മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുമായി 79കാരന്‍ അശോക് സൂത; 6 വര്‍ഷത്തിനുള്ളില്‍ ഐപിഒ; പ്രായമൊക്കെ വെറും നമ്പറല്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്ന ഏപ്രിലിൽ ഇന്ത്യൻ ടെക്കി അശോക് സൂതയ്ക്ക് 80 തികയും. പ്രായം വെറും സംഖ്യ മാത്രമാണെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുകയാണ്. ഇന്ത്യൻ ഐടി രം​ഗത്തിന്റെ വളർച്ചയ്ക്കൊപ്പം ജീവിച്ച അദ്ദേഹം 79ാം വയസിലും മൂന്നാമത്തെ സ്റ്റാർട്ടപ്പുമായി വന്നിരിക്കുയാണ്.

നേരത്തെ രണ്ട് സ്റ്റാർട്ടപ്പുകൾ തുടങ്ങി പ്രാരംഭ ഓഹരി വില്പനയും നടത്തിയ അദ്ദേഹം ഹാപ്പിയസ്റ്റ് ഹെൽത്ത് എന്ന പേരിലാണ് പുതിയ ഹെൽത്ത് കെയർ വെൽനെസ് സ്റ്റാർട്ടപ്പ് ആരംഭിച്ചിരിക്കുന്നത്. 6-7 വർഷത്തിനുള്ളിൽ സ്റ്റാർട്ടപ്പ് കമ്പനിയുടെ പ്രാരംഭ ഓഹരി വില്പനയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ഹാപ്പിയസ്റ്റ് ഹൈൽത്ത്

ഹാപ്പിയസ്റ്റ് ഹൈൽത്ത്

മാനസികവും ശാരീരീക ആരോഗ്യത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളാണ് ഹാപ്പിയസ്റ്റ് ഹൈൽത്ത് ലക്ഷ്യമിടുന്നത്. പാരമ്പര്യ പാശ്ചാത്യ വൈദ്യ മേഖലകളെ സംയോജിപ്പിച്ചുള്ള ചികിത്സാ രീതികളാണ് സ്റ്റാർട്ടപ്പ് മുന്നോട്ട് വെയ്ക്കുന്നത്. ആധുനിക വൈദ്യവും ആയുര്‍വേദം, പ്രകൃതി ചികിത്സ, യോഗ, മെഡിറ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്ന ചികിത്സാ രീതി ഷോർട്ട് വീഡിയോയായും, വെബിനാർ, ന്യൂസ് ലെറ്റർ, പെയ്ഡ് ക്യാമ്പുകൾ എന്നിവ വഴി എത്തിക്കാനാണ് ഹാപ്പിയസ്റ്റ് ഹൈൽത്ത് ലക്ഷ്യമിടുന്നത്.

ഡോക്ടര്‍മാരും ശാസ്രത്രജ്ഞരും എഴുത്തുകാരുമടങ്ങുന്ന 91 ജീവനക്കാരാണ് കമ്പനിക്ക് നിലവിലുള്ളത്. ഹാപ്പിയസ്റ്റ് ഹൈൽത്തിന് പുറത്തു നിന്നുള്ള നിക്ഷേപം സ്വീകരിക്കാൻ താല്പര്യപ്പെടിന്നില്ലെന്ന് അശോക് സൂത പറയുന്നു. തന്റെയും കുടുംബത്തിന്റെയും ഫണ്ടുകളാണ് കമ്പനിയുടെ മൂലധനം പരസ്യങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേ​ഹം വ്യക്തമാക്കി. ബംഗളൂരുവിന് സമീപമുള്ള കൊരമങ്ങളയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

Also Read: സ്നേഹം വാരി വിതറി, സോഷ്യൽ മീഡിയ തിരിച്ചു നൽകിയത് ഒരു ബ്രാൻഡ് നെയിം; ഷെഫ് പിള്ളയുടെ കഥയിങ്ങനെAlso Read: സ്നേഹം വാരി വിതറി, സോഷ്യൽ മീഡിയ തിരിച്ചു നൽകിയത് ഒരു ബ്രാൻഡ് നെയിം; ഷെഫ് പിള്ളയുടെ കഥയിങ്ങനെ

മറ്റു സ്റ്റാർട്ടപ്പുകൾ

മറ്റു സ്റ്റാർട്ടപ്പുകൾ

നാല് പതിറ്റാണ്ടോളം ഐടി രം​ഗത്ത് സജീവമായി പ്രവർത്തിച്ച് പല കമ്പനികളുടെയും നേതൃ രം​ഗത്തേക്ക് എത്തിയ അശോക് സൂത 1984 മുതല്‍ 1999 വരെ ഐടി കമ്പനിയായി വിപ്രോയിൽ പ്രസിഡന്റായിരുന്നു. വിപ്രോയിൽ നിന്ന് രാജിവെച്ചാണ് ഐടി സര്‍വീസ് കമ്പനിയായ മൈന്‍ഡ്ട്രീ സ്ഥാപിക്കുന്നത്. 2007 ലാണ് മൈൻഡ്ട്രീയുടെ ഐപിഒ നടക്കുന്നത്. 2017 ഓ​ഗസ്റ്റ് 417.05 രൂപയുണ്ടായിരുന്നു മൈൻ‍ഡ്ട്രീ 2022 ജൂലായ് 27ന് വ്യാപാരം അവസാനിപ്പിച്ചത് 3,412 രൂപയാക്കാണ്.

Also Read: ഷോപ്പിം​ഗ് മാളിൽ തെളിഞ്ഞ അവസരം; ബിസിനസ് ബുദ്ധിയിൽ പിറന്നത് കോടികളുടെ അടിവസ്ത്ര ബ്രാൻഡ്Also Read: ഷോപ്പിം​ഗ് മാളിൽ തെളിഞ്ഞ അവസരം; ബിസിനസ് ബുദ്ധിയിൽ പിറന്നത് കോടികളുടെ അടിവസ്ത്ര ബ്രാൻഡ്

ഹാപ്പിയസ്റ്റ് മൈന്‍ഡ്സ്

2011 ലാണ് ഡിജിറ്റല്‍ സേവനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട്സോഴ്സ് സ്റ്റാർട്ടപ്പ് ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് ലിമിറ്റഡ് ആരംഭിക്കുന്നത്. 2020-ലായിരുന്നു ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്പന നടന്നത്. കോവിഡ് കാലത്തെ ഐപിഒയ്ക്ക് 151 മടങ്ങ് അധികം അപേക്ഷകളാണ് ലഭിച്ചത്.

2020 സെപ്റ്റംബർ 18ന് 358.70 രൂപ നിലവാരത്തിലായിരുന്ന ഹാപ്പിയസ്റ്റ് മൈൻഡ്സിന്റെ ഓഹരി 2022 ജൂലായ് 29ന് 966.40 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനാണ് അശോക് സൂത. കമ്പനിയിൽ 53 ശതമാനം ഓഹരികളാണ് അശോക് സൂതയക്ക് ഉള്ളത്.

Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥAlso Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മു‍‍ഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ

അശോക് സൂത

ഐഐടി റൂര്‍ക്കെയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്ന് ബിരുദം നേടിയ അശോക് സൂത ഫിലിപൈന്‍സിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലാഭേച്ഛയില്ലാതെ റിസേർച്ച് നടത്തുന്ന മെഡിക്കല്‍ റിസര്‍ച്ച് ട്രസ്റ്റ് SKNN 2021ൽ അശോക് സൂത ആരംഭിച്ചിരുന്നു. 2011ൽ ആശിർവാദമെന്ന പേരിൽ പാരിസ്ഥിതിക പ്രാവർത്തനങ്ങൾക്കമായുള്ള ട്രസ്റ്റും അദ്ദേഹം ആരഭിച്ചിരുന്നു. 90കളിലും ബെര്‍ക്ഷയര്‍ ഹാത്ത്വേ കമ്പനി നടത്തുന്ന വാറന്‍ ബഫറ്റാണ് തനിക്ക് പ്രചോദനമെന്നാണ് അശോക് സൂത്ത പറയുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്- ​indiatimes.com, Mindtree, Happiest Minds

Read more about: business startup ipo
English summary

79 Year Old Indian Techie Ashok Soota Launched 3rd Startup Happiest Health; Expect IPO After 6 Years

79 Year Old Indian Techie Ashok Soota Launched 3rd Startup Happiest Health And Expect IPO After 6 Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X