വാടകയ്ക്ക് നല്‍കിയ വസ്തുവിന് ഭവന വായ്പ ബാധ്യതയുണ്ടോ? പലിശയിളവ് നേടാന്‍ കഴിയുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥയില്‍, 24(b) വകുപ്പ് പ്രകാരം ലഭിക്കുന്ന നികുതിയിളവ് ഒഴിവാക്കിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവില്‍ ഭവന വായ്പയുണ്ടെങ്കില്‍, ഇത് തിരച്ചടയ്ക്കുമ്പോള്‍ പലിശ നിരക്കില്‍ ഇളവ് നേടിയെടുക്കുന്ന വകുപ്പാണ് 24(b). പുത്തന്‍ നികുതി വ്യവസ്ഥ പ്രകാരം, വസ്തു നിങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമെ ഈ വകുപ്പു പ്രകാരമുള്ള ഇളവുകള്‍ ലഭിക്കൂ. താരതമ്യേന കുറഞ്ഞ നികുതി സ്ലാബ് നിരക്കുകളാണ് പുതിയ നികുതി വ്യവസ്ഥയിലുള്ളത്. എന്നാല്‍, നിലവിലെ നികുതി സമ്പ്രദായത്തിലുള്ള പല ഇളവുകളും ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ പുത്തന്‍ നികുതി വ്യവസ്ഥ അവതിരിപ്പിച്ചത്.

 

നികുതിയിളവുകള്‍

പല നികുതിയിളവുകള്‍ പൂര്‍ണമായി ഒഴിവാക്കി എന്നു പറയുന്നതാവും ശരി. ഒരു നികുതിദായകന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്ടമുള്ള നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കുന്നു. മിക്ക ഇളവുകളും പുതിയ വ്യവസ്ഥയില്‍ ലഭ്യമല്ലെങ്കിലും റെന്റല്‍ പ്രോപ്പര്‍ട്ടിയിലെ ഭവന വായ്പ തിരിച്ചടവിന് ലഭിക്കുന്ന പലിശയിളവ് തുടര്‍ന്നും നിങ്ങള്‍ക്ക് നേടിയെടുക്കാവുന്നതാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചുവടെ നല്‍കുന്നു;

അറ്റാദായമായി

1. അറ്റാദായമായി ലഭിക്കുന്ന വാടക വരുമാനത്തിന്റെ 30 ശതമാനം വരെയുള്ള നികുതിയിളവ് നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന വാടക വരുമാനത്തില്‍ നിന്ന് മുനിസിപ്പല്‍ നികുതികള്‍ ഈടാക്കിയതിന് ശേഷം ലഭിക്കുന്നതാണ് അറ്റാദായ വാടക വരുമാനം.

2. നിങ്ങളുടെ രണ്ടാമത്തെ ഭവനം വാടകയ്ക്ക് നല്‍കിയല്ലതെങ്കില്‍ കൂടി നികുതി സംബന്ധമായ നടപടക്രമങ്ങള്‍ക്കായി ഇവ വാടകയ്ക്ക് നല്‍കിയിതായി കണക്കാക്കപ്പെടുന്നതാണ്. ഈ സാഹചര്യത്തില്‍ വസ്തുവിന്റെ പ്രതീക്ഷിത വാടക കണക്കാക്കി ആകെ വാടക വരുമാനം നിശ്ചയിക്കുന്നതാണ്.

അറിയാം പിപിഎഫ് നിക്ഷേപങ്ങളുടെ പുതുക്കിയ ചട്ടങ്ങള്‍അറിയാം പിപിഎഫ് നിക്ഷേപങ്ങളുടെ പുതുക്കിയ ചട്ടങ്ങള്‍

 

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ക്ലെയിം

3. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ക്ലെയിം ചെയ്തതിന് ശേഷം വസ്തു വാങ്ങാന്‍ നിങ്ങള്‍ എടുത്ത ഭവന വായ്പാ പലിശയില്‍ നിന്നും ഇത് കുറയ്ക്കാവുന്നതാണ്.

4. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, ഭവന വായ്പ പലിശ എന്നിവ ഈടാക്കിയ ശേഷം വരുന്ന സംഖ്യ നിങ്ങളുടെ വസ്തുവിന്റെ വരുമാനമായി കണക്കാക്കും. അവസാന തുക പോസിറ്റിവ് ആയി വന്നാല്‍, ഇത് നിങ്ങളുടെ ആകെ വരുമാനത്തിനോട് ചേര്‍ക്കുകയും ആദായനികുതി പ്രകാരം ഇതിന് നികുതി ചുമത്തുകയും ചെയ്യും.

സ്വർണ വില കത്തിക്കയറുന്നു, ഇന്നും സർവ്വകാല റെക്കോർഡ് വിലസ്വർണ വില കത്തിക്കയറുന്നു, ഇന്നും സർവ്വകാല റെക്കോർഡ് വില

 

നെഗറ്റിവ്

5. മറിച്ച് നെഗറ്റിവ് തുകയാണ് വരുന്നതെങ്കില്‍ ഇത് നിങ്ങളുടെ വസ്തുവില്‍ നിന്ന് ലഭിക്കുന്ന വരുമാനം നഷ്ടമായി കണക്കാക്കുന്നതാണ്. നിങ്ങളുടെ മറ്റു പ്രധാന വരുമാനങ്ങളായ ശമ്പളം, പലിശ വരമാനം, മൂലധന നേട്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് ഈ നഷ്ടം നികത്താന്‍ സാധിക്കില്ല. ആയതിനാല്‍, നിലവിലെ നികുതി വ്യവസ്ഥ ആനുസരിച്ച് ഹൗസ് പ്രോപ്പര്‍ട്ടിയിലെ നഷ്ടങ്ങള്‍ പരമാവധി രണ്ടു ലക്ഷം രൂപവരെയെങ്കില്‍ നികുതിയിളവിന് അര്‍ഹമാണ്. എന്നാല്‍, പുതിയ നികുതി വ്യവസ്ഥയില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമല്ല.

Read more about: tax നികുതി
English summary

വാടകയ്ക്ക് നല്‍കിയ വസ്തുവിന് ഭവന വായ്പ ബാധ്യതയുണ്ടോ? പലിശയിളവ് നേടാന്‍ കഴിയുമോ? | rental property deduction of interest on home loans under new tax regime

rental property deduction of interest on home loans under new tax regime
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X