ആരോ​ഗ്യമുള്ളൊരു സ്റ്റാർട്ടപ്പ്; ടാറ്റയുടെ പങ്കാളിത്തം; ഇത് 1എംജിയുടെ വിജയകഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്ക് പോവുന്നതാണ് സാധാരണ രീതി. ചില മരുന്നുകൾക്കായി കടകൾ കയറി ഇറങ്ങേണ്ടി വരും. കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ പുറത്തിറങ്ങാതെ മരുന്ന് ലഭിക്കുന്ന സേവനം ഉപയോ​ഗപ്പെടുത്തിയാലോ. ഇ-കാലത്തും എന്തിനാണ് മെഡിക്കൽ സ്റ്റോറുകളിലേക്ക് പോകുന്നത് എന്ന് യുവാക്കളുടെ ചിന്തയാണ് 1എംജി എന്ന മെഡിക്കൽ സ്റ്റാർട്ടപ്പിന് പിന്നിൽ. 2015 ൽ മൂന്ന് പേർ ചേർന്ന് തുടങ്ങി ടാറ്റയുടെ സഹകരണത്തോടെ വിപുലപ്പെടുത്തിയ 1എംജി ഇന്നും ആരോ​ഗ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 1.2 ലക്ഷം കോടിയുടെ ഫാര്‍മസി വിപണിയില്‍ 5-7 ശതമാനം വരെ മാത്രമാണ് ഓണ്‍ലൈന്‍ സാന്നിധ്യമുള്ളത്. രാജ്യത്തുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍ ആവശ്യത്തിന്റെ 60 ശതമാനം മാത്രമെ നിറവേറ്റുന്നുള്ളൂ.

 

 സ്റ്റാര്‍ട്ടപ്പ് ഫാര്‍മസി

രാജ്യത്തെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഓണ്‍ലൈന്‍ ഫാര്‍മസിയാണ് 1എംജി. 2015 ൽ ​ഗുഡ്​ഗാവിൽ ചെറിയ രീതിയിൽ ആരംഭിച്ചേ വളരെ പെട്ടന്നാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മെഡിക്കൽ ആവശ്യങ്ങൾ കമ്പനി നിറവേറ്റുന്നത്. ഡല്‍ഹി ഐഐടി ബിരുദധാരിയായ പ്രശാന്ത് താന്‍ഡന്‍ , ഗൗരവ് അഗര്‍വാള്‍, വികാസ് ചൗവാന്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. ഓണ്‍ലൈനായി മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചത്. 2015 ല്‍ തന്നെ വെബ്‌സൈറ്റും ആപ്പുകളും പുറത്തിറക്കി. അക്കാലത്ത് സമാനമായ ഒരുപാട് കമ്പനികളുണ്ടെങ്കിലും വിശ്വാസ യോ​ഗ്യതയായിരന്നു പ്രശ്നം. ഈ സാഹചര്യം ഉപയോ​ഗപ്പെടുത്തിയാണ് കമ്പനി മാർക്കറ്റ് പിടിച്ചത്. 

Also Read: കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ

മരുന്നുകൾ

ഡോക്ടറുടെ കുറിപ്പടി ഡിജിറ്റലായി സമര്‍പ്പിച്ചും എസ്എംഎസ് വഴിയുമാണ് മരുന്ന് വാങ്ങാന്‍ സാധിക്കുക. ഭൂരിഭാ​ഗം കമ്പനികളുടെ മരുന്നുകൾ ലഭിക്കുമെന്നതാണ് 1എംജിയുടെ പ്രത്യേകത. കുറിപ്പടിയില്ലാത്ത മരുന്നുകൾ രാജ്യത്തൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം വേ​ഗത്തിലുള്ള വിതരണവും ആളെ കൂട്ടി. 24 മണിക്കൂറിനുള്ളിൽ മരുന്ന് വീടുകളിലെത്തിക്കുമെന്നതും കമ്പനിയുടെ ​ഗുണമാണ്. ഇതോടൊപ്പം താങ്ങാന്‍ പറ്റവുന്ന വിലയും 1എംജിക്ക് ഉപഭോക്താക്കളെ നേടി തന്നു. നിലവിൽ 1800 നഗരങ്ങളില്‍ കമ്പനി സേവനങ്ങൾ എത്തിക്കുന്നുണ്ട്. 260 മില്യൺ സന്ദര്‍കരാണ് കമ്പനി വെബ്സൈറ്റിലെത്തുന്നത്. ഇതുവരെ 31 മില്യണ്‍ ഓര്‍ഡറുകൾ എത്തിച്ചു നൽകിയതായി കമ്പനി വെബ്സൈറ്റ് അവകാശപ്പെടുന്നു. 

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

 സ്റ്റാർട്ടപ്പ് അവാർഡ്

പ്രശാന്ത് സിഇഒ ആയും ​ഗൗരവ് ചീഫ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും വികാസ് ചൗഹൻ സഹ സ്ഥാപകനുമായി മൂന്ന് പേർ മാത്രമാണ് ആദ്യ കാലത്ത് കമ്പനിയിലുണ്ടായത് ഇവിടെ നിന്നാണ് 200 പേരുള്ള സ്ഥാപനമായി വളർന്നത്. നേരത്തെ 2001 മുതല്‍ ആരോഗ്യ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവൃത്തി പരിചയമാണ് പ്രശാന്തിന്റെ ഊർജ്ജം. 2016 ല്‍ എക്‌ണോമിക്‌സ് ടൈംസിന്റെ മികച്ച 50 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസ് ക്രോപ്പ് വിസിസര്‍ക്കളിന്റെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായും എം- ഹെല്‍ത്തിന്റെ എം-ബില്യണ്‍ത്ത് അവാര്‍ഡ്, മെഡിക്കല്‍ കാറ്റഗറിയിലെ മികച്ച ആപ്പ് എന്നീ ബഹുമതികളും കമ്പനിയെ തേടിയത്തി. 

Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്‌റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?

ടാറ്റയുമായുള്ള സഹകരണം

ടാറ്റയുമായുള്ള സഹകരണം

2021 മേയില്‍ 1എംജി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ടാറ്റ ​ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ ഡിജിറ്റൽ ലിമിറ്റഡുമായി കരാറിലെത്തി. പൂർണമായും ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡന്റ് സബ്സിഡിയറിയാണ് ടാറ്റ ഡിജിറ്റൽ. ഇതോടെ കമ്പനി വിപുലപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും സാധിച്ചു ഇതോടെ ടാറ്റ 1എംജി എന്നാണ് കമ്പനി അറിയപ്പെടുന്നത്. മരുന്ന് വിതരണം മാത്രമായിരുന്ന കമ്പനി പ്രവർത്തനം വിപുലമാക്കി. ഇതോടെ ചാറ്റ് വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റും വീട്ടിലെത്തിയുള്ള ലാബ് പരിശോധനകളും കമ്പനി ആരംഭിച്ചു. 

ചിത്രങ്ങൾക്ക് കടപ്പാട് ടാറ്റ 1എംജി ഫെയ്സ്ബുക്ക് പേജ്

Read more about: msme business
English summary

1MG Pharmaceutical Startup From 3 Youngsters Get Partnership From TATA Group

1MG Pharmaceutical Startup From 3 Youngsters Get Partnership From TATA Group
Story first published: Saturday, June 25, 2022, 22:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X