സ്റ്റാർട്ടപ്പുകളിൽ സ്റ്റാർ; കമ്പനിയെ തേടിയെത്തിയത് 'തല'യുടെ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നുണ്ട്. വിവിധ വിജയ കഥകളും കേട്ടു. കമ്പനിയുടെ വിജയത്തോടെ പല വലിയ കമ്പനികളും ഏറ്റെടുക്കാനും നിക്ഷേപിക്കാനും തയ്യാറുന്നതാണ് സ്റ്റാർട്ടപ്പുകളുടെ കുതിപ്പിന് കാരണം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനായ മഹേന്ദ്ര സിം​ഗ് ധോണി ഇത്തരത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ്. ധോണിയുടെ നിക്ഷേപങ്ങളിൽ വലിയ ഭാ​ഗം രാജ്യത്തെ വിവിധ സ്റ്റാർട്ടപ്പുകളിലാണ്. സ്പോർട്സ്, ഫാഷൻ, ഓട്ടോമൊബൈൽ, ടെക്നോളജി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. 

ഗരുഡ എയ്റോസ്പേസ്

ഗരുഡ എയ്റോസ്പേസ്

ഈയടുത്ത ദിവസങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡ്രോണ്‍ സര്‍വീസ് സ്റ്റാർട്ടപ്പായ ഗരുഡ എയ്റോസ്പേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി നിക്ഷേപം നടത്തിയത്. നിക്ഷേപിച്ച തുക എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ധോണി. കമ്പനിയുടെ കാഴ്ചപാട് മനസിലാക്കി നിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകൻ അ​ഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗാമാകാൻ സാധിച്ചതിൽ സന്തോഷം എന്നായിരുന്നു ധോണിയുടെ പ്രതികരണം. 

Also Read: ആരോ​ഗ്യമുള്ളൊരു സ്റ്റാർട്ടപ്പ്; ടാറ്റയുടെ പങ്കാളിത്തം; ഇത് 1എംജിയുടെ വിജയകഥAlso Read: ആരോ​ഗ്യമുള്ളൊരു സ്റ്റാർട്ടപ്പ്; ടാറ്റയുടെ പങ്കാളിത്തം; ഇത് 1എംജിയുടെ വിജയകഥ

കമ്പനി വിശദാംശം

കമ്പനി വിശദാംശം

2015 ലാണ് ഡ്രോണ്‍ രം​ഗത്തെ സ്റ്റാര്‍ട്ടപ്പായി ഗരുഡ എയറോസ്പേസ് ആരംഭിച്ചത്. സാനിറ്റൈസേഷന്‍, കാര്‍ഷിക സ്‌പ്രേിയംഗ്, മാപ്പിംഗ്, സുരക്ഷ, വ്യവസായം തുടങ്ങിയ 38 ആവശ്യങ്ങൾക്കുള്ള ഡ്രോണുകളാണ് കമ്പനി നിർമിക്കുന്നത്. നിലവിൽ 400 ഡ്രോണുകളും 500 പൈലറ്റുമാരും കമ്പനിക്കുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ആന്റി ഡ്രോണ്‍ പദ്ധതിയുടെ ഭാഗമായി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

ബിസിനസ

നിലവിൽ 750 കമ്പനികളുമായി ​ഗരുഡ എയറോസ്പേസ് സഹകരിക്കുന്നുണ്ട്. സ്വി​​​ഗ്​ഗി, എച്ചഎഎൽ, ഡിആർഡിഒ, ഐഐടി മദ്രാസ്, ഐഐടി റൂർഖെ, മെയ്ക്ക് ഇന്ത്യ, ഇൻടെൽ, വിപ്രോ അടക്കുള്ള കമ്പനികളുമായി ​ഗരുഡ എയറോസ്പേസിന് ബിസിനസുണ്ട്. കോവിഡ് കാലത്ത് വിവിധ ന​ഗരങ്ങളിൽ സാനിറ്റൈസേഷനും മരുന്ന് വിതരണവും കമ്പനി നടത്തിയിരുന്നു. 35 പദ്ധതികളിലായി 84 സിറ്റികളിൽ സാന്നിധ്യമുണ്ട്. കമ്പനി ഈയിടെയായി കാര്‍ഷിക രംഗത്ത് സഹായകമാകുന്ന ഡ്രോണ്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 

Also Read: അമേരിക്കകാരന്റെ 'തമാശ കളി'; നേടിയത് 1 മില്യൺ ഡോളറിന്റെ ഏറ്റെടുക്കൽAlso Read: അമേരിക്കകാരന്റെ 'തമാശ കളി'; നേടിയത് 1 മില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ

അഗ്രി ഡ്രോണ്‍

അഗ്രി ഡ്രോണ്‍ വഴിയുള്ള മരുന്ന് തളി സാധാരണ മരുന്ന തളിയെക്കാള്‍ 80 ശതാനം ഗുണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ്വിത് വളകളുടെ ഗുണനിലവാരവും കൂട്ടും. ഇത് കൂടാത ദുരന്ത മേഖലയിലെ നിരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മാപ്പിംഗ് ഡ്രോണ്‍, നിരീക്ഷണ ഡ്രോൺ, സോളര്‍ ക്ലീനിംഗ് ഡ്രോൺ, വിത്ത് വിതയ്ക്കുന്ന ഡ്രോൺ, ലൗഡ് സ്പീക്കര്‍ ഡ്രോണ്‍ തുടങ്ങിയവയാണ് കമ്പനി നിർമിക്കുന്ന ഉത്പന്നങ്ങൾ. കമ്പനി ഉത്പാദനം കൂട്ടുന്നതിന്റെ ഭാഗമായി മലേഷ്യയില്‍ 115 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട് . ഇതിന്റെ ഭാഗമായി ദിവസം 50 ഡ്രോണ്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഫാക്ടറി ആരംഭിക്കും. ഇന്ത്യലില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്താകും ഡ്രോണ്‍ നിര്‍മാണം.

ധോണിയുടെ പ്രധാന സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍

ധോണിയുടെ പ്രധാന സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍

ഹോക്കി ഇന്ത്യ ലീഗ് ക്ലബ് ഫ്രാഞ്ചൈസിയായ റാഞ്ചി റെയ്‌സിൽ ധോണിക്ക് നിക്ഷേപമുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫ്രാൻഞ്ചൈസിയായ ചെന്നൈയൻ എഫ്സിയിലും ധോണിക്ക് നിക്ഷേപമുണ്ട്. വിവിധ ന​ഗരങ്ങളിൽ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിറ്റനസ് സ്ഥാപനമായ സ്‌പോര്‍ട്‌സ് ഫിറ്റ് 2012 ല്‍ ധോണി സഹസ്ഥാപകനായി ആരംഭിച്ചതാണ്. ഓണ്‍ലൈന്‍ യൂസ്ഡ് ഓട്ടോ മൊബൈൽ സ്റ്റാർട്ടപ്പായ കാര്‍ 24 ല്‍ സീരിയസ് ഡി നിക്ഷേപം നടത്തി. ലൈഫ്സ്റ്റൈൽ ബ്രാന്‍ഡായ സെവൻസിലെ നിക്ഷേപത്തിലൂടെ ഷൂ വിഭാ​ഗം സ്വന്തമാക്കി. ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഡ‍്ജർ സ്റ്റാർട്ടപ്പായ ഖത്താബുത്തിൽലും ധോണിക്ക് നിക്ഷേപമുണ്ട്.

Read more about: startup
English summary

Garuda Aerospace Drone Startup Get Investment From Mahendra Singh Dhoni; Details

Garuda Aerospace Drone Startup Get Investment From Mahendra Singh Dhoni; Details
Story first published: Sunday, June 26, 2022, 18:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X