ഏഴ് വയസ്സുകാരന്റെ സമ്പാദ്യം 156 കോടി; റയാൻ കളിപ്പാട്ടമെടുക്കുന്നത് കളിക്കാനല്ല, കാശുണ്ടാക്കാനാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് വയസ്സുകാരനായ റയാൻ കളിപ്പാട്ടങ്ങളെടുക്കുന്നത് വെറുതെ കളിക്കാനല്ല, കാശ് സമ്പാദിക്കാൻ കൂടിയാണ്. റയാൻ ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമേരിക്കക്കാരനായ ഈ കൊച്ചു മിടുക്കൻ പണം സമ്പാ​ദിക്കുന്നത്.

ഫോബ്സ് പട്ടികയിൽ ഒന്നാമൻ

ഫോബ്സ് പട്ടികയിൽ ഒന്നാമൻ

2018ൽ യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നവരുടെ ലിസ്റ്റ് ഫോബ്സ് പുറത്തു വിട്ടിരുന്നു. ഈ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാണ് ഏഴ് വയസ്സുകാരനായ റയാൻ.

യൂട്യൂബ് ചാനൽ

യൂട്യൂബ് ചാനൽ

ഓരോ കളിപ്പാട്ടങ്ങളുടെ ​ഗുണങ്ങളും ദോഷങ്ങളുമാണ് റയാൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കുന്നത്. നിഷ്കളങ്കമായ സംസാരം കൊണ്ടും അവതരണം കൊണ്ടുമാണ് റയാൻ ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറിയത്.

തുടക്കം 2015ൽ

തുടക്കം 2015ൽ

2015ലാണ് റയാൻ്റെ പേരിൽ മാതാപിതാക്കൾ യൂട്യൂബ് ചാനൽ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 156 കോടി രൂപയാണ് റയാൻ യൂട്യൂബിലൂടെ ഉണ്ടാക്കിയത്.

ഫോളോവേഴ്സ്

ഫോളോവേഴ്സ്

1.8 കോടി ഫോളോവേഴ്സാണ് റയാന് യൂട്യൂബിലുള്ളത്. ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ഫോളോവേഴിസിനെ ലഭിച്ച റയാൻ ചില്ലറക്കാരനല്ല.

നാലു വയസ്സുകാരന്റെ ആ​ഗ്രഹം

നാലു വയസ്സുകാരന്റെ ആ​ഗ്രഹം

അമ്മയുടെ മടിയിൽ ഇരുന്ന് യൂട്യൂബ് വീഡിയോകൾ കണ്ടുകൊണ്ടിരുന്ന റയാൻ, ഒരു കുട്ടി തന്റെ കളിപ്പാട്ടത്തെക്കുറിച്ച് സംസാരിക്കുന്നതു കേട്ടപ്പോൾ അതുപോലെ ചെയ്യണമെന്നായി. റയാന് ഏറ്റവും പ്രിയപ്പട്ട കളിപ്പാട്ടമെടുത്ത് കൈയിൽ കൊടുത്ത് അമ്മ ഒപ്പം നിന്നു. അമ്മയെ അതിശയിപ്പിക്കും വിധം നാലു വയസ്സുകാരനായ കുഞ്ഞു റയാൻ തന്റെ കളിപ്പാട്ടത്തെക്കുറിച്ച് വാചാലനായി. ആ വീഡിയോ എടുത്ത് അമ്മ യൂട്യൂബിലും ഇട്ടു. അത് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.

ആദ്യ വർഷം തന്നെ കോടീശ്വരനായി

ആദ്യ വർഷം തന്നെ കോടീശ്വരനായി

യൂട്യൂബ് ചാനൽ ആരംഭിച്ച് ആദ്യം വർഷം തന്നെ റയാൻ കോടീശ്വരനായി. റയാന് പുതിയ പുതിയ കളിപ്പാട്ടങ്ങൾ വാങ്ങി നൽകി മാതാപിതാക്കൾ കൂടെ നിന്നു. വീ‍ഡിയോ കാണുന്ന ആളുകളുടെ എണ്ണം കൂടിയതോടെ വളരെ വലിയ തുകകൾ പരസ്യ വരുമാനമായി ലഭിച്ചു തുടങ്ങി.

അമ്മ ജോലി ഉപേക്ഷിച്ചു

അമ്മ ജോലി ഉപേക്ഷിച്ചു

യൂട്യൂബ് ചാനലിലൂടെയുള്ള വരുമാനം വർദ്ധിച്ചതോടെ അധ്യാപികയായിരുന്ന റയാന്റെ അമ്മ ജോലി ഉപേക്ഷിച്ച് റയാന് ഒപ്പം നിന്നു. കൂടുതൽ മികവോടെ വീ‍ഡിയോകൾ എടുക്കാനും മറ്റുമാണ് ജോലി ഉപേക്ഷിച്ചത്.പല വീഡിയോകളിലും അമ്മയും പ്രത്യക്ഷപ്പെടാറുണ്ട്.

റയാന്റെ അഭിപ്രായത്തിന് കാത്തിരിക്കുന്നവർ

റയാന്റെ അഭിപ്രായത്തിന് കാത്തിരിക്കുന്നവർ

തങ്ങളുടെ മക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങാൻ റയാന്റെ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്ന നിരവധി മാതാപിതാക്കളാണ് അമേരിക്കയ്ക്കും അകത്തും പുറത്തുമുള്ളത്. കളിപ്പാട്ട കമ്പനികളും റിവ്യൂവിനായി റയാനെ സമീപിക്കാറുണ്ട്.

റയാന്റെ പേരിലും കളിപ്പാട്ടം

റയാന്റെ പേരിലും കളിപ്പാട്ടം

ബോങ്കേഴ്സ് ടോയ്സ് എന്ന കമ്പനി റയാന്റെ പേരിലും രൂപത്തിലും വരെ ഇപ്പോൾ കളിപ്പാട്ടങ്ങളിറക്കുന്നുണ്ട്. കളിപ്പാട്ടങ്ങൾ മാത്രമല്ല ടീഷർട്ടുകളും വിപണിയിൽ ലഭ്യമാണ്.

malayalam.goodreturns.in

English summary

A 7-year-old boy is making $22 million a year on YouTube reviewing toys

Ryan ToysReview took the No. 1 spot this year on Forbes' annual list of the highest-earning YouTube accounts, up from No. 8 last year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X