും. ഇത് കണക്കിലെടുത്ത് വിപണിയിലെ ബുള്ളുകള്‍ നേരത്തെ ഓഹരി വാങ്ങിത്തുടങ്ങും. തുടര്‍ന്ന് കമ്പനി പാദഫലം പ്രസിദ്ധീകരിക്കുന്ന വേളയില്‍ ഓഹരിയില്‍ നിന്നും പുറത്തുകടക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനി ശക്തമായ പ്രവര്‍ത്തന ഫലവും കണക്കുകളുമാണ് പുറത്തുവിടുന്നതെങ്കിലും ബുള്ളുകള്‍ ലാഭമെടുപ്പിന് തുനിയുന്നതോടെ മുന്നേറുന്ന ഓഹരിയില്‍ സമ്മര്‍ദം നേരിടുകയും പിന്നാലെ താഴേക്കിറങ്ങുകയും ചെയ്യാം.

4) ബിസിനസ് അവലോകനം

4) ബിസിനസ് അവലോകനം

ഒട്ടുമിക്ക കമ്പനികളും പാദഫലത്തോടൊപ്പം തന്നെ സമീപഭാവിയിലെ ബിസിനസ് കാഴ്ചപ്പാടും നിക്ഷേപകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അതിനാല്‍ പാദഫലത്തിലെ കണക്കുകള്‍ ശക്തമാണെങ്കിലും ബിസിനസിനെ കുറിച്ചുള്ള നെഗറ്റീവ് പരാമര്‍ശങ്ങള്‍ ഓഹരിയെ പ്രതികൂലമായി ബാധിക്കാം. ഉദാഹരണമായി ഒരു ഐടി കമ്പനി മികച്ച പ്രവര്‍ത്തന ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് കരുതുക. എന്നാല്‍ ഇതേകാലയളവില്‍ അവരുടെ പ്രധാനപ്പെട്ട ഉപഭോക്താക്കള്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അതുമൂലമുണ്ടാകാവുന്ന വരുമാനത്തിലെ കുറവ് വരും പാദങ്ങളില്‍ പ്രതിഫലിക്കാം.

5) വിപണിയുടെ മനോവികാരം

5) വിപണിയുടെ മനോവികാരം

ചിലപ്പോഴൊക്കെ വിശാല വിപണിയുടെ മനോവികാരം പ്രതികൂലമായി നില്‍ക്കുന്ന വേളയിലാണ് കമ്പനി മികച്ച പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിക്കുന്നത് എങ്കില്‍ ഓഹരി വിലയില്‍ മെച്ചമുണ്ടാകില്ല. കോവിഡ് തരംഗത്തിനിടെ മഹാമാരി ശക്തമായേക്കുമെന്ന ആശങ്കയും അനിശ്ചിതത്വവും കാരണം അടിസ്ഥാനപരമായി ശക്തമായ കമ്പനികള്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്ചവെച്ചിട്ടു പോലും ഓഹരി വില കൂപ്പുകുത്തിയിരുന്നു. അതിനാല്‍ വിപണിയുടെ മനോവികാരവും പ്രധാനപ്പെട്ടതാണ്. വിശാല വിപണിയില്‍ ആശങ്കയും അനിശ്ചിതത്വവും ഉടലെടുത്താല്‍ നിക്ഷേപകര്‍ പണം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് വിലത്തകര്‍ച്ചയിലേക്ക് നയിക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: company stocks share stock market
English summary

Stock Outlook: Sometimes Even Posting Good Corporate Results Share Price Get Down Know 5 Reasons

Stock Outlook: Sometimes Even Posting Good Corporate Results Share Price Get Down Know 5 Reasons
Story first published: Sunday, August 21, 2022, 20:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X