മൊബൈൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലം മാറിയപ്പോൾ ഇന്നെല്ലാ കാര്യങ്ങളും കൂടുതലും നടത്തുന്നത് ഓൺലൈൻ വഴിയാണ്, അതിനാൽ തന്നെ ഡിജിറ്റൽ പേയ്‌മെന്റ് അതിവേഗം ജനപ്രീതി നേടി മുന്നേറുകയാണ്. ​ഗ്രാമ - ന​ഗര വ്യത്യാസമില്ലാതെ ഓൺലൈൻ പെയ്മെന്റുകൾ മൊബൈൽ വഴി നടത്തുന്ന ആളുകളാണ് ഇന്നേറെയും ഉള്ളത്. കൂടാതെ ഈ മാസം ആദ്യം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻസ് ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, യുപിഐയുടെ മൊത്തം ഇടപാടുകൾ 2019 ഒക്ടോബറിൽ 1.15 ബില്യനായി ഉയർന്നു.

ഇത് യഥാക്രമം 2019 സെപ്റ്റംബറിൽ വെറും 0.96% മാത്രമായിരുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാണിയ്ക്കുന്നു. മൊബൈൽ വഴി പണമിടപാടുകൾ നടത്തുന്നവരുടെ എണ്ണം ഉയർന്നതോടെ ഈ രംഹത്തുള്ള തട്ടിപ്പുകാരും ഹൈടെക് രീതികളുമായി രം​ഗത്തുണ്ട്. പല തരത്തിലാണ് തട്ടിപ്പുകാർ എത്തുന്നത്. മൊബൈൽ പണമിടപാടുകളിൽ വഞ്ചിതരാകാതിരിക്കാനും തട്ടിപ്പുകളെ തിരിച്ചറിയാനും താഴെ പറയുന്നവ വായിക്കുക..

<strong>ആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ</strong> ആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

1

1. മൊബൈൽ പണമിടപാടുകൾ എല്ലാം സുരക്ഷിതമല്ലെന്നല്ല പറയുന്നത് പകരം ഒഴിവാക്കാൻ കഴിയുന്ന ചില കാര്യങ്ങളിലൂടെ മൊബൈൽ രം​ഗത്തെ പണമിടപാടുകളും മികച്ചതാക്കാൻ കഴിയുന്നതാണ്. മൊബൈൽ ഫോണുകളിൽ ഒരിക്കലും പിൻ നമ്പർ, അക്കൗണ്ട് നമ്പർ പോലുള്ളവ രേഖപ്പെടുത്തി വയ്ക്കരുത്. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഒരു പൊതു നെറ്റ്‌വർക്കിലോ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലോ ഒരിക്കലും മൊബൈൽ ഇടപാടുകൾ നടത്തരുത് എന്നതും മറക്കാതിരിയ്ക്കുക.

2

2. കൂടാതെ ഫോണിൽ പലതരം ആപ്പുകൾ ഉപയോ​ഗിക്കു്നപോൾ ശ്രദ്ധിക്കണം. കാരണം അത്തരം പല ആപ്പുകളും ഡേറ്റ ചോർത്തുന്നവയായിരിയ്ക്കും എന്നതിനാലാണിത്. അതിനാൽ സുരക്ഷാ മാനദണ്ഡങ്ങൽ മാത്രം പാലിച്ച് അം​ഗീകൃത സോഴ്സിൽ നിന്ന് മാത്രം ആപ്പുകൾ ഉപയോ​ഗിയ്ക്കുക.

3

3. കൂടാതെ മൊബൈലിലേക്ക് ബാങ്കിൽ നി്ന്നെന്ന തരത്തിലെത്തുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ചും കരുതിയിരിയ്ക്കണം. കാരണം ഇത് നിങ്ങളുടെ ബാങ്കിനെ അനുകരിക്കാൻ രൂപകൽപ്പന ചെയ്ത വ്യാജ വെബ്‌സൈറ്റായിരിക്കാം. വെബ്സൈറ്റ് അഡ്രസുകൾ പരിശോധിച്ച് മാത്രം വിവരങ്ങൾ നൽകുകയെന്നത് ഏറെ പ്രധാനമാണ്, അതിനാൽ‌ ഇത്തരം കാര്യങ്ങൾ മൊബൈൽ ബാങ്കിങ്ങിൽ ഏറെ ശ്രദ്ധിച്ച് മാത്രം നടത്തുക.

English summary

മൊബൈൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

These things can be done to secure mobile payments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X