സർക്കാർ ഏജൻസി ക്ഷണിക്കുന്നു; 7.50 ലക്ഷം മുതൽ മുടക്കിൽ ഉ​ഗ്രൻ സംരംഭം തുടങ്ങാം; മാസത്തിൽ ലക്ഷങ്ങൾ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ ലോകത്ത് ഒരുപാട് ബിസിനസ് സാധ്യതകളുണ്ട്. സ്വന്തം ആശയത്തെ വരുമാന മാർ​ഗമാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പുതിയ തലമുറയിൽ നിന്ന് പല തരത്തിലുള്ള സംരംഭങ്ങളും പുറത്തു വരുന്നുണ്ട്. സ്വന്തമായി ആശയങ്ങളില്ലാത്തവരാണെങ്കിൽ സർക്കാർ ഏജൻസികളുടെ സഹായത്തോടെ ചെറുകിട സംരംഭങ്ങളും ആരംഭിക്കാൻ സാധിക്കും.

സാധാരണ ​ഗതിയിൽ സംരംഭമെന്ന നിലയിൽ ചെറുകിട ഭക്ഷ്യോത്പാദന യൂണിറ്റുകൾ, വസ്ത്ര നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാട്ടിമ്പുറങ്ങളിൽ ആരംഭിക്കുന്നത്. ഇതിൽ നിന്ന് മാറി ​ഗ്രാമീണ മേഖലയിൽ സർക്കാർ ഏജൻസികളുടെ സഹായത്തോടെ ആരംഭിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ചുവടെ വിശദാക്കുന്നത്. 

സർക്കാർ ഏജൻസി വഴി

സർക്കാർ ഏജൻസി വഴി

സംരഭകര്‍ക്കായി സർക്കാർ പല പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവയെ പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പലരുടെയും പ്രശ്നം. എന്നാൽ സംരംഭകനാകാൻ പോകുന്നൊരാൾ അറിഞ്ഞിരിക്കേണ്ട പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പിന് കീഴില്‍ വരുന്ന കോമണ്‍ സര്‍വീസ് സെന്ററാണ് പുതിയ ബിസിനസ് സംരംഭത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മിനി തിയേറ്റര്‍/ സിനിമാ ഹാള്‍ ബിസിനസിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 7.50 ലക്ഷം രൂപയുടെ മുതല്‍ മുടക്കാണ് ഇതിനായി ആവശ്യമായി വരുന്നത്. ഇതിലൂടെ മാസത്തില്‍ ലക്ഷങ്ങളുടെ വരുമാന സാധ്യതയാണ് ഒരുങ്ങുന്നത്. 

Also Read: സ്വര്‍ണമോ റിയല്‍ എസ്റ്റേറ്റോ; ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപം ഏതാണ്Also Read: സ്വര്‍ണമോ റിയല്‍ എസ്റ്റേറ്റോ; ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപം ഏതാണ്

ആവശ്യങ്ങൾ

ആവശ്യങ്ങൾ

ചുരുങ്ങിയത് 1000- 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥല സൗകര്യം സിനിമാ തിയേറ്റർ ആരംഭിക്കാൻ ആവശ്യമാണ്. വാടകയ്ക്കെടുത്ത സ്ഥലമോ സ്വന്തം സ്ഥലമോ ഉപയോഗപ്പെടുത്താം. 15 അടി ഉയരമുള്ള കെട്ടിടമായിരിക്കണം സിനിമാ തിയേറ്ററിനായി ഉപയോ​ഗിക്കേണ്ടത്. ഇത്തരം സൗകര്യങ്ങളുള്ള ​ഗ്രാമീണ മേഖലയിലെ സ്ഥലങ്ങളാണ് ഉപയോ​ഗപ്പെടുത്തേണ്ടത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ കോമണ്‍ സര്‍വീസ് സെന്ററിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാAlso Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാ

 അപേക്ഷ

ട്വിറ്റൽ അക്കൗണ്ടിൽ നല്‍കിയ ഫോം പൂരിപ്പിക്കുകയാണ് അപേക്ഷിക്കാനായി ചെയ്യേണ്ടത്. സിനിമാ തിയേറ്റർ ആരംഭിക്കാൻ പോകുന്ന സ്ഥലം, മാള്‍, ലോക്കല്‍ മാര്‍ക്കറ്റ് എന്നിങ്ങനെ എവിടെയാണ് സിനിമാ തിയേറ്റര്‍ ആരംഭിക്കുന്നത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഈ ഫോമില്‍ നല്‍കണം. ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട കോമൺ സർവീസ് സെന്റർ ബന്ധപ്പെടുകയും സംരംഭം ആരംഭിക്കാനും വിജയിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. 

Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍Also Read: വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി തീവണ്ടിയില്‍ യാത്ര ചെയ്യാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വരുമാന സാധ്യതകൾ

വരുമാന സാധ്യതകൾ

തിയേറ്റർ പ്രവർത്തന വഴി മാസത്തിൽ ലക്ഷം രൂപയുടെ വരുമാനം ഇതുവഴി ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോമൺ സർവീസ് സെന്റർ അവകാശപ്പെടുന്നത്. സിനിമ തിയേറ്ററുകളുടെ പരിസരത്ത് ഫുഡ് കോര്‍ട്ടുകളും ഫണ്‍ സോണുകളും മറ്റ് ബിസിനസ്സ് പ്രവര്‍ത്തനങ്ങളും സ്ഥാപിച്ച് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. നഗരങ്ങളിലെ മള്‍ട്ടിപ്ലക്സുകളില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഏത് സിനിമയും റിലീസ് ചെയ്യാന്‍ ഗ്രാമീണ സിനിമാ ഉടമകള്‍ക്ക് അനുമതി നല്‍കുമെന്നും കോമൺ സർവീസ് സെന്റർ വ്യക്തമാക്കുന്നു.

മൂലധനം കണ്ടെത്താൻ സഹായം

മൂലധനം കണ്ടെത്താൻ സഹായം

7.50 ലക്ഷം രൂപയാണ് പദ്ധതിക്കായി ആവശ്യമായി വരുന്നത്. ഇത് കണ്ടെത്താൻ വായ്പ സൗകര്യം ലഭിക്കും. അര്‍ഹരായ വ്യക്തികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തുടങ്ങിയ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. യോ​ഗ്യത അനുസരിച്ച് ബിസിനസ് വായ്പ അനുവദിക്കും. മുദ്ര സ്‌കീമിന് കീഴില്‍ വായ്പയും ലഭിക്കും.

Read more about: business
English summary

Central Government Agency Common Service Center Invite Application For Cinema Theatre; How To Apply

Central Government Agency Common Service Center Invite Application For Cinema Theatre; How To Apply, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X