സ്വന്തമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രാഞ്ചൈസി ബിസിനസുകൾ ഒരു സാധ്യതയാണ്. സ്വന്തമായൊരു ബ്രാൻഡ് വളർത്തിയെടുക്കുന്നതിലെ പ്രയാസങ്ങൾ കുറച്ചു കൊണ്ടു വരാൻ ഫ്രാഞ്ചൈസികളിലൂടെ സാധിക്കും. പേരു കേട്ട ബ്രാൻഡുകളിലൂടെ അവരുടെ ഗുഡ്വിൽ ഉപയോഗിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാം എന്നതാണ് ഗുണം.
ഇതിനായി ചില ബ്രാൻഡുകൾ റോയൽറ്റി ഫീസ് ഈടാക്കാറുണ്ട്. മറ്റു ചില ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികളിൽ പ്രോഫിറ്റ് ഷെയറിംഗ് എന്ന നിബന്ധന ഉണ്ടാകാറുണ്ട്. ഈ നിബന്ധനകളില്ലാതെ ചെറിയ തുക മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു സർക്കാർ കമ്പനിയുടെ ഫ്രാഞ്ചൈസിയാണ് ചുവടെ വിശദമാക്കുന്നത്.
മദർ ഡയറി ഫ്രാഞ്ചൈസി
ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്നാണ് പാൽ. ആവശ്യക്കാരേറെയുള്ളതിനാൽ വില്പനയെ സംബന്ധിച്ച് ആശങ്കളും വേണ്ട. കേന്ദ്ര സർക്കാറിന് കീഴിലുള്ള ക്ഷീര ബ്രാൻഡായ മദർ ഡയറിയുടെ ഫ്രാഞ്ചൈസിയാണ് പരിചയപ്പെടുത്തുന്നത്. മദർ ഡയറിയുടെ ഉത്പ്പന്നങ്ങൾ വില്പന നടത്തുന്ന മിൽക്ക് ബൂത്തുകളായി ഫ്രാഞ്ചൈസി തുടങ്ങാം.
മദർ ഡയറിയുടെ തന്നെ പച്ചക്കറികൾ വില്പന നടത്തുന്ന സഫലിന്റെ ഫ്രാഞ്ചൈസിയും ഒന്നിച്ച് ആരംഭിക്കാം. 1974-ല്‍ ആരംഭിച്ച മദര്‍ ഡയറി, പാല്, തൈര്, പനീര്‍, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ക്ക് പേരു കേട്ട ബ്രാൻഡാണ്. കേന്ദ്ര ഫിഷഫറീസ്, ആനിമൽ ഡിസ്ബെൻസറി വകുപ്പിന് കീഴിലാണ് വരുന്ന നാഷണല്‍ ഡയറി ഡെലവപ്മെന്റ് ബോര്‍ഡിന്റെ സബ്സിഡറിയാണ് മദർ ഡയറി.
എത്ര രൂപ ആവശ്യം
മദർ ഡയറി ഫ്രാഞ്ചൈസിക്ക് സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപയാണ് ആവശ്യം. ഈ തുക ഫ്രാഞ്ചൈസി അവസാനിപ്പിക്കുന്ന സമയത്ത് തിരികെ നല്‍കും. ഫ്രാഞ്ചൈസി ഫീസായി 50,000 രൂപയും നല്‍കണം. റോയല്‍റ്റിയായി മാസത്തില്‍ വരുമാനം പങ്കിടേണ്ടതില്ല എന്നതാണ് ഈ ഫ്രാഞ്ചൈസിയുടെ ഗുണം. കെട്ടിട സൗകര്യങ്ങള്‍ ഫ്രാഞ്ചൈസി അപേക്ഷകര്‍ ഒരുക്കണം.
ഇതിനാല്‍ ഫ്രാഞ്ചൈസി തുടങ്ങാനിരിക്കുന്ന പ്രദേശം അനുസരിച്ച് ചെലവ് വ്യത്യാസപ്പെടും. എന്നിരുന്നാലും മറ്റു ഫ്രാഞ്ചെസികളെ പരിഗണിക്കുമ്പോള്‍ കുറഞ്ഞ നിക്ഷേപം മാത്രമെ മദര്‍ ഡയറി ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമായി വരുന്നുള്ളൂ.
സൗകര്യങ്ങൾ
500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ഫ്രാഞ്ചൈസിക്കായി ആവശ്യമാണ്. ഇത് കൂടാതെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഗ്രൗണ്ട് ഫ്ലോറിലായിരിക്കണം സ്ഥലം. ഒരു ഫ്രാഞ്ചൈസി യൂണിറ്റില്‍ 1-2 പേരെ തൊഴിലാളികളായി നിയമിക്കണം. യൂണിറ്റിന്റെ വലിപ്പം അനുസരിച്ച് തൊഴിലാളികളുടെ എണ്ണം വ്യത്യാസപ്പെടാം. തൊഴിലാളികള്‍ക്ക് മികച്ച പരിശീലനവും ബ്രാന്‍ഡിനെ പറ്റി അറിവും നല്‍കേണ്ടതുണ്ട്. മദര്‍ ഡയറി ബൂത്ത് ഫ്രാഞ്ചൈസി അനുവദിച്ച് ലഭിക്കുന്നവര്‍ക്ക രണ്ടാഴ്ച നീളുന്ന പരിശീലനം നൽകും.
ലാഭ വിഹിതം
ചുരുങ്ങിയ ലാഭ വിഹിതം പ്രതീക്ഷിക്കുന്നത് 30 ശതമാനമാണ്. ഈ രീതിയില്‍ ലാഭമുണ്ടായാല്‍ ഒന്നര രണ്ടു വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച തുക തിരികെ പിടിക്കാന്‍ സാധിക്കും. ഫ്രൂട്സ് വെജിറ്റബിള്‍ വില്പനയ്ക്ക 9 ശതമാനും ധാന്യങ്ങള്‍ക്ക് 3 ശതമാനവും കമ്മീഷന് ലഭിക്കും. ഒരു ലിറ്റര്‍ പാല് വില്പന നടത്തിയാല്‍ 30-35 പൈസ കമ്മഷന് ലഭിക്കും. പാലുത്പ്പന്നങ്ങള്‍ക്ക് 5 ശതമാനമാണ് കമ്മീഷന് ലഭിക്കുക. ഇത് പ്രകാരം 11000 രൂപ മാസ വരുമാനം എളുപ്പത്തില്‍ നേടാം.
എങ്ങനെ അപേക്ഷിക്കാം
മദര്‍ ഡയറി വെബ്സൈറ്റില്‍ നിന്ന് www.motherdairy.com കമ്പനിയെ പറ്റി വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷം മാത്രമെ അപേക്ഷിക്കാന്‍ പാടുള്ളൂ. വെബ്സൈറ്റില്‍ Contact Us എന്ന ടാബിന് താഴെയുള്ള Feedback എന്ന ഓപ്ഷനിലുള്ള ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും ഇതില്‍ രേഖപ്പെടുത്തണം. അപേക്ഷ ഫോം സമര്‍പ്പിച്ച ശേഷം മദര്‍ ഡയറി പ്രതിനിധികള്‍ ബന്ധപ്പെടുകയും ഫ്രാഞ്ചൈസിയുടെ മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications